»   » ഭര്‍ത്താവ് മരിച്ചു, വീട്ടില്‍ വരണം; ആവര്‍ത്തിച്ച് വിളിച്ച സ്ത്രീയുടെ വീട്ടില്‍ എത്തിയ മുകേഷ് കണ്ടത്

ഭര്‍ത്താവ് മരിച്ചു, വീട്ടില്‍ വരണം; ആവര്‍ത്തിച്ച് വിളിച്ച സ്ത്രീയുടെ വീട്ടില്‍ എത്തിയ മുകേഷ് കണ്ടത്

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ നടന്‍ എന്നതിനപ്പുറം, ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധി കൂടെയാണ് മുകേഷ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ എന്ത് പ്രശ്‌നത്തിനും പരിഹാരം കാണേണ്ടതും മുകേഷിന്റെ ഉത്തരവാദിത്വമാണ്.

മുകേഷ് സംവിധാന രംഗത്തേക്ക്; നായകനാകുന്നത് മമ്മൂട്ടിയോ.. മോഹന്‍ലാലോ.. ദുല്‍ഖറോ.. ?

ഉത്തരവാദിത്വം നിറവേറ്റാന്‍ പോയ ഒരു വിചിത്രമായ അനുഭവം അടുത്തിടെ മുകേഷ് വെളിപ്പെടുത്തുകയുണ്ടായി. ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ വീട്ടിലേക്ക് വരണം എന്ന് പറഞ്ഞ് ആവര്‍ത്തിച്ച് വിളിയ്ക്കുകയായിരുന്നു. ആ സംഭവത്തെ കുറിച്ച് മുകേഷ് പറയുന്നത് തുടര്‍ന്ന് വായിക്കാം

ആ ഫോണ്‍ കോള്‍

പ്രത്യേക നിയമ സഭാ സമ്മേളനം കഴിഞ്ഞ് കൊല്ലത്തേക്ക് പോകുമ്പോഴായിരുന്നു എംഎല്‍എ മുകേഷിന് ഒരു സ്ത്രീയുടെ ഫോണ്‍ കോള്‍ വന്നത്. തന്റെ ഭര്‍ത്താവ് മരിച്ചു എന്നും അടിയന്തരമായി എംഎംല്‍എ വീട്ടില്‍ എത്തണമെന്നുമായിരുന്നു ആവശ്യം.

പോകാതിരിക്കാന്‍ കഴിയില്ല

എംഎല്‍എ ആയത് കൊണ്ട് വരില്ല എന്ന് പറയാന്‍ മുകേഷിന് കഴിയില്ല. യാത്രയ്ക്കിടയില്‍ രണ്ട് മൂന്ന് തവണ സ്ത്രീ വിളിച്ചു. ശവസംസ്‌കാര ചടങ്ങിന് വരണം എന്നാവശ്യപ്പെട്ടു. ഇടയ്‌ക്കൊരു സിനിമയുടെ ഷൂട്ടിങിനും എത്തേണ്ടതുണ്ട്. വരാം എന്ന് സംവിധായകന് വാക്ക് കൊടുത്തത് കൊണ്ട് മരണ വീട്ടില്‍ അടുത്ത ദിവസം പോകാം എന്ന് തീരുമാനിച്ചു.

മരിച്ചയാളുടെ വിവരം

ഇതിനിടയില്‍ മരിച്ചയാളുടെ വിവരം തിരക്കി. ഒരു അസുഖവും ഇല്ലാതിരുന്നയാള്‍ പെട്ടന്ന് മരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആ സ്ത്രീ വീണ്ടും വിളിച്ചപ്പോള്‍ മുകേഷ് ആശ്വാസ വാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിച്ചു. പക്ഷെ വീട്ടില്‍ വരണം എന്നവര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

എംഎല്‍എ ഞെട്ടി

ഒടുവില്‍ മുകേഷ് മരണവീട്ടിലേക്ക് പുറപ്പെട്ടു. മെയിന്‍ റോഡ് കഴിഞ്ഞ് വളഞ്ഞും തിരിഞ്ഞും വണ്ടി മുന്നോട്ട് നീങ്ങി. മരണവീടിന് തൊട്ടടുത്തുള്ള ജംഗ്ഷനില്‍ മരിച്ചയാളുടെ വിവരങ്ങളടങ്ങിയ ഫഌക്‌സ് കണ്ട് മുകേഷ് ഞെട്ടിയത്രെ. നൂറാം വയസ്സിലാണ് അദ്ദേഹം മരിച്ചത്.

എന്തിന് മുകേഷിനെ വിളിച്ചു

മരണവീട്ടില്‍ പോയി ഭാര്യയെ കണ്ടു.. നൂറ് വയസ്സ് വരെ ജീവിച്ചിരുന്നത് ഭാഗ്യം എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ച മുകേഷ് മടങ്ങി. എന്തിന് വീട്ടില്‍ വരാന്‍ അവര്‍ നിര്‍ബന്ധിച്ചു എന്ന് ചോദിച്ചപ്പോള്‍, താനൊരു നടനും എംഎല്‍എ യും ആയതുകൊണ്ടാവാം എന്ന് മുകേഷ് പറയുന്നു.

English summary
When MLA Mukesh gets call from a widow

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam