For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ഓട്ടോക്കാരനെ തന്നോട് ചേര്‍ത്ത് നിര്‍ത്തി മമ്മൂക്ക അഞ്ചാറ് സെല്‍ഫി എടുത്തു, ആ നിമിഷം

  By Rohini
  |

  മമ്മൂട്ടിയോ, ജഡാ തലയില്‍ വച്ചു നടക്കുന്ന താരാണ് എന്ന് അടുത്തറിയാത്തവര്‍ പറയും. എന്നാല്‍ മമ്മൂട്ടി എന്ന വ്യക്തിയെ അടുത്തറിയാവുന്ന ആര്‍ക്കും അങ്ങനെ ഒരു അബിപ്രായം ഉണ്ടായിരിക്കില്ല. കാരണം, അവര്‍ക്കറിയാം മമ്മൂട്ടി എന്ന മനുഷ്യസ്‌നേഹിയെ.

  അഹങ്കാരം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ സ്വയം എടുത്തണിഞ്ഞ മുഖം മൂടിയാണെന്നാണ് മെഗാസ്റ്റാര്‍ ഒരവസരത്തില്‍ പറഞ്ഞത്. ആ പറഞ്ഞത് എത്രത്തോളം വ്യക്തമാണെന്ന് കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ആ സംഭവത്തിന് സാക്ഷിയായവര്‍ പറയും.

  ഒരു ഓട്ടോ ഡ്രൈവൈറെ ചേര്‍ത്ത് നിര്‍ത്തി മമ്മൂട്ടി സെല്‍ഫി പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് ആ ആള്‍ക്കൂട്ടം സാക്ഷിയാണ്. ആ സംഭവത്തിന് സാക്ഷിയായ റോബേര്‍ട്ട് ജിന്‍സിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പോസ്റ്റിലൂടെ തുടര്‍ന്ന് വായിക്കാം...

  ഞാന്‍ സാക്ഷി

  ഞാന്‍ സാക്ഷി

  ഇന്നലെ ഫോര്‍ട്ട് കൊച്ചിയില്‍ യാദൃശ്ചികമായി ഞാന്‍ സാക്ഷിയായ ഒരു സംഭവം, മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു. ആരോ ചിലര്‍ ആരോപിക്കുന്ന പോലെ മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ 'ജാഡ' ഒരിക്കല്‍ കൂടി നേരിട്ട് കണ്ടു!

  പോത്തീസിന്റെ പരസ്യം

  പോത്തീസിന്റെ പരസ്യം

  സംഭവം മറ്റൊന്നുമല്ല. പോത്തീസ് ടെക്‌സ്‌റ്റൈല്‍സിന്റെ പരസ്യം ഷൂട്ട് ചെയ്യുന്നിടമാണ് സംഭവ സ്ഥലം. സഞ്ചാരികളും തദ്ദേശീയരുമായ നൂറുകണക്കിന് ആളുകള്‍ കൂടി മെഗാസ്റ്റാറിന്റെ വരവും പ്രതീക്ഷിച്ചു കാത്തു നില്‍ക്കുന്നു. ഇതിനിടെ ഫോര്‍ട്ട് കൊച്ചിയിലെ ലൊക്കേഷന്‍ മാനേജര്‍മാര്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നന്നേ പാട് പെടുന്നത് കാണാം !

  മമ്മൂട്ടി വന്നു

  മമ്മൂട്ടി വന്നു

  ഷൂട്ടിങ് വേഷത്തില്‍ തയ്യാറായി വരുന്ന മമ്മൂക്കയുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തരുതെന്നും, കൂട്ടത്തില്‍ മുതിര്‍ന്ന ലൊക്കേഷന്‍ മാനേജര്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. (പരസ്യത്തിനായി പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങള്‍ ആയതുകൊണ്ടാവണം ഇങ്ങനെ പറയുന്നതെന്നു ആരോ പറഞ്ഞത് ഓര്‍ക്കുന്നു) പെട്ടന്നാണ് സാക്ഷാല്‍ മെഗാസ്റ്റാര്‍ കടന്നു വരുന്നത്. സ്വാഭാവികമായും ആള്‍കൂട്ടം ഇളകിയാര്‍ത്തു.

  ഒരു ആരാധകന്‍

  ഒരു ആരാധകന്‍

  കാക്കി വേഷ ധാരിയായ ഒരാള്‍ ഇടയിലൂടെ പെട്ടന്ന് മുന്നോട്ടു വന്നു തന്റെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ച് ചറപറാന്നു ചിത്രങ്ങള്‍ എടുക്കുന്നു. ഇത് കണ്ട ലൊക്കേഷന്‍ മാനേജര്‍ പൊട്ടിത്തെറിച്ചു. പറഞ്ഞാല്‍ മനസ്സിലാവില്ലേ, മൊബൈലില്‍ ആണോ ഫോട്ടോ എടുക്കുന്നത് എന്ന് തുടങ്ങി പൊട്ടിതെറിക്കുന്നു.

  നിശബ്ദമായ നിമിഷം

  നിശബ്ദമായ നിമിഷം

  മുന്നോട്ടു നീങ്ങിയ മെഗാസ്റ്റാര്‍ ഒരു നിമിഷം നിന്നു. മാനേജര്‍ ശകാരിച്ചുകൊണ്ടിരുന്ന ആളുടെ നേരെ തിരിഞ്ഞു, അയാളുടെ സമീപത്തേക്കു നടന്നു... ഫോര്‍ട്ട് കൊച്ചി തന്നെ നിശബ്ദമായ ഒരു നിമിഷമായിരുന്നു അത്!!

  മമ്മൂട്ടി പറഞ്ഞത്

  മമ്മൂട്ടി പറഞ്ഞത്

  മെഗാസ്റ്റാര്‍ എന്തെങ്കിലും ചോദിക്കും മുമ്പ് തന്നെ ആ മനുഷ്യന്‍ പറഞ്ഞു 'അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തത് തെറ്റാണെന്നു അറിയാം, ഇപ്പൊ തന്നെ ഡിലീറ് ചെയ്‌തോളാം'. 'താങ്കള്‍ പറഞ്ഞത് ശരിതന്നെ, എല്ലാത്തിനും ഒരു സാമാന്യ മര്യാദ ഉള്ളതും നല്ലതാ... ആ മൊബൈല്‍ ഇങ്ങു തരൂ ...' മെഗാസ്റ്റാര്‍ പറയേണ്ട താമസം അയാള്‍ മൊബൈല്‍ കൈമാറി. അയാളുടെ ഗ്യാലറിയെ ചിത്രങ്ങള്‍ തുറന്നു നോക്കി.. ഒരു ഫോട്ടോയിലും ആരുടെയും മുഴുവന്‍ ചിത്രമില്ല (അയാള്‍ക്ക് അത്രെയേ സാധിക്കുമായിരുന്നുള്ളൂ). അപ്പോഴേക്കും മാനേജരുടെ ക്ഷോഭം കൂടുതല്‍ ഉച്ചത്തിലായി. മമ്മൂക്കയുടെ നോട്ടം ആ വഴിക്കു നീണ്ടോ എന്നൊരു സംശയം, അയാള്‍ നിശബ്ദനായി.

  മമ്മൂട്ടി ചെയ്തത്

  മമ്മൂട്ടി ചെയ്തത്

  ആ മൊബൈല്‍ കയ്യില്‍ വാങ്ങി, ആ മനുഷ്യനെ തന്നോട് ചേര്‍ത്ത് നിര്‍ത്തി, അയാളുടെ മൊബൈലില്‍ സെല്‍ഫി എടുത്തുകൊടുക്കുന്ന സാക്ഷാല്‍ മെഗാസ്റ്റാറിനെയാണ് പിന്നെ ഫോട്ട്‌കൊച്ചി കാണുന്നത്. അതിനിടയില്‍ പേര് സമീര്‍ എന്നാണന്നും ജോലി ഓട്ടോറിക്ഷ ഓടിക്കലാണെന്നും മമ്മൂക്കയുടെ ചോദ്യങ്ങള്‍ക്കുത്തരമായി പറയുന്നത് കേള്‍ക്കാമായിരുന്നു. ഈ സമയം കൊണ്ട് അഞ്ചോളം സെല്‍ഫിയാണ് മമ്മൂക്ക തന്നെ സമീറിന് സമ്മാനിച്ചത്.

  നിങ്ങള്‍ ഒരു അത്ഭുതമാണ്

  നിങ്ങള്‍ ഒരു അത്ഭുതമാണ്

  യാത്ര ചോദിച്ചു നടന്നു നീങ്ങുന്ന മെഗാസ്റ്റാറിനെ നോക്കി നിറകണ്ണുകളോടെ നിന്ന സമീര്‍ പറഞ്ഞു, 'നിങ്ങള്‍ ഒരു അത്ഭുതമാണ് മമ്മൂക്ക'. സമീറിന്റെ സെല്‍ഫി വാട്‌സാപ്പിലൂടെയും മറ്റും കൈപ്പറ്റാന്‍ തൊട്ടടുത്ത ഓട്ടോസ്റ്റാന്‍ഡില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും കാണികളും മത്സരിക്കുന്ന ഒരു രംഗമായിരുന്നു അവിടെ.. ആ സമയം ആ വഴി കടന്നുപോയ ഒരു സ്‌കൂട്ടറുകാരന്‍ അപ്പോഴും പറഞ്ഞു....'എന്തൊരു ജാടയാ ഈ മനുഷ്യന് '!!

  English summary
  When Mammootty took selfies with a auto driver
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X