»   » മമ്മൂട്ടിയുടെ ഈ ലുക്ക് ഒന്ന് വേറെ തന്നെയാണേ, വൈറ്റ് കിടിലന്‍ ട്രെയിലര്‍

മമ്മൂട്ടിയുടെ ഈ ലുക്ക് ഒന്ന് വേറെ തന്നെയാണേ, വൈറ്റ് കിടിലന്‍ ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam

ഉദയ് ആനന്ദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തുന്ന വൈറ്റ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ കിടിലന്‍ ലുക്കാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

പ്രകാഷ് റോയി എന്ന മധ്യ വയസ്‌കനായ ബാങ്ക് ഉദ്യോഗസ്ഥന്റെ കഥയാണ് വൈറ്റ്. ഭാര്യയുടെ മരണ ശേഷം ലണ്ടനില്‍ തനിച്ച് താമസിക്കുന്ന പ്രകാഷ് റോയിയുടെ ജീവിതത്തിലേക്ക് റോഷണി(ഹുമ ഖുറേഷി)എന്ന കഥാപാത്രം കയറി വരുന്നതാണ് വൈറ്റ്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം..

തകര്‍പ്പന്‍ ലുക്കില്‍ മമ്മൂട്ടി, വൈറ്റിന്റെ ട്രെയിലര്‍ കാണൂ..

മമ്മൂട്ടിയുടെ കിടിലന്‍ ലുക്കാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ലണ്ടന്‍, കൊച്ചി, ബാംഗ്ലൂര്‍ എന്നിവടങ്ങളിലായി ചിത്രീകരിച്ച വൈറ്റിന്റെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ലണ്ടനില്‍ നിന്നുള്ള രംഗങ്ങളാണ്.

തകര്‍പ്പന്‍ ലുക്കില്‍ മമ്മൂട്ടി, വൈറ്റിന്റെ ട്രെയിലര്‍ കാണൂ..

പ്രകാഷ് റോയി എന്ന ബാങ്ക് ഉദ്യോഗസ്ഥനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഭാര്യയുടെ മരണ ശേഷം ലണ്ടനില്‍ സ്ഥിര താമസമാക്കിയ പ്രകാഷ് റോയ് യുടെ ജീവിതത്തിലേക്ക് റോഷണി എന്ന പെണ്‍കുട്ടി കടന്ന് വരുന്നതാണ് ചിത്രം.

തകര്‍പ്പന്‍ ലുക്കില്‍ മമ്മൂട്ടി, വൈറ്റിന്റെ ട്രെയിലര്‍ കാണൂ..

ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. നേരത്തെ വിദ്യാ ബാലനെയായിരുന്നു മമ്മൂട്ടിയുടെ നായികയായി പരിഗണിച്ചിരുന്നത്. പിന്നീട് മമ്മൂട്ടിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ചിത്രത്തിലേക്ക് ഹുമ ഖുറേഷിയെ സമീപിക്കുന്നത്.

തകര്‍പ്പന്‍ ലുക്കില്‍ മമ്മൂട്ടി, വൈറ്റിന്റെ ട്രെയിലര്‍ കാണൂ..

നവാഗതനായ ഉദയ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തകര്‍പ്പന്‍ ലുക്കില്‍ മമ്മൂട്ടി, വൈറ്റിന്റെ ട്രെയിലര്‍ കാണൂ..

ശങ്കര്‍ രാമകൃഷ്ണന്‍, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുളിക എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

തകര്‍പ്പന്‍ ലുക്കില്‍ മമ്മൂട്ടി, വൈറ്റിന്റെ ട്രെയിലര്‍ കാണൂ..

ഈറോസ് ഇന്റര്‍നാഷ്ണലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തകര്‍പ്പന്‍ ലുക്കില്‍ മമ്മൂട്ടി, വൈറ്റിന്റെ ട്രെയിലര്‍ കാണൂ..

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

English summary
White official trailer out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam