For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്ന് വിവാഹം മോചനം ലഭിച്ചോ, അന്ന് പറക്കാനുള്ള ചിറകുകളും ലഭിച്ചു?

  By Aswathi
  |

  വിവാഹ മോചനം ചിലര്‍ക്കൊക്കെ ചിറകുകള്‍ക്ക് സമമാണ്. തങ്ങളുടെ സ്വപ്‌നങ്ങള്‍ തേടിപ്പറക്കാനുള്ള ചിറകുകള്‍ക്ക് സമം. വെറുതെയങ്ങ് പറയുകയല്ല, സംശയമുണ്ടെങ്കില്‍ മഞ്ജു വാര്യരെയും ലിസിയെയും സരിതയെയുമൊക്കെ നോക്കൂ. വിവാഹ മോചനത്തിന് ശേഷം നടിമാരുടെ ലോകമേ മാറി. മഞ്ജുവും ലിസിയുമൊക്കെ ചെറിയ ചില ഉദാഹരണങ്ങള്‍ മാത്രം.

  ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

  ഒരു വര്‍ഷം മുമ്പാണ് മഞ്ജു ദിലീപുമായി പിരിഞ്ഞ് വെള്ളിത്തിരയിലേക്ക് തിരിച്ചുവന്നത്. പരസ്യ ചിത്രങ്ങളിലൂടെ തിരിച്ചുവരവറിയിച്ച മഞ്ജു 'ഹൗ ഓള്‍ഡ് ആര്‍ യു'വിലൂടെ വീണ്ടും പ്രേക്ഷക മനസ്സ് കീഴടക്കി. അഭിനയം മാത്രമല്ല, ഒത്തിരി സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായ മഞ്ജു ഒത്തിരി ബ്രാന്റുകളുടെ അംബാസിഡര്‍ കൂടെയാണ്. ഇപ്പോഴിതാ ആ വഴിയെ ലിസിയും. പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ ലിസി ഇപ്പോള്‍ തന്റെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

  manju-lissy-revathy

  ലിസിയും മഞ്ജുവും മാത്രമല്ല, നടിയും സംവിധായികയുമായ രേവതിയും ആ വഴിയാണ് സഞ്ചരിക്കുന്നത്. ബോളിവുഡ് നടി അമൃത സിംഗ് മറ്റൊരു ഉദാഹരണം. വിവാഹ ശേഷം അഭിനയം നിര്‍ത്തിയ അമൃത പിന്നീട് 13 വര്‍ഷങ്ങള്‍ക്ക് ശേഷം, സെയ്ഫ് അലിഖാനുമായുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞാണ് തിരിച്ചുവന്നത്. കമല്‍ ഹസന്റെ ആദ്യഭാര്യ സരികയും, മുകേഷിന്റെ ആദ്യഭാര്യ സരിതയുമൊക്കെ ഈ പട്ടികയിലെ എണ്ണങ്ങള്‍ മാത്രം.

  വിവാഹം എല്ലാത്തിനുമുള്ള വിലക്കാണെന്നാണ് ചില വനിതകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. പുരുഷന്മാര്‍ക്ക് ആവാം. മറ്റ് മേഖലയിലും ജോലി ചെയ്യുന്നതില്‍ പ്രയാസമില്ല. അഭിനയത്തോടാണ് ഭര്‍ത്താക്കന്മാര്‍ക്ക് എതിര്‍പ്പ്. അതിന് കണ്ടെത്തുന്ന കാരണങ്ങളാണ് ബാലിശം- മറ്റൊരു ആണിനൊപ്പം ആടിപ്പാടുന്നത് സഹിക്കില്ലത്രെ. അപ്പോള്‍ ഭര്‍ത്താവ് മറ്റൊരു പെണ്ണിനൊപ്പം ആടിപ്പാടുന്നത് ഭാര്യയ്ക്ക് കണ്ടു നില്‍ക്കാമോ എന്ന് ചോദിക്കാന്‍ പാടില്ല.

  തൊണ്ണൂറ്റിയഞ്ച് ശതമാനം ദാമ്പത്യവും പരാജയപ്പെടുന്നത് ഭര്‍ത്താവ് ഭാര്യയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുകൊണ്ടാണെന്നാണ് നടി ദേവി അജിത്ത് പറയുന്നത്. മറ്റുള്ളവരോട് അധികം സംസാരിക്കുന്നത്‌പോലും വിലക്കുന്ന ഭര്‍ത്താക്കന്മാരുണ്ടത്രെ. തങ്ങളുടെ പങ്കാളികളില്‍ നിന്ന് സന്തോഷം ലഭിക്കാതിരിക്കുമ്പോള്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള മേഖലകള്‍ കണ്ടെത്തും. ചിലര്‍ രക്ഷിതാക്കളുടെ അടുത്തേക്ക് തിരിച്ചുപോകും, അത് വഴി സിനിമയിലേക്ക് മടങ്ങിവരും.

  പക്ഷെ എല്ലാവരും അങ്ങനെയല്ലെന്നും ദേവി അജിത്ത് പറയുന്നു. തങ്ങളെ പിന്തുണയ്ക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുന്ന നടിമാരുമുണ്ട്. സംയുക്ത വര്‍മ്മ, ജോമോള്‍, ഗോപിക തുടങ്ങി നടിമാര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ സന്തോഷത്തോടെ കഴിയുന്നു. അഭിരാമി, മീന, അംബിക, കനിഹ തുടങ്ങിവരെപ്പോലുള്ള നടിമാര്‍ ഭര്‍ത്താക്കന്മാരുടെ പൂര്‍ണ പിന്തുണയോടെ വീണ്ടും അഭിനയിക്കുന്നു- ദേവി അജിത്ത് പറഞ്ഞു.

  English summary
  Many actresses are back to films post-divorce. What is it about divorce or separation that seems to give them the freedom to live their dreams?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X