»   » പള്‍സര്‍ സുനി എന്നെ ഒന്നും ചെയ്തിട്ടില്ല, ഭാമയുടെ വെളിപ്പെടുത്തല്‍

പള്‍സര്‍ സുനി എന്നെ ഒന്നും ചെയ്തിട്ടില്ല, ഭാമയുടെ വെളിപ്പെടുത്തല്‍

By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ടതോടെയാണ് പള്‍സര്‍ സുനി എന്ന പേര് സിനിമയ്ക്ക് പുറത്തുള്ള ആളുകള്‍ കേട്ടത്. സിനിമയിലുള്ളവര്‍ക്ക് എന്ത് സഹായത്തിനും എത്തുന്ന ക്വട്ടേഷന്‍ ഗുണ്ടയാണ് സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി എന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു തുടങ്ങി.

പൊലീസ് ക്ലബ്ബിലെത്തി മൊഴി നല്‍കാന്‍ കഴിയില്ലെന്ന് കാവ്യ; പറയുന്നിടത്ത് വരാമെന്ന് പൊലീസ്

സുനിയുടെ ആദ്യത്തെ ഇരയല്ല കൊച്ചിയില്‍ ആക്രമിയ്ക്കപ്പെട്ടത്. മേനക ഉള്‍പ്പടെയുള്ള മുന്‍നിര നായികമാര്‍ സുനിയുടെ ഇരകളായിരുന്നുവത്രെ. സുനിയുടെ ഇരകളുടെ കൂട്ടത്തില്‍ നടി ഭാമയുടെ പേരും പറഞ്ഞു കേട്ടിരുന്നു. ഇപ്പോഴിതാ വാര്‍ത്ത നിഷേധിച്ച് ഭാമ രംഗത്ത് എത്തിയിരിയ്ക്കുന്നു.

പുറത്ത് വന്ന വാര്‍ത്തകള്‍

സുനിയുടെ ആദ്യ ക്വട്ടേഷന് ഇരയായ നായിക നടി ഭാമ ആണെന്നായിരുന്നു വാര്‍ത്തകള്‍. നിവേദ്യത്തിലെ നായികയെ ആക്രമിയ്ക്കാന്‍ സുനിയ്ക്ക് ക്വട്ടേഷന്‍ ലഭിച്ചു എന്ന് കേട്ടപ്പോള്‍ ഭാമയാണെന്ന് പലരും തെറ്റിദ്ധരിച്ചു.

അത് ഞാനല്ല

എന്നാല്‍ ആ നായിക താനല്ല എന്ന് ഭാമ വ്യക്തമാക്കുന്നു. സിനിമയില്‍ നിന്ന് അത്തരം യാതൊരു മോശം അനുഭവവും ഉണ്ടായിട്ടില്ല എന്നും പള്‍സര്‍ സുനി എന്ന ആളെ അറിയില്ല എന്നും ഭാമ പറഞ്ഞു.

എന്തിന് നിവേദ്യത്തിലെ നായിക?

ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് സഹായം നല്‍കിയിരുന്ന ആളായിരുന്നുവത്രെ ലോഹിതദാസിന്റെ നിവേദ്യം നിര്‍മിച്ചത്. നിര്‍മാതാവിനെ കുടുക്കാന്‍ വേണ്ടി നായികയെ കടത്താനായിരുന്നുവത്രെ ശ്രമം.

മറച്ചുവച്ചു

നടിയുടെ ഡ്രൈവറായി കൂടെക്കൂടി കടത്താന്‍ ശ്രമിയ്ക്കുകയായിരുന്നുവത്രെ. കേസ് നല്‍കിയെങ്കിലും, അമ്മയിലെ ഭാരവാഹികള്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ത്തു എന്നാണ് കേള്‍ക്കുന്നത്.

ഇതും കേസാക്കുന്നു

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നടി മൊഴി നല്‍കാന്‍ തയ്യാറായിട്ടുണ്ടത്രെ. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ പൊലീസ് ഒരുങ്ങുന്നുണ്ട്. ദിലീപിന്റെ പങ്ക് അന്വേഷിക്കും.

ഭാമ അല്ലെങ്കില്‍ ആര്

ഭാമ അല്ലെങ്കില്‍ ഏതാണ് ആ നടി എന്നാണ് അടുത്ത ചോദ്യം. ഭാമയെ കൂടാതെ ഒത്തിരി പുതുമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ലോഹിതദാസ് നിവേദ്യം എന്ന ചിത്രമൊരുക്കിയത്.

English summary
Who was attacked by Pulsar Suni in his first attempt
Please Wait while comments are loading...

Malayalam Photos

Go to : More Photos