»   » മോഹന്‍ലാലിനോട് ബിജു മേനോന്‍ പകരം വീട്ടി, ലീലയുടെ വിജയം അതിന്റെ ഫലം!!

മോഹന്‍ലാലിനോട് ബിജു മേനോന്‍ പകരം വീട്ടി, ലീലയുടെ വിജയം അതിന്റെ ഫലം!!

Posted By: Rohini
Subscribe to Filmibeat Malayalam

അതാണ് സിനിമ. എല്ലാം മാറി മറിഞ്ഞുകൊണ്ടേയിരിയ്ക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് രഞ്ജിത്ത് തിരക്കഥ എഴുതിയ ആറാം തമ്പുരാന്‍ എന്ന ചിത്രത്തിന് വേണ്ടി ആദ്യം നായകനായി പരിഗണിച്ചത് ബിജു മേനോനെ ആയിരുന്നു. ജഗന്നാഥന്‍ എന്ന കഥാപാത്രമായി ബിജുവിനെ മനസ്സില്‍ കണ്ടാണ് രഞ്ജിത്ത് തിരക്കഥ പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ കഥ കേട്ട മണിയന്‍ പിള്ള രാജു നിര്‍മാതാവ് സുരേഷ് കുമാറിനോട് ഈ കഥാപാത്രമാകാന്‍ യോഗ്യന്‍ ലാലാണെന്ന് പറഞ്ഞതോടെ ബിജുവിന് ആ വേഷം നഷ്ടപ്പെട്ടു.

മോഹന്‍ലാലിനെ ഒരു മാസ് ഹീറോ ആക്കിയതില്‍ ജഗന്നാഥന്റെ പങ്ക് വളരെ വലുതാണ്. ചിത്രം സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായി. വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാ ബിജു മേനോന്‍ അതിന് ഒരു ചെറിയ മധുര പ്രതികാരം വീട്ടിയിരിക്കുന്നു.


ഉണ്ണി ആറിന്റെ ലീല എന്ന ചെറുകഥയെ സിനിമയാക്കുമ്പോള്‍ രഞ്ജിത്തിന്റെ മനസ്സിലെ കുട്ടിയപ്പന്‍ മോഹന്‍ലാല്‍ ആയിരുന്നു. എന്നാല്‍ എല്ലാം കറങ്ങി തിരിഞ്ഞ്, കലങ്ങി തെളിഞ്ഞ് വന്നപ്പോള്‍ കുട്ടിയപ്പനായി അവസരം ലഭിച്ചത് ബിജു മേനോനാണ്. ചിത്രം മികച്ച വിജയം നേടി പ്രദര്‍ശനം തുടരുമ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു ഇത് ബിജു മേനോന്റെ കരിയറിനെ മറ്റൊരു ലെവലില്‍ എത്തിയ്ക്കും എന്ന്.


മോഹന്‍ലാലിനോട് ബിജു മേനോന്‍ പകരം വീട്ടി, ലീലയുടെ വിജയം അതിന്റെ ഫലം!!

മോഹന്‍ലാലിനെ മനസ്സില്‍ കണ്ടാണ് ലീല എന്ന ചെറുകഥയെ സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതി തുടങ്ങിയത്


മോഹന്‍ലാലിനോട് ബിജു മേനോന്‍ പകരം വീട്ടി, ലീലയുടെ വിജയം അതിന്റെ ഫലം!!

എന്നാല്‍ ചിത്രത്തില്‍ ലാല്‍ ഇല്ല എന്ന് വന്നതോടെ അടുത്ത പേരായി നിര്‍ദ്ദേശിക്കപ്പെട്ടത് ശങ്കര്‍ രാമകൃഷ്ണന്റേതാണ്


മോഹന്‍ലാലിനോട് ബിജു മേനോന്‍ പകരം വീട്ടി, ലീലയുടെ വിജയം അതിന്റെ ഫലം!!

മറ്റ് പലകാരണങ്ങള്‍ കൊണ്ടും ശങ്കര്‍ രാമകൃഷ്ണന്റെ പേരും വെട്ടിയപ്പോള്‍ മമ്മൂട്ടി എത്തി. അത് ഏതാണ്ട് തീരുമാനിക്കുകയും ചെയ്തു


മോഹന്‍ലാലിനോട് ബിജു മേനോന്‍ പകരം വീട്ടി, ലീലയുടെ വിജയം അതിന്റെ ഫലം!!

ഒടുവിലാണ് ബിജു മേനോന്റെ പേരില്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനത്തിലെത്തിയത്. കുട്ടിയപ്പനായി ബിജുവിനെ തന്നെ തീര്‍ച്ചപ്പെടുത്തി


English summary
When Leela became the result of a sweet revenge

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam