»   » 55 കാരനായ സൂപ്പര്‍സ്റ്റാറിന്റെ നായികയാകാന്‍ അന്യഭാഷയില്‍ പോയ മലയാളത്തിലെ 'ബാലതാരം'!!

55 കാരനായ സൂപ്പര്‍സ്റ്റാറിന്റെ നായികയാകാന്‍ അന്യഭാഷയില്‍ പോയ മലയാളത്തിലെ 'ബാലതാരം'!!

Written By:
Subscribe to Filmibeat Malayalam

മലാളത്തിലെ സൂപ്പര്‍താരങ്ങള്‍ ഈ പഴി ഒരുപാട് കേട്ടതാണ്. മക്കളുടെ പ്രായമുള്ള നായികമാര്‍ക്കൊപ്പം ആടിപ്പാടുന്നതിന് മോഹന്‍ലാലും മമ്മൂട്ടിയും കേള്‍ക്കാത്ത വിമര്‍ശനങ്ങളില്ല. എന്നാലിപ്പോള്‍ തങ്ങളുടെ പ്രായത്തില്‍ ഇണങ്ങുന്ന നായികമാരെ കണ്ടെത്താന്‍ ഇരുവരും ശ്രമിയ്ക്കുന്നുണ്ട്. മുപ്പതുകാരികളാണ് ഇപ്പോള്‍ ലാലിന്റെയും മമ്മൂട്ടിയുടെയും നായികമാര്‍.

തടിച്ചുരുണ്ട് അമ്മച്ചിയായി സനുഷയുടെ പുതിയ രൂപം, കുട്ടിക്കളി മാറേണ്ട സമയമായി!!

അതേ സമയം, കന്നടയിലും തെലുങ്കിലും തമിഴിലുമൊന്നും ഈ അവസ്ഥയില്‍ ഇപ്പോഴും മാറ്റം സംഭവിച്ചിട്ടില്ല. അന്‍പത് കഴിഞ്ഞവര്‍ക്കും ഇരുപതുകാരികളാണ് നായികമാര്‍. അങ്ങനെ ഒരു 55 കാരന്‍ സൂപ്പര്‍സ്റ്റാറിന്റെ നായികയാകാന്‍ മലയാളത്തിന്റെ സ്വന്തം 'ബാലതാരം' പോയി!!

വിഘ്‌നേശിനൊപ്പം കഴിയുമ്പോഴും നയന്‍താര പ്രഭു ദേവയെ പ്രണയിക്കുന്നു, ഇതാ അതിന് തെളിവ്!!

ആ ബാലതാരം

അതെ, സനുഷ സന്തോഷാണ് ആ ബാലതാരം. മലയാളികള്‍ക്കിപ്പോഴും സനുഷയെ ഒരു നായികയായി അംഗീകരിയ്ക്കാന്‍ സാധിച്ചിട്ടില്ല. ആ സനുഷ കന്നട സൂപ്പര്‍സ്റ്റാറായ 55 കാരന്‍ ശിവരാജ് കുമാറിന്റെ നായികയായെത്തി.

ഏതാണ് സിനിമ

2006 ല്‍ പുറത്തിറങ്ങിയ സന്തയല്ലി നിന്ത കബൈറ എന്ന ചിത്രത്തിലാണ് സനുഷ ശിവരാജ് കുമാറിന്റെ നായികയായെത്തിയത്. വെറും 22 കാരിയായ സനുഷ പക്ഷെ തന്റെ പ്രായത്തെക്കാള്‍ പക്വതയുള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

ബാലതാരമായി തുടക്കം

1998 ല്‍ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് സനുഷയുടെ തുടക്കം. തുടര്‍ന്ന് ദാദാ സാഹിബ്, കരുമാടിക്കുട്ടന്‍, രാവണപ്രഭു, മേഘമല്‍ഹാര്‍, കണ്‍മഷി, മീശമാധവന്‍ തുടങ്ങി 20 ല്‍ അധികം ചിത്രങ്ങളില്‍ ബാലതാരമായി എത്തി.

നായികയായി തുടക്കം

നായികയായി സനുഷ അരങ്ങേറ്റം കുറിച്ചത് തമിഴ് സിനിമയിലാണ്. 2009 ല്‍ പുറത്തിറങ്ങിയ റേനിഗുഡ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി. ആര്‍ പനീര്‍ശെല്‍വമാണ് ചിത്രം സംവിധാനം ചെയ്തത്. സനുഷ ഉള്‍പ്പടെ അഭിനേത്താക്കളുടെയെല്ലാം അരങ്ങേറ്റമായിരുന്നു. തുടര്‍ന്ന് തമിഴില്‍ ധാരാളം അവസരങ്ങള്‍ വന്നു.

മലയാളത്തില്‍ സനുഷ

മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് സനുഷ പിന്നീട് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലും നായികയായെത്തി. അതിന് ശേഷം നായികാ പ്രാധാന്യമുള്ള വേഷങ്ങള്‍ അധികം സനുഷയ്ക്ക് മലയാളത്തില്‍ കിട്ടിയില്ല. സപ്തമശ്രീ തസ്‌കരാ, മിലി, നിര്‍ണായകം തുടങ്ങിയ ചിത്രങ്ങളിലെല്ലാം സെക്കന്റ് ഹീറോയിന്‍ ആയിരുന്നു.

തെലുങ്കിലും

മലയാളത്തിലും തമിഴിലും കന്നടയിലും മാത്രമല്ല തെലുങ്ക് സിനിമകളിലും സനുഷ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ബംഗാരം, ജീനിയസ് എന്നിവയാണ് സനുഷയുടെ തെലുങ്ക് ചിത്രങ്ങള്‍. തമിഴിലും മലയാളത്തിലും തന്നെയാണ് നടി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ഇടവേളയ്ക്ക് ശേഷം

പഠനത്തിന്റെ തിരക്കില്‍ ചെറിയൊരു ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു. കൊടിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മടങ്ങി വരവിനൊരുങ്ങുകയാണ് ഇപ്പോള്‍ താരം. ശശികുമാറിനെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊടിവീരന്‍. സനുഷയെ കൂടാതെ ഷംന കാസിനും മഹിമ നമ്പ്യാരും ചിത്രത്തിലെ നായികാ നിരയിലുണ്ട്. ഷംന മൊട്ടയടിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കൊടിവീരനുണ്ട്.

English summary
When Malayalam child artist acted with Kannada superstar as heroine

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam