»   » മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് കണ്ട് രജനികാന്ത് വിളിച്ച് അഭിനന്ദിച്ചു, ആ അനുഭവത്തെ കുറിച്ച് അഭിരാമി

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് കണ്ട് രജനികാന്ത് വിളിച്ച് അഭിനന്ദിച്ചു, ആ അനുഭവത്തെ കുറിച്ച് അഭിരാമി

Posted By: Rohini
Subscribe to Filmibeat Malayalam

ചില പുരസ്‌കാരങ്ങളെക്കാള്‍ ന്തോഷം നല്‍കും പ്രശസ്തരായുടെ ചില വാക്കുകള്‍. അങ്ങനെ സിനിമാ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ചില പ്രശംസയെ കുറിച്ച് പറയുകയായിരുന്നു നടി അഭിരാമി. രജനികാന്തില്‍ നിന്ന് അഭിരാമിയ്ക്ക് പ്രശംസ കിട്ടിയത് മമ്മൂട്ടിയ്ക്ക് അഭിനയിച്ചതിന് ശേഷമാണത്രെ.

കമല്‍ ഹസനും അഭിരാമിയും വിവാഹിതരാകുന്നു; ഗൗതമിയെ പിരിഞ്ഞതിന് പിന്നിലെ കാരണം?

പുതുതായി വരുന്ന കഴിവുള്ള ഏതൊരു അഭിനേതാവിനെയും നേരില്‍ കാണുമ്പോഴോ ഫോണില്‍ വിളിച്ചോ അഭിനന്ദിയ്ക്കാന്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് മറക്കാറില്ല. അങ്ങനെയാണ് അഭിരാമിയെയും വിളിച്ചത്. ആ അനുഭവത്തെ കുറിച്ച് നടി പറയുന്നു.

കാര്‍മേഘം എന്ന ചിത്രത്തിന് ശേഷം

കാര്‍മേഘം എന്ന ചിത്രത്തിന് ശേഷമാണ് രജനി സര്‍ എന്നെ വിളിച്ചത്. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ച തമിഴ് ചിത്രമാണ് കാര്‍മേഘം. സിനിമയില്‍ 'എട്ടുമുള വേട്ടിക്കട്ടി...' എന്നൊരു ഗാനരംഗം കണ്ടതിന് ശേഷമാണ് അദ്ദേഹം വിളിച്ചത്. വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോഴുണ്ടായിരുന്ന സന്തോഷം എത്രത്തോളമാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് അഭിരാമി പറയുന്നത്.

പ്രഭുദേവയുടെ പരമാര്‍ശം

അതുപോലെ പ്രഭുദേവ അഭിനന്ദിച്ചതും മറക്കാന്‍ കഴിയാത്ത് അനുഭവമാണെന്ന് അഭിരാമി പറയുന്നു. എനിക്ക് ഡാന്‍സ് അത്ര നന്നായി വരില്ല. അതുകൊണ്ട് പ്രഭുദേവ എന്ന് കേട്ടാലെ ടെന്‍ഷനാണ്. ഞങ്ങളൊരുമിച്ചൊരു സിനിമ ചെയ്തിട്ടുണ്ട്. കമല്‍ ഹസനൊപ്പം അഭിനയിച്ച വീരമാണ്ടി എന്ന ചിത്രത്തിന് ശേഷമാണ് പ്രഭുദേവ വിളിച്ച് അഭിനന്ദിച്ചത്. അത് വലിയ സന്തോഷമായിരുന്നു എന്ന് അഭിരാമി പറയുന്നു.

സൂപ്പര്‍താരങ്ങളുടെ നായിക

മലയാളത്തിലും തമിഴിലുമായി വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ അഭിരാമി ചെയ്തിട്ടുള്ളൂ. എന്നാല്‍ രണ്ട് ഇന്റസ്ട്രിയിലെയും കമല്‍ ഹസന്‍, ശരത്ത് കുമാര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരെ പോലുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു.

മടങ്ങിവരവ്

2004 ല്‍ കമല്‍ ഹസനൊപ്പം അഭിനയിച്ച വീരുമാണ്ടി എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന അഭിരാമി, 2014 ല്‍ അപ്പോത്തിക്കരി എന്ന മലയാള സിനിമയിലൂടെയാണ് മടങ്ങിയെത്തിയത്. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം.

English summary
When Rajanikanth praises Abhirami

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam