»   » മോഹന്‍ലാല്‍ അപേക്ഷിച്ചിട്ടും ആ വേഷം ചെയ്യാന്‍ തിലകന്‍ തയ്യാറായില്ല, എന്നിട്ട് ആര് ചെയ്തു ?

മോഹന്‍ലാല്‍ അപേക്ഷിച്ചിട്ടും ആ വേഷം ചെയ്യാന്‍ തിലകന്‍ തയ്യാറായില്ല, എന്നിട്ട് ആര് ചെയ്തു ?

Posted By: Rohini
Subscribe to Filmibeat Malayalam

അവസാന നാളുകളില്‍ നടന്‍ തിലകനും താരസംഘടനയായ അമ്മയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊക്കെ പങ്കുള്ളതായി വാര്‍ത്തകള്‍ വന്നു.

മമ്മൂട്ടിയ്ക്കിപ്പോഴും രണ്ടരക്കോടി, മോഹന്‍ലാല്‍ കൂട്ടിക്കൂട്ടി പോകുന്നു, 2017 ലെ താരങ്ങളുടെ പ്രതിഫലം

എന്നാല്‍ മോഹന്‍ലാലിന്റെ കരിയറിലെ മികച്ച പല സിനിമകളിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത കഥാപാത്രമായി എത്തിയത് തിലകനാണ്. ലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ സ്പടികം, കിരീടം പോലുള്ള സിനിമകളില്‍ തിലകനെ മാറ്റി നിര്‍ത്തി സങ്കല്‍പിക്കാന്‍ വയ്യ. എന്നാല്‍ ലാല്‍ എത്ര നിര്‍ബന്ധിച്ചിട്ടും തിലകന്‍ അഭിനയിക്കാത്ത ഒരു സിനിമയുണ്ട്.

നാടോടിയിലേക്ക്

രാജാവിന്റെ മകന്‍, ഭൂമിയിലെ രാരാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം എന്നിങ്ങനെ മോഹന്‍ലാലിന്റെ കരിയറിലെ ചില മികച്ച സിനിമകളൊരുക്കിയ സംവിധായകന്‍ തമ്പി കണ്ണന്താനം നാടോടികള്‍ എന്ന ചിത്രം പദ്ധതിയിട്ടത് മോഹന്‍ലാല്‍ - തിലകന്‍ കോമ്പോയിലാണ്.

തിലകന്‍ വന്നില്ല

പക്ഷെ നാടോടികളിലെ വേഷത്തോട് തിലകന് വലിയ താത്പര്യമില്ലായിരുന്നു. മോഹന്‍ലാല്‍ വിളിച്ചപേക്ഷിച്ചിട്ടും തിലകന്‍ തയ്യാറായില്ല. പതിനാലോളം ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിപ്പോയി എന്ന് പറഞ്ഞ് തിലകന്‍ നാടോടികളെ ഉപേക്ഷിച്ചു.

പകരം വന്നത്

തിലകന്‍ പിന്മാറിയപ്പോള്‍ പകരം എന്‍എന്‍ പിള്ള ആ കഥാപാത്രം ഏറ്റെടുത്തു. വളരെ മികച്ച രീതിയില്‍ എന്‍ എന്‍ പിള്ള ആ കഥാപാത്രം അനശ്വരമാക്കുകയും ചെയ്തു. മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തില്‍ മേനോന്‍ എന്ന കഥാപാത്രത്തെയാണ് എന്‍എന്‍ പിള്ള അവതരിപ്പിച്ചത്.

സംവിധായകന്റെ വെല്ലുവിളി

ചിത്രത്തില്‍ മോഹന്‍ലാലും എന്‍എന്‍ പിള്ളയും തമ്മിലുള്ള ഒരു കോമ്പിനേഷന്‍ രംഗത്ത്, പിള്ള വളരെ വികാരഭരിതനായി സംസാരിക്കുമ്പോള്‍ മോഹന്‍ലാല്‍ കരയുന്ന സീനുണ്ട്. ഈ രംഗത്ത് ഗ്ലിസറിനില്ലാതെ ലാല്‍ കരയണം എന്ന് സംവിധായകന്‍ തമ്പി കണ്ണന്താനം പറഞ്ഞു. ആ ബെറ്റില്‍ ലാല്‍ വിജയിക്കുകയും ചെയ്തു.

English summary
When NN Pillai replaced by Thilakan in Mohanlal film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam