»   » സസ്‌പെന്‍സ്...മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തില്‍ പാഞ്ചാലിയുടെ റോളില്‍ ഐശ്വര്യ റായിയോ മഞ്ജു വാര്യരോ?

സസ്‌പെന്‍സ്...മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തില്‍ പാഞ്ചാലിയുടെ റോളില്‍ ഐശ്വര്യ റായിയോ മഞ്ജു വാര്യരോ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

എംടിയുടെ തിരക്കഥയിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം രണ്ടാമൂഴത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്നാണറിയുന്നത്. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചുള്ള ആദ്യ വിവരം പുറത്തു വിട്ടിരുന്നു. എംടി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും 600 കോടി ബജറ്റിലായിരിക്കും സിനിമയെന്നുമാണ് മോഹന്‍ലാല്‍ അറിയിച്ചത്.

വിവിധ ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. മോഹന്‍ലാല്‍ മാത്രമല്ല ബോളിവുഡിലെയും തമിഴ് ,തെലുങ്ക് സിനിമകളിലെയുമെല്ലാം പ്രശസ്ത താരങ്ങള്‍ അണി നിരക്കുന്ന ചിത്രമാണ് രണ്ടാമൂഴം. രണ്ടാമൂഴത്തില്‍ പാഞ്ചാലിയുടെ റോളിലെത്തുക ആരായിരിക്കുമെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

താരനിരകള്‍

മോഹന്‍ലാല്‍ മാത്രമല്ല ബോളിവുഡിലെയും തമിഴ് ,തെലുങ്ക് സിനിമകളിലെയുമെല്ലാം പ്രശസ്ത താരങ്ങള്‍ അണി നിരക്കുന്ന ചിത്രമാണ് രണ്ടാമൂഴം. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന ,വിക്രം തുടങ്ങിയ പ്രശസ്ത താരനിരകള്‍ ചിത്രത്തിലുണ്ടാവുമെന്നാണ് അറിയുന്നത്.

രണ്ടാമൂഴത്തില്‍ ഐശ്വര്യ റായും

മഞ്ജു വാര്യര്‍ക്കും മറ്റു നടിമാര്‍ക്കും പുറമേ ചിത്രത്തില്‍ ബോളിവുഡ് നടി ഐശ്വര്യ റായും അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീമനായി മോഹന്‍ലാല്‍

ചിത്രത്തില്‍ ഭീമനായി മോഹന്‍ലാലും ഭീഷ്മ പിതാമഹനായി അമിതാഭ് ബച്ചനും അഭിനയിക്കുമെന്നുമാണ് സൂചന

പാഞ്ചാലിയുടെ റോള്‍

രണ്ടാമൂഴത്തിന്റെ കഥാഗതി നിയന്ത്രിക്കുന്നത് പാഞ്ചാലിയാണ്. പാഞ്ചാലി ആയി വേഷമിടുന്ന താരമായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമെന്നതില്‍ സംശയമില്ല

ആരായിരിക്കും പാഞ്ചാലി

രണ്ടാമൂഴത്തില്‍ പാഞ്ചാലിയുടെ റോളിലെത്തുക ആരായിരിക്കുമെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ഐശ്വര്യ റായ്ക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് സൂചന. അപ്പോള്‍ മഞ്ജുവിന്റെ റോള്‍ എന്തായിരിക്കുമെന്നാണ് സംശയമുയരുന്നത്.

English summary
who will act as panchali in upcoming mt film Randamoozham

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X