»   » താരം ചാരമാകാന്‍ അധികം നേരം വേണ്ട; വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴീക്കോട് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്

താരം ചാരമാകാന്‍ അധികം നേരം വേണ്ട; വര്‍ഷങ്ങള്‍ക്ക് മുമ്പ് അഴീക്കോട് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തോടെ അതുവരെ പിന്തുടര്‍ന്ന് വന്നിരുന്ന വിവാദങ്ങളെയെല്ലാം മോഹന്‍ലാല്‍ മായിച്ചു കളഞ്ഞിരുന്നു. എന്നാല്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് താരം എഴുതിയ ബ്ലോഗ് പോസ്റ്റ് ഇപ്പോള്‍ വിവാദമാകുകയാണ്.

മോഹന്‍ലാലിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞതും അറിയാത്തതുമായ 50 സത്യങ്ങള്‍

മോദിയുടെ നോട്ട് പിന്‍വലിക്കലിനെ രാജ്യസ്‌നേഹവുമായി കൂട്ടിക്കുഴച്ച് എഴുതിയ ലാലിന്റെ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍, മോഹന്‍ലാലിനെ കുറിച്ച് മുമ്പ് അഴീക്കോട് പറഞ്ഞ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

സിനിമയിലെ വേഷം

സിനിമയില്‍ വളരെ ശ്രേഷ്ഠമായ കഥാപാത്രങ്ങളെ ഇവര്‍ അവതരിപ്പിയ്ക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. ആ കഥാപാത്രങ്ങള്‍ പറയുന്ന ഗദ്യങ്ങളുടെ ഒരംശം അവരുടെ മനസ്സിലുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഇത്തരത്തിലുള്ള പാപം ചെയ്യില്ല. ഇന്നിപ്പോള്‍ കനിമൊഴിയുടെയും രാജയുടെയും പോലെ അഴിമതി ചെയ്യുന്നവരായി മാറിയിരിയ്ക്കുന്നു ഇവരും എന്നാണ് അഴീക്കോട് പറയുന്നത്

താരം ചാരമായി മാറും

താരം ചാരമായി മാറുന്നു എന്നുള്ളത് ഒരു തമാശയായിട്ടെടുക്കരുത്. അതൊരു ദുഖകരമായ അവസ്ഥയാണ് എന്ന് സുകുമാര്‍ അഴീക്കോട് ഓര്‍മിപ്പിച്ചു.

കേണല്‍ പദവി ദുരുപയോഗം ചെയ്തു

രാജ്യം ആദരിച്ച് നല്‍കിയ കേണല്‍ പദവിയുടെ യൂണിഫോം ധരിച്ച് മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ പോയതിനെയും അഴീക്കോട് വിമര്‍ശിക്കുന്നു.

വീഡിയോ കാണാം

സുകുമാര്‍ അഴീക്കോട് സംസാരിക്കുന്ന വീഡിയോ കാണാം

ലാലേട്ടന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
When Sukumar Azhikode talk against Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam