»   » സൂസിയല്ലേ.. യ്യോ രജിഷയാണ്... മമ്മൂട്ടി അത് ചോദിച്ചപ്പോള്‍ കിക്കായി എന്ന് എലി

സൂസിയല്ലേ.. യ്യോ രജിഷയാണ്... മമ്മൂട്ടി അത് ചോദിച്ചപ്പോള്‍ കിക്കായി എന്ന് എലി

By: Rohini
Subscribe to Filmibeat Malayalam

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് രജിഷ വിജയന്‍. ഈ വര്‍ഷം മലയാളത്തിന് ലഭിച്ച മികച്ച പുതുമുഖ നടിയാണ് അനുരാഗ കരിക്കിന്‍ വെള്ളത്തിലെ എലി എന്ന എലിസബത്ത് എന്ന് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ചാനലില്‍ നിന്ന് ഇടവേളയെടുത്തത് സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു


മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവത്തെ കുറിച്ചാണ് എലിക്ക് പറയാനുള്ളത്. സിനിമയില്‍ വരുന്നതിന് മുമ്പേ ടെലിവിഷന്‍ അവതാരകയായിരുന്ന രജിഷ വിജയന്‍ മമ്മൂട്ടിയെ കണ്ടപ്പോഴുണ്ടായ 'കിക്കി'നെ കുറിച്ച് പറയുന്നു.


ആര്‍പുവിളിയോടെ മമ്മൂട്ടിയെ സ്വീകരിച്ചു

വനിതയുടെ ഫിലിം അവാര്‍ഡ് കൊച്ചിയില്‍ വച്ച് നടന്നപ്പോള്‍, റെഡ്കാര്‍പ്പറ്റിലെ ആങ്കറിങ് ചെയ്തത് രജിഷയാണ്. മമ്മൂട്ടിയ്ക്കായിരുന്നു ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം. മമ്മൂട്ടി വന്നിറങ്ങിയതോടെ ഭയങ്കര ആര്‍പ്പുവിളി. റെഡ് കാര്‍പറ്റില്‍ എത്തിയതോടെ ആളുകള്‍ ബഹളം തുടങ്ങി


മമ്മൂട്ടി ചോദിച്ചു, സൂസിയല്ലേ

ബഹളങ്ങള്‍ക്കിടയിലൂടെ പതിയെ നടന്ന് മമ്മൂട്ടി വന്നു. എന്റെ അരികില്‍ എത്തിയപ്പോള്‍ ചോദിച്ചു, 'സൂസിയല്ലേ' ' അയ്യോ ഞാന്‍ സൂസി കോഡ് എന്ന പരിപാടി അവതരിപ്പിയ്ക്കുന്ന രജിഷയാണ്' എന്ന് മറുപടി പറഞ്ഞു.


പരിപാടി കാണാറുണ്ട് എന്ന് മമ്മൂട്ടി

പരിപാടി ഞാന്‍ കാണാറുണ്ട്. വീട്ടിലെ സ്വന്തക്കാരോട് സംസാരിക്കുന്നത് പോലെയുള്ള നാച്വറല്‍ സ്‌റ്റൈല്‍ കാരണമാണ് ശ്രദ്ധിച്ചത്. നന്നായി ചെയ്യുന്നുണ്ട് - എന്ന് മമ്മൂട്ടി പറഞ്ഞു. പറയുക മാത്രമല്ല ഷേക്ക് ഹാന്റും ചെയ്തത്രെ


സാക്ഷാല്‍ മമ്മൂട്ടി എന്റെ ഷോ കാണുന്നു

സാക്ഷാല്‍ മമ്മൂട്ടി എന്റെ ഷോ കാണാറുണ്ട് എന്ന് പറഞ്ഞപ്പോള്‍ അവാര്‍ഡ് കിട്ടിയ കിക്കായിരുന്നു തനിക്ക് എന്ന് രജിഷ വിജയന്‍ പറയുന്നു.


English summary
When Mammootty appreciate Rajisha Vijayan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam