»   » മമ്മൂട്ടിയ്ക്ക് 65 വയസ്സായാല്‍ എന്താ, മരണം വരെ അഭിനയിക്കാം; സുരേഷ് കുമാര്‍ പൊട്ടിത്തെറിക്കുന്നു

മമ്മൂട്ടിയ്ക്ക് 65 വയസ്സായാല്‍ എന്താ, മരണം വരെ അഭിനയിക്കാം; സുരേഷ് കുമാര്‍ പൊട്ടിത്തെറിക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമ ഇപ്പോള്‍ കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിയ്ക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ മലയാള സിനിമയ്ക്ക് മൊത്തം കരിനിഴല്‍ വീണു. ദിലീപ് വിഷയത്തില്‍ ചുറ്റിപ്പറ്റി സൂപ്പര്‍ താരങ്ങളെയും വിമര്‍ശിക്കുന്നു.

ഒരു സിനിമയിലും അവസരം നല്‍കിയില്ല, മോഹന്‍ലാലിനോട് അടൂരിന് എന്താണ് ഇത്ര കോപം ?

അമ്മ താരസംഘടന പിരിച്ചുവിടണം, വയസ്സായ സൂപ്പര്‍ താരങ്ങള്‍ ഇപ്പോഴും അഭിനയിക്കുന്നൂ എന്നൊക്കെയുള്ള ആരോപണങ്ങള്‍ക്കെതിരെ നിര്‍മാതാവ് സുരേഷ് കുമാര്‍ പൊട്ടിത്തെറിക്കുന്നു. മാധ്യമങ്ങളുടെ വഴിവിട്ട ചര്‍ച്ചകളെയും അദ്ദേഹം വിമര്‍ശിച്ചു.

അവാര്‍ഡ് ഷോയ്ക്ക് താരങ്ങള്‍ വേണം..

ദിലീപ് വിഷയത്തില്‍ താരങ്ങളെ വലിയ രീതിയില്‍ ആക്ഷേപിക്കാനായിരുന്നു ചാനലുകാര്‍ക്ക് ഉത്സാഹം. ചാനലുകാരുടെ അവാര്‍ഡ് നൈറ്റിനും മറ്റെല്ലാപരിപാടികള്‍ക്കും ഇതേ താരങ്ങളെ മുന്നില്‍ നിര്‍ത്തിയാണല്ലോ അതെല്ലാം നടത്തുന്നത്? എന്നിട്ടിപ്പോള്‍ താരങ്ങളെ പുച്ഛം. അത് ശരിയായ ഒരു നടപടിയല്ല എന്ന് സുരേഷ് കുമാര്‍ പറയുന്നു

പ്രായം നോക്കുന്നതെന്തിന്

ഓണ്‍ലൈനിലും ഫെയ്‌സ്ബുക്കിലും എല്ലാം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അടച്ചാക്ഷേപിച്ചു. മമ്മൂട്ടിയെ 65 വയസ്സായ നടനെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നു. മലയാളിക്ക് ഇത്ര വിവേകമില്ലേ? എന്തിനിങ്ങനെ പ്രായത്തെ ചൊല്ലിപ്പറയണം. ഒരു നടന് എത്ര വയസ്സായാലെന്താണ്. മരണം വരെ അഭിനയിക്കാനുള്ള അവകാശമില്ലേ? അഭിനയിക്കാന്‍ അറിയാമെങ്കില്‍, പ്രേക്ഷകര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ എത്രകാലം വരെയും നടന്മാര്‍ക്ക് അഭിനയിക്കാം. പ്രായപരിധിയൊന്നും വച്ചിട്ടില്ല.

അമ്മ പിരിച്ചുവിടാന്‍ പറഞ്ഞവരോട്

അമ്മ എന്ന സംഘടന പിരിച്ചുവിടണമെന്ന് എം എം ഹസ്സന്‍ പറഞ്ഞു. അദ്ദേഹത്തിന് എന്ത് അവകാശം അങ്ങനെ പറയാന്‍? ഇവിടെ എന്തെല്ലാം അഴിമതി നടന്നിരിക്കുന്നു? സരിത കേസ് പ്രമാദമായി നിന്നപ്പോള്‍ സിനിമാക്കാര്‍ ആരെങ്കിലും പറഞ്ഞോ, കെ പി സി സി പിരിച്ചുവിടണമെന്ന്. ഇല്ലല്ലോ. രാഷ്ട്രീയക്കാര്‍ പലരും ഇതുപോലെ അമ്മയ്‌ക്കെതിരെ പറഞ്ഞിരുന്നു. സത്യം എന്താണെന്ന് അറിയാതെ ആക്ഷേപിക്കുന്നത് ശരിയല്ല.

നല്ല കാര്യങ്ങളൊന്നും കാണില്ലേ

ഇവിടെ സമൂഹത്തിനുവേണ്ടി ആര്‍ട്ടിസ്റ്റുകള്‍ പലരും എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യുന്നു. ഈ ദിലീപുതന്നെ പാവപ്പെട്ട എത്രയോ പേര്‍ക്ക് വീടുവെച്ചുനല്‍കിയിട്ടുണ്ട്. അതേക്കുറിച്ചൊന്നും ആര്‍ക്കും പറയാനില്ല. ഒരു ബ്ലാക്മാര്‍ക്ക് വീണപ്പോള്‍ അത് വലിയ ഒരു സ്‌പോട്ട് ആക്കി മാറ്റാനാണ് എല്ലാവരും ശ്രമിച്ചത്.

സിനിമാകാര്‍ക്ക് നേരെ മാത്രമോ?

ഇവിടെ ഒരു മാധ്യമപ്രവര്‍ത്തകനെ സ്ത്രീപീഡനത്തിന്റെ പേരില്‍ പോലീസ് അറസ്റ്റുചെയ്തിരുന്നല്ലോ. ഒരു എം എല്‍ എയേയും അറസ്റ്റ് ചെയ്തു. എന്നിട്ടെന്തേ ആ വാര്‍ത്തകളൊന്നും ഇതുപോലെ കൊട്ടിഘോഷിക്കാതിരുന്നത്? പന്തളം സുധാകരനെപ്പോലെ വലിയ ചര്‍ച്ചകളൊക്കെ നടത്തുന്നവര്‍ ആ സമയത്ത് എവിടെപോയിരുന്നു? ഈ അറസ്റ്റുകളൊന്നും അവര്‍ ഉത്സവമാക്കിയില്ല. കാരണം അതൊന്നും കാണാന്‍ ആളുകളില്ല. സിനിമാക്കാരാകുമ്പോള്‍ റേറ്റിംഗ് കൂടും. അതുകൊണ്ട് വീണ്ടും വീണ്ടും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരുന്നു.

ഇതെല്ലാം ഒരു ബിസിനസ്സ് ആണ്

ഒരു വലിയ ബിസിനസ്സാണ് ഈ നടന്നുവരുന്നതെന്ന കാര്യം പാവം ജനം തിരിച്ചറിഞ്ഞതുമില്ല. ദിലീപിന്റെ വ്യക്തിപരമായ, കുടുംബപരമായ കാര്യങ്ങളില്‍പോലും എന്തെല്ലാം പറഞ്ഞ് ആക്ഷേപിച്ചു. ഭാര്യയെപ്പറ്റി, അമ്മയെപ്പറ്റി, മകളെപ്പറ്റി...അങ്ങനെ എന്തെല്ലാം. ഇതൊക്കെ വിളിച്ചുകൂവുന്നതാണോ മലയാളികളുടെ സംസ്‌ക്കാരം?-സുരേഷ് കുമാര് ചോദിക്കുന്നു

English summary
Who Decides the Expiry Date of an actor; Suresh Kumar asking

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam