»   » കൈ ഒന്ന് തരുമോ എന്ന് സൂര്യ ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി എന്ന് അന്‍സിബ

കൈ ഒന്ന് തരുമോ എന്ന് സൂര്യ ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടി എന്ന് അന്‍സിബ

Posted By: Rohini
Subscribe to Filmibeat Malayalam

ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് അന്‍സിബ ഹസന്‍ ശ്രദ്ധേയ ആയാത്. ദൃശ്യത്തിന് ശേഷം ഒരു നല്ല അവസരം തന്നെ തേടി വന്നിട്ടില്ല എന്ന് അന്‍സിബ പറയുന്നു. ആ ചിത്രത്തിലെ അഭിനയത്തിന് ലഭിയ്ക്കുന്ന പ്രശംസയാണ് ഇപ്പോഴും അന്‍സബയെ സന്തോഷിപ്പിക്കുന്നത്.

ആ ഫോട്ടോഷൂട്ട് എന്നെ ചതിച്ചതാണ്, കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു; അന്‍സിബ

ദൃശ്യത്തിലെ അഭിനയം നന്നായി എന്ന് പലരും പറഞ്ഞു. അതില്‍ അന്‍സിബയെ ഞെട്ടിപ്പിച്ച പ്രശംസ തമിഴ് നടന്‍ സൂര്യയുടേതായിരുന്നു. പ്രശംസിക്കാന്‍ വേണ്ടി കൈ തരുമോ എന്ന് സൂര്യ ചോദിച്ചപ്പോള്‍ ഞെട്ടി എന്ന് അന്‍സിബ പറയുന്നു.

സൂര്യ കൊച്ചിയില്‍ വന്നപ്പോള്‍

അഞ്ജാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി സൂര്യ കൊച്ചിയില്‍ വന്നപ്പോഴാണ് അന്‍സിബ നടനെ കണ്ടത്. അന്ന് സൂര്യയുമായി ഒരുപാട് സംസാരിച്ചു.

വലിയ സൂര്യ ആരാധികയാണ് ഞാന്‍

ഞാന്‍ വലിയൊരു സൂര്യ ആരാധികയാണ്. സൂര്യയുടെ സിനിമ റിലീസ് ചെയ്താല്‍ ആദ്യ ദിവസം തന്നെ പോയി കാണും. സൂര്യയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അത്രയേറെ ഇഷ്ടമാണ്.

കൈ തരുമോ എന്ന് ചോദിച്ചപ്പോള്‍

പ്രതീക്ഷിക്കാതെയാണ് സൂര്യ പറഞ്ഞത്, 'ഞാന്‍ ദൃശ്യം എന്ന സിനിമ കണ്ടിട്ടുണ്ട്. അന്‍സിബ നന്നായി അഭിനയിച്ചു. കൈ ഒന്ന് തരൂ, എനിക്കൊരു ഷേക്ക് ഹാന്റ് വേണം' അത് കേട്ടതും താന്‍ ഞെട്ടി എന്നാണ് അന്‍സിബ പറഞ്ഞത്.

ഒരിക്കലും മറക്കാത്ത അനുഭവം

സൂര്യയുടെ ഏറ്റവും വലിയ ആരാധികയായ തനിക്ക് ലഭിച്ച ഏറ്റവും നല്ല അനുഭവമാണ് അത് എന്നും ഒരിക്കലും മറക്കില്ല എന്നും അന്‍സിബ പറയുന്നു

English summary
When Suriya requested for a handshake to Ansiba Hassan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam