»   » ഡയലോഗ് തെറ്റിച്ചു; മമ്മൂട്ടിയുടെ നായികയെ സംവിധായകന്‍ ഇറക്കിവിട്ടു, തിരികെ വിളിച്ചത് മെഗാസ്റ്റാര്‍!!

ഡയലോഗ് തെറ്റിച്ചു; മമ്മൂട്ടിയുടെ നായികയെ സംവിധായകന്‍ ഇറക്കിവിട്ടു, തിരികെ വിളിച്ചത് മെഗാസ്റ്റാര്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

അന്നും ഇന്നും മലയാളത്തില്‍ അന്യഭാഷ നടിമാരുടെ ഒഴുക്ക് ശക്തമാണ്. ഭാഷ അറിയാത്ത നായികമാര്‍ ഇവിടെ വന്ന് വെള്ളം കുടിയ്ക്കുന്നത് ശരിയ്ക്കും കണ്ടിട്ടുള്ളത് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളായിരിക്കും.

മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരുന്നതിന്റെ കാരണം?


അത്തരത്തില്‍ വെള്ളം കുടിച്ച നായികയാണ് രഞ്ജിനി. സ്വാതി തിരുനാളില്‍ തുടങ്ങി ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ന്യൂസ്, കാലാള്‍ പട തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ച രഞ്ജിനിയുടെ ഇരുപതാമത്തെ ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. അപ്പോഴും നടിയ്ക്ക ഭാഷ വഴങ്ങിയിരുന്നില്ല


കോട്ടയം കുഞ്ഞച്ചന്‍

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. കോട്ടയത്തുകാരന്‍ നസ്രാണിയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തിയപ്പോള്‍ മോളിക്കുട്ടി എന്ന നായികാ കാഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിച്ചത്.


കോട്ടയം കുഞ്ഞച്ചനില്‍ ആദ്യം പരിഗണിച്ചത് ഒരു പുതുമുഖ നായികയെ ആയിരുന്നു. എന്നാല്‍ ഷൂട്ടിങ് ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കല്യാണം ഉറപ്പിച്ചുപോയ കാരണത്താല്‍ നടി പിന്മാറി.


രഞ്ജിനി വന്നപ്പോള്‍

പകരക്കാരിയായിട്ടാണ് രഞ്ജിനി എത്തുന്നത്. പക്ഷെ രഞ്ജിനിയ്ക്ക് പലപ്പോഴും ഡയലോഗുകള്‍ തെറ്റിപ്പോയിക്കൊണ്ടിരുന്നു. സഹികെട്ട സംവിധായകന്‍ നടിയോട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു.


തിരികെ വിളിച്ചത് മെഗാസ്റ്റാര്‍

അനുസരണയുള്ള കുട്ടിയെപ്പോലെ രഞ്ജിനി പെട്ടിയും പ്രമാണവുമൊക്കെ എടുത്ത് സെറ്റില്‍ നിന്ന് ഇറങ്ങി. എന്നാല്‍ ഷസിനിമാ സെറ്റില്‍ ഇതൊക്കെ സര്‍വ്വ സാധാരണമാണെന്ന് പറഞ്ഞ് രഞ്ജിനിയെ തിരികെ വിളിച്ചത് മമ്മൂട്ടിയാണ്.മമ്മുക്കയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
When director shout Mammootty's Heroine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam