»   » ഒടിയനും മാമാങ്കവും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും, മത്സരം മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍!

ഒടിയനും മാമാങ്കവും ഏറ്റുമുട്ടിയാല്‍ ആര് ജയിക്കും, മത്സരം മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍!

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ താരയുദ്ധം പഴയതിലും അധികം ശക്തിപ്രാപിയ്ക്കുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിനൊന്ന് മെച്ചമുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നു. കരിയറില്‍ ഏറ്റവും വലിയ ചിത്രങ്ങള്‍ ഇരുവരും ചെയ്തു തുടങ്ങുന്നത് ഈ സമയത്താണ്. മാസ്സിനും ക്ലാസിനും പ്രാധാന്യം നല്‍കുന്ന ചിത്രങ്ങളാണ് ഇരുവരും തിരഞ്ഞെടുക്കുന്നത്.

മോഹന്‍ലാല്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടി, ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടോ?


അങ്ങനെ ആരാധകര്‍ കാത്തിരിയ്ക്കുന്ന രണ്ട് ചിത്രങ്ങളാണ് മോഹന്‍ലാലിന്റെ ഒടിയനും മമ്മൂട്ടിയുടെ മമാങ്കവും. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്നാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷപ്പിച്ചത്. മോഹന്‍ലാലിന്റെ ഒടിയനും ഏറെ പ്രത്യേകതകളുണ്ട്. ഈ യുദ്ധത്തില്‍ ആര് ജയിക്കും എന്നാണ് ആരാധകര്‍ക്കറിയേണ്ടത്.


അര്‍ച്ചന കവി ആദ്യമായി ടാറ്റു കുത്തുന്ന വീഡിയോ.. അലറി കരഞ്ഞോ, വേദന കടിച്ചമര്‍ത്തിയോ?


മോഹന്‍ലാലിന്റെ ഒടിയന്‍

പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയന്‍. ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ചിത്രം മോഹന്‍ലാലിന്റെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.


ബിഗ് ടീം

മോഹന്‍ലാലിനും ശ്രീകുമാറിനുമൊപ്പം ഒരു വലിയ ടീമാണ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍, മഖ്ബൂല്‍ സല്‍മാന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവര്‍ കഥാപാത്രങ്ങളായി എത്തുന്നു. പീറ്റര്‍ ഹെയിനാണ് സംഘട്ടനം സംവിധാനം ചെയ്യുന്നത്.


പുരോഗമിയ്ക്കുന്നു

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്ന ചില വീഡോയികളും മോഹന്‍ലാലിന്റെ ഫോട്ടോകളും ആരാധകരെ ത്രസിപ്പിച്ചിരുന്നു. വാരണസി, ഉത്തരപ്രദേശ് എന്നിവിടങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയാക്കി. പാലക്കാട്, തസാര്‍ക്, ഉടുമ്പല്‍പേട്ട, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നത്.


മമ്മൂട്ടിയുടെ മാമാങ്കം

ഒടിയന് പിന്നാലെ മമ്മൂട്ടിയുടെ തന്റെ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു. 46 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാണെന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി മാമാങ്കത്തെ കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത്. അതോടെ ആരാധകരുടെ പ്രതീക്ഷയും വര്‍ധിച്ചു.


12 വര്‍ഷത്തെ ഗവേഷണം

പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സഞ്ജീവ് പിള്ള മാമാങ്കത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. 17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.


തുനിഞ്ഞിറങ്ങി മമ്മൂട്ടി

ലാലിന്റെ ഒടിയനോട് മത്സരിക്കാന്‍ തുനിഞ്ഞിറങ്ങിയിരിയ്ക്കുകയാണ് മമ്മൂട്ടി. ചിത്രത്തിനായി ആയോധന കലകളും കളരിപ്പയറ്റും അഭ്യസിക്കുന്നുണ്ടത്രെ. നേരത്തെ ഹരിഹരന്റെ പഴശ്ശിരാജയ്ക്ക് വേണ്ടി മമ്മൂട്ടി കളരി അഭ്യസിച്ചിരുന്നു.


ഇരുവരും മത്സരിക്കുമ്പോള്‍

താരയുദ്ധം എന്നും ആരാധകര്‍ക്ക് ആവേശമാണ്. പരസ്പരം കല്ലും ചെളിയും വാരി എറിഞ്ഞിട്ടാണെങ്കിലും അവര്‍ സൂപ്പര്‍താരങ്ങളുടെ സിനിമ വിജയിപ്പിക്കാന്‍ ശ്രമിയ്ക്കും. ഈ യുദ്ധത്തില്‍ ആര് ജയിക്കും?


English summary
Who will win the game; Odiyan or Maamaankam?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam