»   » മമ്മൂട്ടിയെ ബോട്ടില്‍ കയറ്റാന്‍ പറ്റില്ല എന്ന് ഉണ്ണി മേരി, കയറും എന്ന് മമ്മൂട്ടി; പിന്നെ സംഭവിച്ചത്

മമ്മൂട്ടിയെ ബോട്ടില്‍ കയറ്റാന്‍ പറ്റില്ല എന്ന് ഉണ്ണി മേരി, കയറും എന്ന് മമ്മൂട്ടി; പിന്നെ സംഭവിച്ചത്

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയ്ക്ക് സിനിമാക്കാരനാണ് എന്ന ജാഡയുണ്ട് എന്ന് പലരും പറയും. എന്നാല്‍ മമ്മൂട്ടിയുടെ ഈ ജാഡ സിനിമയില്‍ വന്നത് കൊണ്ട് ഉണ്ടായതല്ല, അത് മമ്മൂട്ടിയുടെ പെരുമാറ്റ രീതിയാണെന്നാണ് സംവിധായകന്‍ സിദ്ധിഖ് പറയുന്നത്.

സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ മമ്മൂട്ടി ദേഷ്യക്കാരനായിരുന്നു. പക്ഷെ ആ ദേഷ്യമൊന്നും മനസ്സില്‍ പകയായി കൊണ്ടു നടക്കില്ല. അതെല്ലാം അപ്പോഴേ മറക്കും. പണ്ട്... പണ്ട് ഉണ്ടായിരുന്ന ഒരു അനുഭവത്തെ കുറിച്ച് സിദ്ധിഖ് പറയുന്നു.

മിമിക്രിക്കാരനായ മമ്മൂട്ടി

സിനിമയില്‍ എത്തുന്നതിന് മുമ്പ് മമ്മൂട്ടി ഒരു മിമിക്രി കലാകാരനായിരുന്നു എന്ന സത്യം അധിമാര്‍ക്കും അറിയില്ല. സംവിധായകന്‍ സിദ്ധിഖും മിമിക്രിയിലൂടെ സിനിമയില്‍ എത്തിയതാണ്. പൊന്നാരി മംഗലത്ത് ഒരു മിമിക്രി പ്രോഗാമിന് സിദ്ധിഖ് പോയപ്പോള്‍ അവിടെ മമ്മൂട്ടിയുടെയും കൂട്ടരുടെയും മിമിക്രി ഉണ്ടായിരുന്നു. ഉണ്ണി മേരിയുടെ ഡാന്‍സും

ബോട്ടില്‍ നടന്ന സംഘര്‍ഷം

പൊന്നാരി മംഗലത്തെ പരിപാടി കഴിഞ്ഞ് എല്ലാവരും ഒരു ബോട്ടില്‍ യാത്ര ചെയ്ത് എറണാകുളത്തെത്താന്‍ ബോട്ട് ജെട്ടിയില്‍ എത്തി. ഡാന്‍സ് കഴിഞ്ഞെത്തിയ ഉണ്ണി മേരിയും സംഘവും ബോട്ടിലുണ്ട്. മിമിക്രിക്കാരായ മമ്മൂട്ടിയെയും കൂട്ടുകാരനെയും ബോട്ടില്‍ കയറ്റാന്‍ ഉണ്ണി മേരി സമ്മതിച്ചില്ല.

കയറരുത് എന്ന് ഉണ്ണി, കയറും എന്ന് മമ്മൂട്ടി

തങ്ങള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യണം എന്നും മമ്മൂട്ടിയെ കയറ്റാന്‍ പറ്റില്ല എന്നുമായിരുന്നു ഉണ്ണി മേരിയുടെ പക്ഷം. എന്നാല്‍ വിട്ടുകൊടുക്കാന്‍ മമ്മൂട്ടി തയ്യാറായില്ല. ഈ ബോട്ടില്‍ തന്നെ യാത്ര ചെയ്യണം എന്ന് മമ്മൂട്ടിയും വാശിപിടിച്ചു. അവര്‍ വേണമെങ്കില്‍ അടുത്ത ബോട്ടില്‍ വരട്ടെ എന്നായി മമ്മൂട്ടി

രംഗം ശാന്തമായത് എപ്പോള്‍

ഒടുവില്‍ പരിപാടിയുടെ സംഘാടകര്‍ വന്ന് രംഗം ശാന്തമാക്കി. എല്ലാവരും ഒരു ബോട്ടില്‍ തന്നെ എറണാകുളത്തെത്തി. ഉണ്ണി മേരി ബോട്ടില്‍ നിന്നിറങ്ങി കുറച്ച് നേരം പ്രതിഷേധിച്ചെങ്കിലും വിജയിച്ചത് മമ്മൂട്ടി തന്നെയായിരുന്നു എന്ന് സിദ്ധിഖ് ഓര്‍മിയ്ക്കുന്നു

English summary
When Mammootty And Unni Mery fight each other

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam