»   » ഇറച്ചിവെട്ടുക്കാരിയായി ശിവദ! വെജിറ്റേറിയനായ നടി എങ്ങനെയാണ് ആ രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടാവുക?

ഇറച്ചിവെട്ടുക്കാരിയായി ശിവദ! വെജിറ്റേറിയനായ നടി എങ്ങനെയാണ് ആ രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടാവുക?

Posted By:
Subscribe to Filmibeat Malayalam

രണ്ട് മൂന്ന് സിനിമകളില്‍ ആദ്യം അഭിനയിച്ചിരുന്നെങ്കിലും ജയസൂര്യ നായകനായ സു സു സുധീ വാത്മമീകം എന്ന സിനിമയിലൂടെയാണ് ശിവദ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയായി മാറിയത്. ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ശിക്കാരി ശംഭുവാണ് ശിവദയുടെ പുതിയ സിനിമ.

താരസുന്ദരി ഐമ സെബാസ്റ്റ്യൻ കുടുംബിനിയായി, നടിയുടെ വിവാഹ ഫോട്ടോസ് കാണാം...

സിനിമയിലെ നടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പൂര്‍ണമായും വെജിറ്റേറിയനായ നടിയാണ് ശിവദ. എന്നാല്‍ ശിക്കാരി ശംഭുവില്‍ ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ശിവദ അഭിനയിക്കുന്നത്. സുഗിത് സംവിധാനം ചെയ്യുന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങളിങ്ങനെ...

ശിക്കാരി ശംഭു

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് ശിക്കാരി ശംഭു. ചാക്കോച്ചന്റെ നായികയായി അഭിനയിക്കുന്നത് ശിവദയാണ്. ചിത്രത്തില്‍ ശിവദയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇറച്ചിവെട്ടുക്കാരിയായ അനിത

ചിത്രത്തില്‍ ഇറച്ചിവെട്ടുക്കാരിയായ അനിത എന്ന കഥാപാത്രത്തെയാണ് ശിവദ അവതരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വെജിറ്റേറിയനായ ശിവദ സിനിമയിലെ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്ങനെയായിരിക്കും എന്നാണ് ആരാധകര്‍ക്കുള്ള സംശയം. സിനിമയിലെ അഭിനയത്തെ കുറിച്ച് നടി പറയുന്നതിങ്ങനെയാണ്.

ഒന്നും എളുപ്പമായിരുന്നില്ല..

ഇറച്ചി വെട്ടുന്ന ആ സ്ഥലത്ത് തനിക്ക് ഒരു നിമിഷം പോലും നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം അതിന്റെ മണം ഒട്ടും ഇഷ്ടമായിരുന്നില്ല. എന്നാല്‍ തന്റെ കഥാപാത്രമായ അനിതയെ അവതരിപ്പിക്കുന്നതിന് വേണ്ടി താന്‍ അത് ചെയ്യുകയായിരുന്നെന്നും ശിവദ പറയുന്നു.

അനിതയുടെ വേഷം

ഒട്ടും വൃത്തിയില്ലാത്ത ഷര്‍ട്ടായിരുന്നു അനിതയുടെ വേഷം. സിനിമയില്‍ മുഴുനീളം അനിതയ്ക്ക് ഈ വേഷം തന്നെയായിരുന്നു. അതിനൊപ്പം സാധാരണ സാരികളും ചുരിദാറും കഥാപാത്രം ധരിച്ചിരുന്നു. മാത്രമല്ല സിനിമയില്‍ താന്‍ അഭിനയിച്ച രംഗങ്ങളെല്ലാം കാട്ടില്‍ നിന്നും ചിത്രീകരിച്ചിരുന്നവയായിരുന്നെന്നും അവയെല്ലാം വേറിട്ട അനുഭവമായിരുന്നെന്നും ശിവദ വ്യക്തമാക്കുന്നു.

നല്ല അനുഭവങ്ങള്‍

ശിവദ ആദ്യം അഭിനയിച്ച സിനിമയായ നെടുഞ്ചാലായ് എന്ന സിനിമയില്‍ കാട്ടില്‍ നിന്നുമുള്ള രംഗങ്ങളുണ്ടായിരുന്നു. അതിനാല്‍ തന്നെ കാട് പുതിയൊരു അനുഭവമായിരുന്നില്ല. എന്നാല്‍ ശിക്കാരി ശംഭുവിന്റെ ചിത്രീകരണത്തിനിടെ മലമ്പാമ്പിനെ വരെ കണ്ടിരുന്നു. അത് ജീവിതത്തിലെ ആദ്യത്തെ സംഭവമായിരുന്നെന്നും ശിവദ പറയുന്നു.

പ്രധാന കഥാപാത്രങ്ങള്‍


ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ശിവദയ്ക്കുമൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, മണിയന്‍പിള്ള രാജു, സലീം കുമാര്‍, ഹരീഷ് കണാരന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതിപ്പിച്ചിരുന്നു. സിനിമയില്‍ നിന്നും ആദ്യത്തെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു.

English summary
Sshivada playing a butcher named Anitha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X