»   » നിവിന്‍ പോളി ചിത്രത്തിനെതിരെ പ്രതിഷേധം, കണ്ടു നിന്നവര്‍ക്ക് ഷൂട്ടിങിന്റെ ഭാഗമാണെന്ന് തോന്നും!

നിവിന്‍ പോളി ചിത്രത്തിനെതിരെ പ്രതിഷേധം, കണ്ടു നിന്നവര്‍ക്ക് ഷൂട്ടിങിന്റെ ഭാഗമാണെന്ന് തോന്നും!

By: Sanviya
Subscribe to Filmibeat Malayalam

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. അതിനിടെ ചിത്രത്തിന്റെ ഷൂട്ടിങിനെതിരെ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം.

വാഹന പാര്‍ക്കിങ് ഫീസ് മാത്രം ഈടാക്കി ഷൂട്ടിങ് നടത്താന്‍ അനുവദിച്ചതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. പാര്‍ക്കിങ് ഫീസിനൊപ്പം ചിത്രീകരണത്തിനുള്ള സ്‌പെഷ്യല്‍ ചാര്‍ജ് വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

നിവിന്‍ പോളി-സിദ്ധാര്‍ത്ഥ് ശിവ ചിത്രം

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് അനുഭാവിയായ ഒരു ചെറുപ്പകാരന്റെ വേഷമാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. കോട്ടയത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ഷൂട്ടിങിനിടെ പ്രതിഷേധം

ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടക്കുന്നതിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്. വാഹന പാര്‍ക്കിങ് ചാര്‍ജ് മാത്രം ഈടാക്കി ഷൂട്ടിങ് നടത്താന്‍ സമ്മതിച്ചതിനായിരുന്നു പ്രതിഷേധം. പാര്‍ക്കിങ് ഫീസ് കൂടാതെ ചിത്രീകരണത്തിനുള്ള സ്‌പെഷ്യല്‍ ചാര്‍ജും നല്‍കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

സ്‌പെഷ്യല്‍ ചാര്‍ജ് നല്‍കി

5000 രൂപ മാത്രമാണ് പാര്‍ക്കിങിന് വേണ്ടി അധികൃതര്‍ സിനിമക്കാരില്‍ നിന്ന് വാങ്ങിയത്. പിന്നീട് സമരക്കാരുടെ ആവശ്യം കണക്കിലെടുത്ത് 30000ൂപ ചിത്രീകരണത്തിന് വേണ്ടി സിനിമക്കാര്‍ നല്‍കാന്‍ തയ്യാറാകുകയായിരുന്നു.

ചിത്രീകരണത്തിനുള്ള പണം

ചിത്രീകരിക്കുന്നതിനുള്ള പണം തരാമെന്ന് സിനിമാക്കാര്‍ അധികൃതരോട് നേരത്തെ പറഞ്ഞിരുന്നതായിരുന്നുവെന്നും പറയുന്നുണ്ട്.

നിവിന്റെ ഫോട്ടോസിനായി...

English summary
When Youth Congress Workers blocked the shooting of Nivin Pauly movie,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam