»   » ഫഹദ് 25 തികയ്ക്കുന്നത് ഏത് ചിത്രത്തില്‍

ഫഹദ് 25 തികയ്ക്കുന്നത് ഏത് ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

കൈ എത്തും ദൂരത്താണ് ഫഹദിന്റെ ആദ്യ ചിത്രമെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ അല്ല. 1992ല്‍ ഇറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലൂടെയാണ് കൊച്ചു ഫഹദ് വെള്ളിത്തിരയിലേക്ക് കടന്നത്. ഇന്ന് ഫഹദ് സിനിമയില്‍ 25 തികയ്ക്കാനൊരുങ്ങുകയാണ്. ഫഹദിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രം ഏതായിരിക്കും?

ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ നോര്‍ത്ത് 24 കാതത്തിലൂടെ ഫഹദ് 24 കാതം പിന്നിട്ടു. ഇനി സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥയും അരുണ്‍ കുമാറിന്റെ വണ്‍ ബൈ ടുവുമാണ് ഫഹദിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ഇതില്‍ ഏത് ചിത്രമാണ് ഫഹദ് തന്റെ ഇരുപത്തിഞ്ചാമത്തെ ചിത്രമായി പ്രഖ്യാപിക്കുന്നതെന്ന് കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികള്‍

ഫഹദ് 25 തികയ്ക്കുന്നത് ഏത് ചിത്രത്തില്‍

1972ല്‍ അനുഭവങ്ങല്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് മുഖംകാണിച്ചതോടെ അതാണ് മമ്മൂട്ടിയുടെ ആദ്യചിത്രമെന്ന് പറയുന്നുവെങ്കില്‍ പപ്പയുടെ സ്വന്തം അപ്പൂസ് ഉള്‍പ്പടെ ഇതുവരെ 24 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ഇനി ഇറങ്ങാനൊരുങ്ങുന്നത് രണ്ടെണ്ണം.

ഫഹദ് 25 തികയ്ക്കുന്നത് ഏത് ചിത്രത്തില്‍

തകര്‍പ്പന്‍ പരാജയമായ കൈയെത്തും ദൂരത്ത് ഫഹദിനെ സംബന്ധിച്ച് ഒരനുഭവമായിരുന്നു. പിന്നീട് തന്റെ ലോകം തിരിച്ചറിഞ്ഞ് സിനിമയിലെത്തുമ്പോള്‍ സിനിമയിക്കും വന്നിരുന്നു ഒത്തിരി മാറ്റങ്ങള്‍.

ഫഹദ് 25 തികയ്ക്കുന്നത് ഏത് ചിത്രത്തില്‍

ഫഹദ് പൂര്‍ത്തിയാക്കിയ 24 ചിത്രങ്ങളില്‍ പകുതിയിലും നായകന്‍ ഫഹദ് ഫാസിലായിരുന്നില്ല. എന്നാല്‍ നായകനോളം അല്ലെങ്കില്‍ അതിനെക്കാള്‍ ഈ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.

ഫഹദ് 25 തികയ്ക്കുന്നത് ഏത് ചിത്രത്തില്‍

രഞ്ജിത്തിന്റെ പരീക്ഷണത്തിലൊരുങ്ങിയ കേരളാ കഫേയിലെ മൃത്യഞ്ജയത്തിലൂടെയാണ് ഫഹദിന്റെ തിരിച്ചുവരവ്.

ഫഹദ് 25 തികയ്ക്കുന്നത് ഏത് ചിത്രത്തില്‍

പ്രമാണി, ടൂര്‍ണമെന്റ്, കോക്ടെയില്‍, ബെസ്റ്റ ഓഫ് ലക്ക്, ഇന്ത്യന്‍ റുപ്പീ, പത്മശ്രീ ഡോ.സരോജ് കുമാന്‍, ഇമ്മാനുവല്‍ തുടങ്ങിയ ചിത്രങ്ങളില്‍ സഹതാരമായോ അതിഥിയായോ ആണ് ഫഹദ് അഭിനയിച്ചത്.

ഫഹദ് 25 തികയ്ക്കുന്നത് ഏത് ചിത്രത്തില്‍

22 ഫിമയില്‍ കോട്ടയം, ഡയമഡ് നെക്ലൈസ്, ഫ്രൈഡെ എന്നീ ചിത്രങ്ങളുലൂടെ ഫഹദ് തിരിച്ചുവരവ് അറിയിച്ചു.

ഫഹദ് 25 തികയ്ക്കുന്നത് ഏത് ചിത്രത്തില്‍

പിന്നീട് അന്നയും റസൂലും, ആമേന്‍, നെത്തോലി ഒരു ചെറിയ മീനല്ല, ആമി, അഞ്ച് സുന്ദരികള്‍, അകം, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളില്‍ ശക്തമായ വേഷങ്ങള്‍ ചെയ്തു തന്നെ ഫഹദ് താരപദവിയിലെത്തി.

ഫഹദ് 25 തികയ്ക്കുന്നത് ഏത് ചിത്രത്തില്‍

ഒളിപ്പോര് എന്ന ചിത്രത്തിന്റെ പരാജയത്തിന് പ്രേക്ഷകരോട് മാപ്പ് ചോദിക്കാന്‍ വരെ ഫഹദ് തയ്യാറായത് മലയാള സിനിമയിലെ വേറിട്ടനടനെന്ന വിശേഷണത്തിന് ഫഹദിനെ അര്‍ഹനാക്കി.

English summary
Which is Fahad Fazil's 25th film, Oru indian Pranaya Katha or One By Two?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam