»   » പദ്മരാജന്‍റെ കൂടെവിടെ ഇന്നാണെങ്കിലോ? മമ്മൂട്ടി, സുഹാസിനി =പൃഥ്വി വേദിക

പദ്മരാജന്‍റെ കൂടെവിടെ ഇന്നാണെങ്കിലോ? മമ്മൂട്ടി, സുഹാസിനി =പൃഥ്വി വേദിക

By: Nihara
Subscribe to Filmibeat Malayalam

താന്‍ ജീവിച്ചിരുന്ന കാലത്തെ സ്വര്‍ണ്ണലിപിയില്‍ വരച്ചു വെച്ചാണ് പി പത്മരാജന്‍ കടന്നു പോയത്. എഴുത്തിലും സിനിമയിലും തന്റേതായ ശൈലി ഉണ്ടാക്കിയ പപ്പേട്ടന്റെ സിനിമകള്‍ ഓര്‍ക്കാത്ത പ്രേക്ഷകരുണ്ടോ. മലയാള സിനിമയിലും സാഹിത്യത്തിലും ഇദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നതാണ്. മലയാളത്തിലെ മികച്ച ചിത്രങ്ങള്‍, സംവിധായകന്‍, തിരക്കഥാകൃത്ത് ലിസ്റ്റ് എടുക്കുമ്പോള്‍ പപ്പേട്ടനെ മാറ്റി നിര്‍ത്താന്‍ നമുക്ക് കഴിയില്ല.

ഒരിടത്തൊരു ഫയല്‍വാന്‍, കൂടെവിടെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാംപക്കം, ഇന്നലെ, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ സിനിമകള്‍ നമുക്ക് വിസ്മരിക്കാന്‍ കഴിയുമോ. ഇന്നത്തെ മിന്നും താരങ്ങളില്‍ പലരുടെയും തുടക്കം പത്മരാജനിലൂടെയാണ്. അഭിനയ പ്രതിഭകളെ കണ്ടെത്താന്‍ അദ്ദേഹത്തിനോളം പോന്ന സംവിധായകര്‍ ഇവിടെയുണ്ടോ എന്ന കാര്യത്തില്‍ ഇന്നും സംശയമുണ്ട്. അശോകന്‍, റഹ്മാന്‍, സുഹാസിനി, നിതീഷ് ഭരദ്വാജ്, ശാരി എന്നിവരൊക്കെ അഭിനയത്തിലേക്ക് കടന്നുവന്നത് പത്മരാജന്‍ സിനിമകളിലൂടെയാണ്.

പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ സൂപ്പര്‍ഹിറ്റായിരുന്നു. വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. റഹ്മാന്റെ തുടക്കം ഇതിലൂടെയായിരുന്നു. സുഹാസിനി ആദ്യമായി അഭിനയിച്ച മലയാള ചിത്രവും ഇതാണ്. പത്മരാജന്റെ കൂടെവിടെ 1983 ല്‍ ആണ് റിലീസ് ചെയ്തത്. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. ഇപ്പോ റീമേക്കുകളുടെ കൂടി കാലമാണ്. കൂടെവിടെ റീമേക്ക് ചെയ്യുകയാണെങ്കില്‍ ആരൊക്കെ അഭിനയിക്കുമെന്ന് നമുക്കൊന്ന് നോക്കിയാലോ..അന്ന് അഭിനയിച്ചവരില്‍ പലരും ഇന്നുണ്ടെങ്കിലും ഇന്നത്തെ താരങ്ങളെ വെച്ച് നമുക്ക് ഒന്നു പരിശോധിക്കാം..

ക്യാപ്റ്റന്‍ തോമസായി പൃഥിരാജ് (മമ്മൂട്ടി)

യുവതാരങ്ങളില്‍ ശ്രദ്ധേയനായ പൃഥിരാജിനെ തോമസിന്റെ റോളില്‍ നോക്കിയാലോ. അധ്യാപികയായ കാമുകിയെയും വിദ്യാര്‍ത്ഥിയെയും സംശയത്തോടെ വീക്ഷിക്കുന്ന തോമസാവാന്‍ രാജുവിന് കഴിയും. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രം കൂടിയാണിത്.

ആലീസായി വേദിക (സുഹാസിനി)

ജെയിംസ് ആന്റ് ആലീസ് എന്ന ഒരൊറ്റ സിനിമയിലെ പ്രകടനം മതി വേദികയെ തിരിച്ചറിയാന്‍. വിദ്യാര്‍ത്ഥികള്‍ക്കു മാതൃകയാവുന്ന, വിദ്യാര്‍ത്ഥികളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന അധ്യാപകയുടെ റോളില്‍ വേദിക തിളങ്ങും.

രവി പുത്തൂരാനായി കാളിദാസന്‍ (റഹ്മാന്‍)

കൂടെവിടെയുടെ നട്ടെല്ലായിരുന്നു രവി പുത്തൂരാന്‍. ബോര്‍ഡിങ്ങ് സ്‌കൂളില്‍ താമസിക്കുന്ന രവിയായി അഭിനയിക്കാന്‍ ഇപ്പോള്‍ വേറാരെയും നോക്കണ്ട. നമ്മുടെ സ്വന്തം കാളിദാസനുണ്ട്. അധ്യാപികയില്‍ തന്റെ അമ്മയെ കാണുന്ന വിദ്യാര്‍ത്ഥയായി കാളിദാസന്‍ തകര്‍ക്കും.

സേവ്യര്‍ പുത്തൂരാനായി ജയറാം (ജോസ് പ്രകാശ്)

കര്‍ക്കശക്കാരനായ പിതാവായി ജയറാമും നിഷ്‌കളങ്കനായ ടീനേജുകാരനായി കാളിദാസും സ്‌ക്രീനിലെത്തിയാല്‍ പ്രേക്ഷകര്‍ക്ക് ഇതില്‍പ്പരം മറ്റൊന്നും വേണ്ട.

സംവിധാനം ലാല്‍ജോസ്

പ്രധാന താരങ്ങളെക്കുറിച്ച് പറഞ്ഞു. ഇനി ചിത്രം ആരു സംവിധാനം ചെയ്യുന്നത് ആരാണെന്നറിയേണ്ടേ.. ലാല്‍ജോസിന്റെ കൈയില്‍ ഭദ്രമാണ് ഈ ചിത്രം.

English summary
Koodevide, the Mammootty-Suhasini-Rahman starring romantic drama is still considered as one of the best films of that genre. The movie, which was loosely based on a Tamil novel titled Vasanthi, was a huge critical and commercial success. Suhasini made her Mollywood debut with the movie and established herself as one of the best leading ladies ever worked with Mammootty. Koodevide also marked the acting debut of Rahman, who won the Kerala State award for Best Second Actor of 1983, for his performance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam