»   » കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ അമ്പിളിയ്ക്ക് എന്ത് പറ്റി, ശ്രുതി എവിടെ?

കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ അമ്പിളിയ്ക്ക് എന്ത് പറ്റി, ശ്രുതി എവിടെ?

Posted By: Rohini
Subscribe to Filmibeat Malayalam

ജയറാം - രാജസേനന്‍ കൂട്ടുകെട്ടില്‍ 1998 ല്‍ റിലീസ് ചെയ്ത കുടുംബ ചിത്രമാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍. കന്നട നായിക ശ്രുതിയാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തിയത്. നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍.. അതുകൊണ്ട് തന്നെ മലയാളത്തില്‍ വേറെയും ഒരുപാട് സിനിമകള്‍ ചെയ്തപ്പോഴും ശ്രുതി അറിയപ്പെട്ടത് അപ്പൂട്ടന്റെ അമ്പിളിയായി തന്നെയാണ്.

അപ്പൂട്ടന്റെ കാമുകി വിവാഹമോചനത്തിന്‌

എന്തിനേറെ, സ്വന്തം എന്ന് കരുതി എന്ന മലയാള സിനിമയിലൂടെയാണ് കര്‍ണാടകക്കാരിയായ ശ്രുതി അഭിനയാരങ്ങേറ്റം കുറിച്ചത് പോലും. പിന്നീട് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ കൂടാതെ ഒരാള്‍ മാത്രം, എളവംകോട് ദേശം, സ്വന്തം മാളവിക, സിഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, ബെന്‍ ജോണ്‍സണ്‍, മാണിക്യം, ശ്യാമം, സൈറ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാലും ശ്രദ്ധിക്കപ്പെട്ടത് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെ ഡോ. അമ്പിളി മാത്രമാണ്.

shruti

കന്നടയില്‍ നൂറോളം സിനിമകളിലും ചില ടിവി സീരിയലുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ കന്നട സിനിമയിലെ പ്രമുഖ നായികമാരില്‍ ഒരാളായിരുന്ന ശ്രുതി മികച്ച നടിയ്ക്കുള്ള മൂന്ന് കര്‍ണാടക സംസ്ഥാന പുരസ്‌കാരവും നാല് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ചലച്ചിത്ര മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ശ്രുതി ഇപ്പോള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിയ്ക്കുകയാണ്.

നിലവില്‍ ഭാരതീയ ജനത പാര്‍ട്ടിയുടെ വനിത വിങിന്റെ ചീഫ് സെക്രട്ടറിയാണ് ശ്രുതി. സ്ത്രീത്വം എന്ന സീരിയലിലൂടെ മലയാളത്തിലേക്ക് ഇടയ്‌ക്കൊരു തിരിച്ചുവരവ് നടത്തിയിരുന്നു ശ്രുതി. സംവിധായകന്‍ മഹേന്ദ്രനെ വിവാഹം ചെയ്ത ശ്രുതി, 2009 ല്‍ ബന്ധം വേര്‍പിരിയുകയും തുടര്‍ന്ന് മറ്റൊരു സംവിധായകനായ ചക്രവര്‍ത്തിയെ വിവാഹം ചെയ്യുകയും ചെയ്തു. എന്നാല്‍ ആ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. ഒരു വര്‍ഷത്തെ ആയുസ് മാത്രമേ ആ ദാമ്പത്യത്തിനുണ്ടായിരുന്നുള്ളൂ.

English summary
Where is Shruti who is fame in Malayalam industry through the film Kottaram Veettile Apputtan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam