»   » മമ്മൂട്ടി സിനിമയിലേക്ക് വിളിച്ച സന്തോഷത്തില്‍ മദ്യപിച്ചു ഫിറ്റായി അവസരം നഷ്ടപ്പെട്ട മിമിക്രിക്കാരന്‍

മമ്മൂട്ടി സിനിമയിലേക്ക് വിളിച്ച സന്തോഷത്തില്‍ മദ്യപിച്ചു ഫിറ്റായി അവസരം നഷ്ടപ്പെട്ട മിമിക്രിക്കാരന്‍

By: Rohini
Subscribe to Filmibeat Malayalam

ഒത്തിരി പുതുമുഖ സംവിധായകര്‍ക്കും മിമിക്രി കലാകാരന്മാര്‍ക്കുമൊക്കെ അവസരം നല്‍കിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറുക എന്നാല്‍ വലിയൊരു ഭാഗ്യം തന്നെയാണ്.

തോപ്പില്‍ ജോപ്പന്‍ ആയിരിക്കുമോ മമ്മൂട്ടിയുടെ കരിയറില്‍ ഇനി ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റ്?

മിമിക്രി വേദികളില്‍ ശ്രദ്ധേയനായ പാഷാണം ഷാജി ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രത്തില്‍ എത്തിയത് മമ്മൂട്ടിയുടെ ഇടപെടലിലൂടെയാണ്. എന്നാല്‍ മറ്റൊരു മിമിക്രി കലാകാരന് മമ്മൂട്ടി ചിത്രത്തില്‍ അവസരം നഷ്ടപ്പെട്ടതിന് പിന്നിലെ കഥ പാഷാണം ഷാജി തന്നെ പറയുന്നു

പറഞ്ഞത് മമ്മൂട്ടിയും ഷാജിയും

തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാഷാണം ഷാജിയും മമ്മൂട്ടിയും. അപ്പോഴാണ് ആ മിമിക്രി കലാകാരനെ കുറിച്ച് പറഞ്ഞത്.

എന്തായിരുന്നു സംഭവം

തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ഒരു കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ വേണ്ടി ഒരു മിമിക്രി കലാകാരനെ വിളിച്ചു. മമ്മൂട്ടി ചിത്രത്തില്‍ അവസരം ലഭിച്ച സന്തോഷത്തില്‍ ഈ മമിക്രി കലാകാരന്‍ കൂട്ടുകാരെയൊക്കെ വിളിച്ച് ഒരു മദ്യസത്കാരം നടത്തി. എന്നാല്‍ അടിച്ചു ഫിറ്റായ കലാകാരന് പിറ്റേ ദിവസം ഷൂട്ടിങിന് വരാന്‍ കഴിഞ്ഞില്ല.

ആരാണ് ആ കലാകാരന്‍

ആ കലാകാരന്‍ ആരാണെന്ന് പരസ്യമായി വെളിപ്പെടുത്താന്‍ കഴിയില്ല എന്ന് മമ്മൂട്ടിയും പാഷാണം ഷാജിയും പറഞ്ഞു. പക്ഷെ ഇനിയെങ്കിലും മദ്യപാനം കുറയ്ക്കാന്‍ അയാളോട് പറയണം എന്ന് മെഗാസ്റ്റാര്‍ പാഷാണം ഷാജിയോട് പറഞ്ഞു.

ഒരുപാട് ബുദ്ധിമുട്ടി

പിറ്റേന്ന് ഒരുപാട് നേരം ഈ മിമിക്രി കലാകാരന് വേണ്ടി ക്രൂ മുഴുവന്‍ കാത്തിരുന്നുവത്രെ. പകരം ഒരാളെ കിട്ടാനും ഏറെ ബുദ്ധിമുട്ടി എന്ന് മെഗാസ്റ്റാര്‍ പറഞ്ഞു.

മമ്മുക്കയുടെ ഫോട്ടോസിനായി

English summary
Who is the Mimicry artist lost opportunity to act with Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam