»   » ദിലീപിന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് സിനിമകള്‍ ഏതൊക്കെയാണെന്നോ?

ദിലീപിന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് സിനിമകള്‍ ഏതൊക്കെയാണെന്നോ?

By: Rohini
Subscribe to Filmibeat Malayalam

അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയില്‍ എത്തിയ ദിലീപ് മലയാളി പ്രേക്ഷകരുടെ ജനപ്രിയ നായകനായി മാറിയത് തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ടാണ്. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ തുടങ്ങി ഇപ്പോള്‍ വന്‍വിജയമായി തീര്‍ന്ന ടു കണ്‍ട്രീസ് വരെ 125 ഓളം സിനിമകളില്‍ ദിലീപ് അഭിനയിച്ചു.

അതിനിടയില്‍ ഒരുപിടി നല്ല സിനിമകളുടെ ഭാഗമായ ദിലീപിന് ഹിറ്റുകളുടെ എണ്ണവും ഒട്ടും കുറവല്ല. അതില്‍ രണ്ട് ചിത്രങ്ങള്‍ തനിക്കേറ്റവും പ്രിയപ്പെട്ടതായി തിരഞ്ഞെടുത്തിരിയ്ക്കുകയാണ് ദിലീപ്. ഏതൊക്കെയാണത്?

ദിലീപിന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് സിനിമകള്‍ ഏതൊക്കെയാണെന്നോ?

റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പിറന്ന പഞ്ചാബി ഹൗസ് എന്ന ചിത്രവും, ലാല്‍ ജോസിന്റെ മീശമാധവനുമാണ് ആ രണ്ട് ചിത്രങ്ങള്‍

ദിലീപിന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് സിനിമകള്‍ ഏതൊക്കെയാണെന്നോ?

ഈ രണ്ട് ചിത്രങ്ങളും ഏത് കാലഘട്ടത്തിന്റെയും ചിത്രങ്ങളാണെന്ന് ദിലീപ് പറയുന്നു.

ദിലീപിന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് സിനിമകള്‍ ഏതൊക്കെയാണെന്നോ?

1998 ല്‍ ഓണച്ചിത്രമായാണ് പഞ്ചാബി ഹൗസ് തിയേറ്ററിലെത്തിയത്. ദിലീപിനെ കൂടാതെ ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ലാല്‍, ജനാര്‍ദ്ദന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, മോഹിനി, ജോ മോള്‍, എന്‍എഫ് വര്‍ഗ്ഗീസ് തുടങ്ങിയൊരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

ദിലീപിന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് സിനിമകള്‍ ഏതൊക്കെയാണെന്നോ?

ദിലീപിന്റെ മാത്രമല്ല, മലയാള സിനിമയെ തന്നെ തകര്‍ച്ചയില്‍ നിന്ന് പിടിച്ചു നിര്‍ത്തിയ ചിത്രമാണ് മീശമാധവന്‍. ദിലീപിന് ജനപ്രിയ നായകന്‍ പട്ടം നേടിക്കൊടുത്ത ചിത്രം 2002 ലാണ് റിലീസായത്. ദിലീപിനൊപ്പം കാവ്യ മാധവന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രജിത്ത്, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തി

English summary
Which are Dileep's favourite movies ?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam