»   » ഇതിലാരാ ശരിക്കും ബാലതാരം, നയന്‍താരയും നസ്‌റിയയും തമ്മില്‍ കണ്ടപ്പോള്‍ ഉണ്ടായതാണിത്!!

ഇതിലാരാ ശരിക്കും ബാലതാരം, നയന്‍താരയും നസ്‌റിയയും തമ്മില്‍ കണ്ടപ്പോള്‍ ഉണ്ടായതാണിത്!!

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി എത്തിയവരില്‍ പലരും ഇന്ന് മുന്‍നിര നായകനും നായികയുമായി കഴിഞ്ഞു. ബാലതാരമായി അഭിനയച്ചുകൊണ്ടിരിയ്‌ക്കെ ചെറിയൊരു ഇടവേളയെടുത്ത് ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന താരങ്ങള്‍ പെട്ടന്ന് ഒരു ദിവസം നായികയോ നായകനോ ആയി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചെറുതല്ലാത്തൊരു കൗതുകം ഉണ്ടാവാറുണ്ട്.

എന്നാല്‍ നസ്‌റിയ നസീമിന്റെയും നയന്‍താരയുടെയും കാര്യത്തില്‍ അങ്ങനെ ഒരു കൗതുകം പ്രേക്ഷകര്‍ക്കുണ്ടായിരുന്നില്ല. എന്തെന്നാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലാണ് ഇരുവരും വളര്‍ന്നത്. ഇരുവരും ഒരിടവേള എടുത്ത് ഇന്റസ്ട്രിയില്‍ നിന്ന് വിട്ടു നിന്നിട്ടില്ല. നയന്‍താരയും നസ്‌റിയയും ഒരു ഷോപ്പില്‍ കണ്ടുമുട്ടിയപ്പോള്‍ എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.


മാര്‍ത്താണ്ഡ വര്‍മ്മയുടെ ആദ്യ പടി പിന്നിട്ടു കഴിഞ്ഞു! മലയാളത്തിലെ അടുത്ത വിസ്മയ ചിത്രം ഇതാണോ?

ഇതാണ് ചിത്രം

ഇതാണ് ആ ചിത്രം. ഇതിലാരാണ് ശരിയ്ക്കും ബാലതാരം. രണ്ട് പേരുടെയും മുഖത്ത് ആ കുട്ടിത്തവും കുസൃതിയും മാറിയിട്ടില്ല. കുഞ്ഞുടുപ്പിട്ട നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് സമാനമായി വളരുകയാണെന്നാണ് സോഷ്യല്‍ മീഡിയ കമന്റ്.

ബാലതാരമായി നസ്‌റിയ

ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയായ നസ്‌റിയ നസീം പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷമായിരുന്നു. തുടര്‍ന്ന് പ്രമാണി, ഒരുനാള്‍ വരും, മാഡ് ഡാഡ് എന്നീ ചിത്രങ്ങളിലും ബാലതാരമായി എത്തി.

നായികയായി തുടക്കം

യുവ് എന്ന ആല്‍ബം ശ്രദ്ധിക്കപ്പെട്ടതോടെ നേരം എന്ന ചിത്രത്തില്‍ നായികയായി നസ്‌റിയ തുടക്കം കുറിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തമിഴിലും മലയാളത്തിലും ഒരേ സമയം നസ്‌റിയ ശ്രദ്ധിക്കപ്പെട്ടു. അഭിനയിച്ച ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്നതും നസ്‌റിയയുടെ ക്രഡിറ്റാണ്.

ചെറിയ ഇടവേള

ബാലതാരത്തില്‍ നിന്ന് നായികയായി അഭിനയിക്കാന്‍ ഇടവേള എടുക്കാത്ത നസ്‌റിയ നസീം, വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തു. 2014 ല്‍ ഫഹദ് ഫാസിലുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു നസ്‌റിയ.

മടങ്ങി വരുന്നു

മൂന്ന് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് നസ്‌റിയ മടങ്ങി വരവിന് ഒരുങ്ങുകയാണിപ്പോള്‍. പാര്‍വ്വതിയെയും പൃഥ്വിരാജിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്‌റിയയുടെ മടങ്ങി വരവ്.

ബേബി നയന്‍താര

ആകാശം, ഭഗവാന്‍, പോപ്പിന്‍സ്, ദി പവര്‍ ഓഫ്, സ്വര്‍ണം, ലൗണ്ട് സ്പീക്കര്‍, കിലുക്കം കിലുകിലുക്കം എന്നീ ചിത്രങ്ങളില്‍ ബാലതാരമായെത്തിയ നയന്‍താരയുടെ ട്രിവാന്‍ഡ്രം ലോഡ്ജിലെ അഭിനയവും ശ്രദ്ധേയമായിരുന്നു.

ബേബി മാറ്റാന്‍ സമയമായി

ബേബി നയന്‍താര എന്ന വിളിപ്പേര് നയന്‍താരയില്‍ നിന്നും മാറ്റാന്‍ സമയമായി എന്ന് ആരാധകര്‍ പറഞ്ഞത് ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രിഡിയ്ക്ക് ശേഷമാണ്. മറുപടി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ നയന്‍താര അഭിനയിച്ചത്. ഭാമയുടെയും റഹ്മാന്റെയും മകളായിട്ടാണ് മറുപടിയില്‍ അഭിനയിച്ചത്.

നായികയായി എപ്പോള്‍

ഇനി നയന്‍താരയുടെ നായികയായുള്ള രണ്ടാം ഇന്നിങ്‌സിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. രൂപം കൊണ്ടും വേഷം കൊണ്ടും നയന്‍താര അതിനുള്ള പക്വതയില്‍ എത്തി എന്ന് പ്രേക്ഷകര്‍ പറയുന്നു.

English summary
When Nayanthara and Nazriya Nazim met each other

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X