»   » നിങ്ങള്‍ കരയണം, ഗ്ലിസറിന്‍ തരില്ല; തമ്പി കണ്ണന്താനം മോഹന്‍ലാലിനെ വെല്ലുവിളിച്ചു

നിങ്ങള്‍ കരയണം, ഗ്ലിസറിന്‍ തരില്ല; തമ്പി കണ്ണന്താനം മോഹന്‍ലാലിനെ വെല്ലുവിളിച്ചു

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ അഭിനയ പ്രകടനം കണ്ട് അത്ഭുതപ്പെട്ടവര്‍ നമ്മള്‍ മലയാളികള്‍ മാത്രമല്ല, അത് കേരളവും ഇന്ത്യയും കടന്ന് പോകും. മോഹന്‍ലാലിനെ വച്ച് ഒത്തിരി ഹിറ്റ് ചിത്രങ്ങളെടുത്ത തമ്പി കണ്ണന്താനം തന്നെ ഞെട്ടിച്ച ലാലിന്റെ ചില അഭിനയ പ്രകടനങ്ങളെ കുറിച്ച് പറയുന്നു.

നാടോടി എന്ന സിനിമയില്‍ ഒരു ഡ്രൈവറുടെ വേഷമായിരുന്നു ലാലിന്. ലാലിനെയും ത്രില്ലടിപ്പിക്കുന്ന ഷോട്ടുകളാണ് ഞാന്‍ വച്ചിട്ടുള്ളത്. തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ലാല്‍ അതിനെയും കവച്ചുവെയ്ക്കും. അതിന്റെ ആരവമാണ് തിയേറ്ററുകളില്‍ അക്കാലത്ത് മുഴങ്ങികേട്ടത്- തമ്പി കണ്ണന്താനം പറയുന്നു

ഞാന്‍ ലാലിന് ഒരു നിബന്ധന വച്ചു

ഒരു സീന്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. ലാലും എന്‍ എന്‍ പിള്ള ചേട്ടനുമാണ് സീനില്‍. വളരെ വൈകാരികമായ ഒരു രംഗമാണത്. എന്‍ എന്‍ പിള്ളചേട്ടന്റെ ഡയലോഗിന് ശേഷം ലാല്‍ മറുപടി പറയുമ്പോള്‍ ഞാന്‍ ഒരു നിബന്ധന വച്ചു.

കരയണം, ഗ്ലിസറിനില്ല- എന്റെ വെല്ലുവിളി

സീനിനൊടുവില്‍ ലാല്‍ കരയുന്നുണ്ട്. നിങ്ങള്‍ കരയണം. പക്ഷേ ഗ്ലിസറിന്‍ തരില്ല. ഹൃദയത്തില്‍ തൊട്ട് ലാല്‍ ആ സീനില്‍ അഭിനയിക്കണം എന്നുള്ളതാണ് എന്റെ ആഗ്രഹം. അതാണ് എന്റെ വെല്ലുവിളിയും.

ലാലിന്റെ വിസ്മയിപ്പിച്ച പ്രകടനം

അവിടെ എന്നെയും വിസ്മയിപ്പിച്ച പ്രകടനമാണ് ലാല്‍ കാട്ടിയത്. ഒരു തുള്ളി ഗ്ലിസറിനിടാതെ ലാല്‍ ആ രംഗത്ത് അഭിനയിക്കുമ്പോള്‍ നിങ്ങളറിയണം, ആ സീനിനൊടുവില്‍ അണമുറിയാതെ അയാള്‍ കരയുകയായിരുന്നു... '

മാന്ത്രികത്തിലെ വെല്ലുവിളി

മാന്ത്രികത്തിലും അതുപോലൊരു വെല്ലുവിളി ലാല്‍ ഏറ്റെടുത്തു. അതൊരു ഫൈറ്റ് സീനിലായിരുന്നു. ഫൈറ്റ് തുടങ്ങുന്നതിന് മുമ്പ് ഫൈറ്റ് മാസ്റ്റര്‍ സുബ്ബരായരെയും ലാലിനെയും വിളിച്ചിട്ട് പറഞ്ഞു. 'ഈ ഫൈറ്റില്‍ ലാല്‍ കയ്യുപയോഗിച്ച് ഒരു പഞ്ചും ചെയ്യരുത്. എല്ലാം കാലുകൊണ്ട് മാത്രം ചെയ്യണം.

ആ മാജിക്ക് കാണണമെങ്കില്‍...

മാന്ത്രികത്തിലെ മാജിക് ഞാന്‍ പറയുന്നതിനെക്കാളും നിങ്ങള്‍ക്ക് അനുഭവിക്കാന്‍ ആ സിനിമ ഒന്നുകൂടി കണ്ടുനോക്കൂ. സംവിധായകന്‍ തമ്പി കണ്ണന്താനം പറഞ്ഞു നിര്‍ത്തി.

English summary
When Thampi Kannanthanam challenge Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam