»   » മെഗാസ്റ്റാര്‍ മമ്മൂട്ടി പോലും ചോദിച്ചുപോയി, ആ താര സുന്ദരിയുടെ സൗന്ദര്യ രഹസ്യം, പറഞ്ഞോ?

മെഗാസ്റ്റാര്‍ മമ്മൂട്ടി പോലും ചോദിച്ചുപോയി, ആ താര സുന്ദരിയുടെ സൗന്ദര്യ രഹസ്യം, പറഞ്ഞോ?

By: Rohini
Subscribe to Filmibeat Malayalam

അറുപത്തിനാലാം വയസ്സിലും നാല്‍പ്പത്തിയാറിന്റെ ചെറുപ്പമുള്ള മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യമറിയാന്‍ പലരും പലവഴി അലഞ്ഞു നടന്നിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും സൗന്ദര്യമുള്ള നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി.

എന്നാല്‍ ആ മമ്മൂട്ടി ഒരു താരസുന്ദരിയുടെ സൗന്ദര്യത്തില്‍ വീണുപോയിട്ടുണ്ട്. ആ സാന്ദര്യ രഹസ്യം നടിയോട് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം പറഞ്ഞാല്‍, ഞാനും പറയാം എന്നായിരുന്നുവത്രെ മറുപടി. ആരാണ് ആ നടി? നോക്കാം

എനര്‍ജ്ജറ്റിക്കായ സുബ്ബലക്ഷ്മി

മറ്റാരുമല്ല സുബ്ബലക്ഷ്മിയാണ് ആ നടി. സ്‌ക്രീനില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും വളരെ എനര്‍ജ്ജറ്റിക്കായ താരമാണ് സുബലക്ഷ്മി. വാര്‍ദ്ധക്യത്തിന്റെ നിറവില്‍ നില്‍ക്കുമ്പോഴും താരത്തിന്റെ ചിരിയും കളിയും കുറുമ്പുമൊക്കെ പ്രേക്ഷകരെ മാത്രമല്ല താരങ്ങളെ പോലും അമ്പരപ്പിക്കുന്നതാണ്.

എന്താ ഈ സൗന്ദര്യത്തിന്റെ രഹസ്യം

എണ്‍പതാം വയസ്സിലും ചെറുപ്പത്തോടെയിരിക്കുന്ന സുബലക്ഷ്മിയോട് ഒരിക്കല്‍ മമ്മൂട്ടി ചോദിച്ചു എന്താ ഈ ലുക്കിന്റെ രഹസ്യമെന്ന്?

മമ്മൂട്ടി പറയൂ, എന്നിട്ട് ഞാന്‍ പറയാം

മമ്മൂക്ക എപ്പോഴുമിങ്ങനെ സുന്ദരനായിരിക്കുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയാല്‍ തന്റെ ബ്യൂട്ടി സീക്രട്ടും പറഞ്ഞു തരാമെന്നായിരുന്നു സുബ്ബുവിന്റെ മറുപടി.

മമ്മൂട്ടിയ്‌ക്കൊപ്പം സുബ്ബലക്ഷ്മി

രാപ്പകല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം സുബ്ബലക്ഷ്മി ഒന്നിച്ച് അഭിനയിച്ചിരുന്നു. പിന്നീട് ചട്ടമ്പി നാട് എന്ന മമ്മൂട്ടി ചിത്രത്തിലും ഒരു കഥാപാത്രമായി സുബ്ബു എത്തി.

English summary
When Mammootty wondered beauty secret of an actres
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam