»   » ഇന്‍ഹരിനഗര്‍ ഇക്കാലത്ത് നിര്‍മ്മിച്ചിരുന്നെങ്കില്‍ മഹാദേവനു കൂട്ടുകാരുമാവുന്നത് ഇവരായിരുന്നിരിക്കും

ഇന്‍ഹരിനഗര്‍ ഇക്കാലത്ത് നിര്‍മ്മിച്ചിരുന്നെങ്കില്‍ മഹാദേവനു കൂട്ടുകാരുമാവുന്നത് ഇവരായിരുന്നിരിക്കും

Posted By:
Subscribe to Filmibeat Malayalam

1990 ല്‍ സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ഇന്‍ഹരിഹര്‍ നഗര്‍ മലയാള സിനിമ ചരിത്രത്തിലെ തമാശ ചിത്രങ്ങളുടെ മൊത്തം വിജയങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മഹദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍കുട്ടിയും തോമസുകുട്ടിയും ഉണ്ടാക്കിയ കൂട്ടുകെട്ട് പിന്നീട് മലയാള സിനിമ കണ്ടതില്‍ വെച്ച് വലിയ കൂട്ടുകെട്ടായിരുന്നു. ഹിന്ദിയില്‍ രണ്ട് ഭാഗങ്ങളായും തമിഴ്, തെലുങ്കു, കന്നട എന്നിങ്ങനെ പല ഭാഷകളിലും ഇന്‍ഹരി നഗര്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രം വന്‍ഹിറ്റായി മാറിയതോടെ ചിത്രത്തിന്റെ മൂന്നു ഭാഗങ്ങള്‍ കൂടി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പുതിയ താരങ്ങളുമായി ഇന്‍ഹരിഹര്‍ നഗര്‍ പുറത്തിറങ്ങിയാല്‍ ആരെക്കെയാവും മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസുകുട്ടിയുമാവുക എന്ന് നോക്കാം.

മഹാദേവന്‍

കൂട്ടത്തിന്റെ നേതാവ് മഹാദേവനാണ്. മുകേഷാണ് മഹാദേവനായി ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ ഇന്ന് ആ കഥാപാത്രം ചെയ്യാന്‍ നിവിന്‍ പോളിയായിരിക്കും നല്ലത്. മഹാദേവന്‍ എന്ന കഥാപാത്രം നിവിന്റെ കൈകളില്‍ ഭദ്രമായിരിക്കും

ഗോവിന്ദന്‍ കുട്ടി

സിദ്ദിഖാണ് ഗോവിന്ദന്‍ കുട്ടിയായി ഇന്‍ഹരിഹര്‍ നഗറിലെത്തിയത്. മഹാദേവന്‍ കഴിഞ്ഞ് കാര്യങ്ങളെ സീരിയസായി കാണുന്ന ഗോവിന്ദന്‍ കുട്ടിയുടെ വേഷം ചെയ്യാന്‍ ടോവീനോ തോമസ് ആയിരിക്കും നല്ലത്.

അപ്പുക്കുട്ടന്‍

ഇന്‍ഹരിഹര്‍ നഗറില്‍ അപ്പുക്കുട്ടന്‍ ചെയ്ത വിഢിത്തരങ്ങളാണ് സിനിമയുടെ വിജയം. ചിത്രത്തില്‍ ജഗദീഷായിരുന്നു അപ്പുക്കുട്ടനായത്. നിഷ്‌കളങ്കനായ അപ്പുക്കുട്ടന്‍ പിന്നീട് തരംഗമായി മാറുകയായിരുന്നു. ഇന്ന് ആ വേഷം ചെയ്യാന്‍ പറ്റിയ ആള്‍ സൗബിന്‍ സാഹിറാണ്. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ സൗബിന്റെ പ്രകടനം അപ്പുക്കുട്ടനാകാന്‍ മികച്ചതായിരുന്നു.

തോമസ് കുട്ടി

തോമസ് കുട്ടിയായി അശേകന്‍ എത്തിയപ്പോള്‍ കാര്യവിവരത്തോടെ കൂട്ടത്തില്‍ പെരുമാറിയിരുന്നത് തോമസ്‌കുട്ടിയായിരുന്നു. പുതിയതായി ഇന്‍ഹരിഹര്‍ നഗറില്‍ ആ വേഷം ചെയ്യാന്‍ സണ്ണി വെയ്ന്‍ ആയിരുക്കും നല്ലത്.

നമിത പ്രമോദ് മായ ആവുന്നു

സിനിമയില്‍ മായ ആണ് നായിക കഥാപാത്രം, മരിച്ചു പോയ സഹോദരന്റെ പൂര്‍വ്വകാലം തേടിയെത്തിയ മായയുടെ പുറകെ മഹാദേവനും കൂട്ടരും നടന്നതാണ് ചിത്രത്തിന്റെ കഥാഗതി മാറ്റിയത്. ഗീതാ വിജയനായിരുന്നു ചിത്രത്തില്‍ മായയായി എത്തിയിരുന്നത്. ഇന്നത്തെ മായയാവാന്‍ നമിത പ്രമോദിന് കഴിയും

സേദുമാധാവന്‍

മായയുടെ സഹോദരനാണ് സേദുമാധാവന്‍. ചിത്രത്തില്‍ സേദുമാധവനായി എത്തിയത് സുരേഷ് ഗോപിയായിരുന്നു. പുതിയ ഇന്‍ഹരിഹര്‍ നഗര്‍ വരികയാണെങ്കില്‍ ആ വേഷം ചെയ്യാന്‍ കഴിയുന്നത് ഇന്ദ്രജിത്തിനായിരിക്കും.

ജോണ്‍ ഹോനായി

ഇന്‍ഹരിഹര്‍ നഗറിലെ വില്ലനാണ് ജോണ്‍ ഹോനായി. ചിത്രത്തില്‍ ജോണ്‍ ഹോനായി ആയി എത്തിയത് റാസ ബാവയായിരുന്നു. ഇന്നത്തെ ജോണ്‍ ഹോനായി ആവാന്‍ നല്ലത് ഒരു മെക്‌സിക്കന്‍ അപാരതയിലെ രൂപേഷ് പിതാംബരന്‍ ആയിരിക്കും.

English summary
Who can replace Mukesh, Siddique, Jagadish, Ashokan and other if In Harihar Nagar is remade now..???

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X