»   » സുകുമാരിയുടെ പാട്ടിന് മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡാന്‍സ്, എന്നാ ഒരു എനര്‍ജിയാ എന്ന് നോക്കൂ

സുകുമാരിയുടെ പാട്ടിന് മമ്മൂട്ടിയുടെ തകര്‍പ്പന്‍ ഡാന്‍സ്, എന്നാ ഒരു എനര്‍ജിയാ എന്ന് നോക്കൂ

By: Rohini
Subscribe to Filmibeat Malayalam

അഭിനയ കലയില്‍ സകലതും പയറ്റിത്തെളിഞ്ഞ മമ്മൂട്ടിയ്ക്ക് ഒരു രംഗത്ത് മാത്രം അത്ര തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. മറ്റൊന്നുമല്ല, ഡാന്‍സ്!! തനിക്ക് ഡാന്‍സ് അറിയില്ല എന്ന സത്യം മമ്മൂട്ടി അംഗീകരിച്ചതാണ്. അതൊരു സെല്‍ഫ് ട്രോളായി കണ്ട് തന്നെയാണ് തുറുപ്പുഗുലാനില്‍ മമ്മൂട്ടിയുടെ നൃത്താഭ്യാസം ഒരു പ്രധാന ഭാഗമാക്കിയത്.

ഇതെന്തൊരു അസുഖമാ, 65 കഴിഞ്ഞു എന്ന് ഇങ്ങേരെ കണ്ടാല്‍ പറയോ.. ഒരു ചുളിവ് പോലുമില്ലല്ലോ?

ഗാന രംഗങ്ങളില്‍ മമ്മൂട്ടി പലപ്പോഴും വെള്ളം കുടിയ്ക്കുന്നത് കണ്ട് ആരാധകര്‍ക്കും നിരാശയായിരുന്നു. എന്നാല്‍ തനിക്കറിയാവുന്ന സ്റ്റെപ്പുകള്‍ വച്ച് പാട്ടിന്റെ ഇമ്പം നിലനിര്‍ത്താന്‍ എന്നും മെഗാസ്റ്റാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. കുറവുകളെ കുറവുകളായി കാണുന്നതാണ് പ്രശ്‌നം. ആ കുറവ് അംഗീകരിച്ചാല്‍ പ്രശ്‌നമില്ല. അത് അംഗീകരിച്ചതുകൊണ്ട് തന്നെ മമ്മൂട്ടിയ്‌ക്കൊരിക്കലും തന്റെ നൃത്തം അത്ര വലിയ മോശമാണെന്ന് തോന്നിയിട്ടില്ല.

mammooty-dance

ആ ധൈര്യം ഉള്ളത് കൊണ്ടാണല്ലോ സകലതും മറന്ന് മമ്മൂട്ടി ചുവട് വച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുകുമാരിയോടൊപ്പം സ്‌റ്റേജില്‍ തുള്ളിച്ചാടിയിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി. പാട്ടിനൊപ്പം കിടിലന്‍ ഡാന്‍സാണ് മമ്മൂട്ടി കാഴ്ച്ചവെച്ചിരിക്കുന്നത്. എല്ലാവരെയും ചിരിപ്പിക്കുന്ന തരത്തിലുള്ള ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.

മമ്മൂട്ടി എന്റെ ആ വേഷം നഷ്ടപ്പെടുത്തി എന്ന് അജിത്ത്, എന്തിന് വേണ്ടി... പിന്നീട് സംഭവിച്ചത് ?

എന്നടി റാക്കമ്മ എന്ന് തുടങ്ങുന്ന പാട്ട് സുകുമാരി പാടുമ്പോള്‍ തല കുലുക്കിയും ഇടിപ്പ് ഇളക്കിയും മമ്മൂട്ടി തന്റെ ആവേശം കാണിക്കുന്നു. മമ്മൂട്ടിയെ പ്രോത്സാഹിപ്പിച്ച് സുകുമാരിയും നൃത്തം ചെയ്യുന്നത് കാണാം... വീഡിയോ കണ്ടു നോക്കുന്നു.

English summary
When Mammootty shakes his leg for Sukumari's song

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam