»   » നീ കണ്ടോടാ, ഈ സിനിമ ഞാന്‍ മറ്റവനെ വച്ച് ചെയ്യും, പിന്നെ നിന്റെ അവസാനമാണ്, മമ്മൂട്ടിയോട് സംവിധായകന്‍

നീ കണ്ടോടാ, ഈ സിനിമ ഞാന്‍ മറ്റവനെ വച്ച് ചെയ്യും, പിന്നെ നിന്റെ അവസാനമാണ്, മമ്മൂട്ടിയോട് സംവിധായകന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ ഒത്തിരി പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്ന നടനാണ് മമ്മൂട്ടി. പുതിയ ആള്‍ക്കാരില്‍ നിന്ന് തനിക്കൊരുപാട് പഠിക്കാനുണ്ട് എന്നാണ് നടന്‍ പറയാറുള്ളത്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ പല മുതിര്‍ന്ന സംവിധായകരോട് 'നോ' എന്ന് മുഖത്ത് നോക്കി പറയാനും മമ്മൂട്ടി ധൈര്യം കാണിച്ചിട്ടുണ്ട്. അതൊക്കെ കൊണ്ടാണ് പില്‍ക്കാലത്ത് മമ്മൂട്ടി ഒരു അഹങ്കാരിയാണെന്ന് ചിലര്‍ പറഞ്ഞ് പരത്തിയത്.

'സുന്ദരിയായ' മമ്മൂട്ടി, ഈ ഫോട്ടോ കണ്ട് ഭാര്യ സുല്‍ഫത്ത് പോലും ഞെട്ടിക്കാണും!

അങ്ങനെ മമ്മൂട്ടി ഒരു സംവിധായകന്റെ മുഖത്ത് നോക്കി പറഞ്ഞു, തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന താങ്കളുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ എനിക്ക് താത്പര്യമില്ല എന്ന്. മമ്മൂട്ടിയുടെ മറുപടി കേട്ട് ക്ഷുഭിതനായ സംവിധായകന്‍ പറഞ്ഞു, 'നീ കണ്ടോടാ, ഈ സിനിമ ഞാന്‍ മറ്റവനെ വച്ച് ചെയ്യും. പിന്നെ നിന്റെ അവസാനമായിരിയ്ക്കും. ഈ സിനിമ റിലീസ് ചെയ്താല്‍ നീ ഒരിക്കുലും അവന് മുകളിലാകില്ല'. ഏതായിരുന്നു ആ നടന്‍ എന്നും സംവിധായകന്‍ എന്നും സിനിമയെന്നും അറിയാം...

സിനിമ രാജാവിന്റെ മകന്‍..

സംവിധായകന്‍ തമ്പി കണ്ണന്താനമാണ്. മറ്റവന്‍ എന്ന് വിശേഷിപ്പിച്ച നടന്‍ മോഹന്‍ലാലും. അതെ ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തി രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് തിരക്കഥ ഇഷ്ടപ്പെട്ടിട്ടും, സംവിധായകനില്‍ വിശ്വാസമില്ലാത്തതിനാല്‍ മാത്രം മമ്മൂട്ടി ഉപേക്ഷിച്ച ചിത്രം. തമ്പി പറഞ്ഞത് പോലെ തന്നെ സംഭവിയ്ക്കുകയും ചെയ്തു. ആ സംഭവത്തെ കുറിച്ച് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്.

ജോഷി പറഞ്ഞു, ഡെന്നീസ് എഴുതി

ആ നേരം അല്പ ദൂരം എന്ന ചിത്രത്തിന്റെ പരാജയവും നേരിട്ട് ഇരിയ്ക്കുകയാണ് അന്ന് തമ്പി കണ്ണന്താനം. ഒരു സിനിമ പരാജയപ്പെട്ടാല്‍ ഉടനെ ഒരു സിനിമ ചെയ്യുക എന്നത് വളരെ പ്രയാസമാണ്. തമ്പിക്കാണെങ്കില്‍ തുടര്‍ച്ചയായി പരാജയങ്ങളും. ജോഷിയും തമ്പി കണ്ണിന്താനവും അടുത്ത സുഹൃത്തുക്കളാണ്. ജോഷി - ഡെന്നീസ് കൂട്ടുകെട്ടില്‍ ശ്യാമ എന്ന ചിത്രം ഹിറ്റായ സമയം. തമ്പിയ്ക്ക് വേണ്ടി ഒരു തിരക്കഥ എഴുതിക്കൊടുത്ത് സഹാസിക്കണം എന്ന് ജോഷി ഡെന്നീസിനോട് പറഞ്ഞു.

തമ്പിയുമായി സംസാരിച്ചു

ജോഷി പറഞ്ഞതനുസരിച്ച് അങ്ങനെ ഒരു ദിവസം തമ്പി കണ്ണന്താനം ഡെന്നീസ് ജോസഫിനെ കാണാനെത്തി. ഒന്ന് രണ്ട് കഥകള്‍ പറഞ്ഞെങ്കിലും അതൊന്നും തമ്പിയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഒടുവിലാണ് ഒരു അധോലോക നായകന്റെ കഥ പറഞ്ഞത്. അത് പറഞ്ഞ് തീരുന്നതിന് മുന്‍പേ തമ്പി ഓകെ പറഞ്ഞു.

മമ്മൂട്ടിയെ മനസ്സില്‍ കണ്ടു

സോമന്‍, സുകുമാകന്‍ കാലഘട്ടം കഴിഞ്ഞ് മമ്മൂട്ടി താരമായി വരുന്ന സമയമാണത്. മമ്മൂട്ടിയുടെ എല്ലാ സിനിമകളും വിജയിക്കുന്നു. എല്ലാം കൊണ്ടും നമ്പര്‍ വണ്‍ മമ്മൂട്ടി തന്നെ. സൂപ്പര്‍ താരമായിട്ടില്ലെങ്കിലും മമ്മൂട്ടിയ്ക്ക് മാര്‍ക്കറ്റുണ്ട്. മോഹന്‍ലാല്‍ രണ്ടാമതാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ മനസ്സില്‍ കണ്ടുകൊണ്ടാണ് ഡെന്നീസ് രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്.

മമ്മൂട്ടിയോട് കഥ പറഞ്ഞു

തമ്പിയ്ക്ക് മമ്മൂട്ടിയോടും മോഹന്‍ലാലിനോടും വ്യക്തിപരമായ അടുപ്പമുണ്ട്. ഒരു ദിവസം ഡെന്നീസും തമ്പിയും ചെന്ന് മമ്മൂട്ടിയോട് രാജാവിന്റെ മകന്റെ കഥ പറഞ്ഞു. പറഞ്ഞപ്പോള്‍ തന്നെ ഡേറ്റ് തരില്ല എന്ന് മമ്മൂട്ടി തുറന്നടിച്ചു. തുടര്‍ച്ചയായി നാലഞ്ച് പടങ്ങള്‍ പരാജയപ്പെട്ട സംവിധായകന് എത്ര വലിയ സുഹൃത്താണെന്ന് പറഞ്ഞാലും ഡേറ്റ് നല്‍കാന്‍ അന്നും ഇന്നും മമ്മൂട്ടി ഒരുക്കമല്ല. മമ്മൂട്ടിയെ തെറ്റ് പറയാന്‍ കഴിയില്ല, കരിയറാണ് മമ്മൂട്ടി നോക്കിയത്.

തമ്പിയ്ക്ക് വിഷമമായി

സ്വന്തം കാറും സ്ഥലവും വിറ്റ് രാജാവിന്റെ മകന്‍ നിര്‍മിക്കുന്നതും തമ്പി കണ്ണന്താനം തന്നെയാണ്. അതിന് വേണ്ടി ഷാരോണ്‍ പിക്‌ചേഴ്‌സ് എന്ന നിര്‍മാണ കമ്പനിയും ആരംഭിച്ചു. മുഖത്തടിച്ചത് പോലെയുള്ള മമ്മൂട്ടിയുടെ മറുപടി കേട്ടപ്പോള്‍ തമ്പി ശരിയ്ക്കും ഷോക്കായി. ദേഷ്യവും സങ്കടവും വന്നു.

തമ്പിയുടെ പ്രതികരണം

ദേഷ്യം വന്ന തമ്പി മമ്മൂട്ടിയോട് പറഞ്ഞു, 'നീ കണ്ടോടാ ഇത് ഞാന്‍ മറ്റവനെ കൊണ്ട് ചെയ്യിക്കും. പടം റിലീസ് ചെയ്യുന്ന ദിവസം നിന്റെ സ്റ്റാര്‍ഡത്തിന്റെ അവസാനമായിരിയ്ക്കും. രാജാവിന്റെ മകന്‍ റിലീസായാല്‍ നീ ഒരിക്കലും അവന് മുകളിലായിരിയ്ക്കില്ല' ദേഷ്യത്തോടെ തമ്പി മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി..

മമ്മൂട്ടി പറഞ്ഞത്

തമ്പി പോയപ്പോള്‍ മമ്മൂട്ടി ഡെന്നീസ് ജോസഫിനോട് പറഞ്ഞു, 'ഡെന്നീസിന്റെ സ്‌ക്രിപ്റ്റ് എനിക്കിഷ്ടമായി, പക്ഷെ തമ്പിയോട് സഹകരിക്കാന്‍ താത്പര്യമില്ല' എന്ന്. ഡെന്നീസ് ജോസഫ് എഴുതുന്ന തിരക്കഥകളെല്ലാം ഹിറ്റാകുന്ന സമയമായിരുന്നു അത്. മമ്മൂട്ടിയ്ക്ക് ഡെന്നീസിനെ സുഖിപ്പിച്ചേ മതിയാവുമായിരുന്നുള്ളൂ.

അത് ഫലിച്ചു

എന്തായാലും മമ്മൂട്ടിയെ വെല്ലുവിളിച്ച് മോഹന്‍ലാലിനെ നായകനാക്കി തമ്പി കണ്ണന്താനം ഒരുക്കിയ രാജാവിന്റെ മകന്‍ എന്ന ചിത്രം വമ്പന്‍ വിജയമായി. പറഞ്ഞത് പോലെ തന്നെ മോഹന്‍ലാല്‍ ഒറ്റ ചിത്രത്തിലൂടെ സൂപ്പര്‍സ്റ്റാറുമായി!!

English summary
When director challenge Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam