»   » ജോക്കര്‍ എന്ന് വിളിച്ച നദിയ മൊയ്തുവിനെ മുകേഷ് ഭീഷണിപ്പെടുത്തി, നടി ഞെട്ടി!!

ജോക്കര്‍ എന്ന് വിളിച്ച നദിയ മൊയ്തുവിനെ മുകേഷ് ഭീഷണിപ്പെടുത്തി, നടി ഞെട്ടി!!

Written By:
Subscribe to Filmibeat Malayalam

അല്പം പഴയ കഥയാണ്. മുകേഷും നദിയ മൊയ്തുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ, നദിയ മൊയ്തുവിന് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു സ്ഥാനം നല്‍കിയ ശ്യാമ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം നക്കുന്നത്.

മുകേഷ് അക്കാലത്ത് സാമാന്യം മോശമല്ലാത്ത രീതിയില്‍ മിന്നി നില്‍ക്കുകയാണ്. സെറ്റില്‍ പലരും മുകേഷിനോടൊന്നും മിണ്ടാനും കൂട്ടുകൂടാനും തക്കം പാര്‍ത്തു നടക്കും. എന്നാല്‍ ബോംബെയില്‍ നിന്ന് വന്ന നദിയ മൊയ്തുവിന് മുകേഷിന്റെ ആ വില അറിയില്ല. തുടര്‍ന്ന് വായിക്കൂ...

കടപ്പാട് മെട്രോമാറ്റിനി

ജോക്കര്‍ എന്ന് വിളിച്ച നദിയ മൊയ്തുവിനെ മുകേഷ് ഭീഷണിപ്പെടുത്തി, നടി ഞെട്ടി!!

മുകേഷും നന്ദിയ മൊയ്തുവും പെട്ടന്ന് കമ്പനിയായി. നദിയയെ തമാശ പറഞ്ഞ് ചിരിപ്പിയ്ക്കുന്നതാണ് സെറ്റില്‍ മുകേഷിന്റെ പ്രധാന ജോലി. വളരെ അസൂയയോടെയാണ് മറ്റുള്ളവര്‍ ഇത് നോക്കിയിരുന്നത്.

ജോക്കര്‍ എന്ന് വിളിച്ച നദിയ മൊയ്തുവിനെ മുകേഷ് ഭീഷണിപ്പെടുത്തി, നടി ഞെട്ടി!!

ഒരു ദിവസം നദിയ പറഞ്ഞു 'മുകേഷിന്റെ അത്രയും തമാശകള്‍ പറയുന്ന ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് ഞാനിനി മുകേഷിനെ ജോക്കര്‍ എന്നേ വിളിക്കൂ' കേട്ടത്തും സെറ്റിലുള്ളവരെല്ലാം ഊറിച്ചിരിക്കാന്‍ തുടങ്ങി. മുകേഷ് ഐസായിപ്പോയി

ജോക്കര്‍ എന്ന് വിളിച്ച നദിയ മൊയ്തുവിനെ മുകേഷ് ഭീഷണിപ്പെടുത്തി, നടി ഞെട്ടി!!

മുകേഷിനെ നദിയ ജോക്കര്‍ എന്ന് വിളിക്കുമ്പോഴൊക്കെ സെറ്റില്‍ കൂട്ടച്ചിരി. അതോടെ മുകേഷ് ഒരു നമ്പറിടാന്‍ തീരുമാനിച്ചു. നേരെ നദിയയുടെ അടുത്ത് വന്ന് പറഞ്ഞു ' കാര്യം ഞാന്‍ തമാശയൊക്കെ പറയുമെങ്കിലും ഒരു കാര്യം നടത്തണം എന്ന് തീരുമാനിച്ചാല്‍ ഞാനത് നടത്തിയിരിയ്ക്കും. അറിയണം എന്നുണ്ടെങ്കില്‍ ലിസിയോടും മേനകയോടും ചോദിച്ചു നോക്കൂ'. ഇതെന്തിനാണ് തന്നോട് പറയുന്നതെന്ന് നദിയ ചോദിച്ചപ്പോള്‍ മുകേഷ് തുടര്‍ന്നു, 'ഇനി എന്നെ ജോക്കര്‍ എന്ന് വിളിച്ചാല്‍ ഞാന്‍ നദിയയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കും'

ജോക്കര്‍ എന്ന് വിളിച്ച നദിയ മൊയ്തുവിനെ മുകേഷ് ഭീഷണിപ്പെടുത്തി, നടി ഞെട്ടി!!

മുകേഷ് അത് പറഞ്ഞത് കേട്ട് നദിയ ഒന്ന് ഞെട്ടി. പിന്നെ ഷൂട്ടിങ് തീരുവോളം ജോക്കര്‍ എന്ന് വിളിച്ചതേ ഇല്ല. പക്ഷെ ഷൂട്ടിങ് പാക്കപ്പായി പോകുന്ന ദിവസം കാറില്‍ കയറിയ ശേഷം നദിയ മുകേഷിനെ ജോക്കറേ എന്ന് നീട്ടി വിളിച്ചു. മുകേഷ് കാറിന് പുറകെ ഓടുമ്പോഴേക്കും അത് സ്റ്റാര്‍ട്ട് ചെയ്ത് സ്പീടാക്കി പോയിരുന്നു. കാറിലിരുന്ന് നദിയ പൊട്ടിച്ചിരിച്ചു.

English summary
When Mukesh threaten to Nadiya Moidu

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam