»   » ആ പേര് വെളിപ്പെടുത്താന്‍ വേണ്ടിയാണോ പൃഥ്വി മമ്മൂട്ടിയുടെ ഷൂട്ടിങ് സെറ്റിലെത്തിയത് ?

ആ പേര് വെളിപ്പെടുത്താന്‍ വേണ്ടിയാണോ പൃഥ്വി മമ്മൂട്ടിയുടെ ഷൂട്ടിങ് സെറ്റിലെത്തിയത് ?

Posted By: Rohini
Subscribe to Filmibeat Malayalam

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. താടിയൊക്കെ വളര്‍ത്തി മരണമാസ് ലുക്കിലാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തിലെത്തുന്നത്.

തൃശ്ശൂരില്‍ മുക്കിലും മൂലയിലും സിനിമാക്കാര്‍; മമ്മൂട്ടിയുണ്ട് ദുല്‍ഖറുണ്ട് നിവിനുണ്ട് ദിലീപുണ്ട്...


ഷൂട്ടിങ് സെറ്റില്‍ ഇന്ന് (ഒക്ടോബര്‍ 6) ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ പൃഥ്വിരാജ് സന്ദര്‍ശനം നടത്തുകയുണ്ടായി. ലൊക്കേഷനിലെത്തിയ ഫോട്ടോ പൃഥ്വി തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.


ആ പേര് വെളിപ്പെടുത്താനോ?

മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുകയുണ്ടായി. ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനില്‍ ദാവീദിനൊപ്പം എന്ന ക്യാപ്ഷനോടെയാണ് പൃഥ്വി ഫോട്ടോ ഫേസ്ബുക്കിലിട്ടത്. ഈ പേര് വെളിപ്പെടുത്താന്‍ വേണ്ടിയാണോ പൃഥ്വി ഇന്ന് ലൊക്കേഷനിലെത്തിയത്.


സമീപം ആര്യയും

ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആര്യയെയും ഫോട്ടോയില്‍ കാണാം. ദ ഗ്രേറ്റ് ഫാദറില്‍ പ്രധാനമായ ഒരു കഥാപാത്രത്തെയും ആര്യ അവതരിപ്പിയ്ക്കുന്നുണ്ട്.


ഷൂട്ടിങ് പുരോഗമിയ്ക്കുന്നു

തൃശ്ശൂറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുഗോമിച്ചുകൊണ്ടിരിയ്ക്കുകയാണ്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. സാറ അര്‍ജ്ജുന്‍ മെഗാസ്റ്റാറിന്റെ മകളായി എത്തുന്നു.


പൃഥ്വിയുണ്ടോ

ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അതിഥി താരാമായി എത്തുന്നതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല.പൃഥ്വിയുടെ ഫോട്ടോസിനായ്

English summary
Prithviraj who is shuttling between the locations of his new movies visited the set of his new production venture 'The Great Father', starring Mammootty in the lead role. The young producer who own the production banner August Cinema, spend a quality time with the movie’s cast and crew including Mammootty and Arya at the shooting location today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X