twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാറ്റലൈറ്റ് മാത്രം നോക്കി സിനിമ പിടിക്കേണ്ടെന്ന്

    By Aswathi
    |

    ഇന്ന് സിനിമയുടെ മൂല്യം നിശ്ചയിക്കുന്നത് മിക്കപ്പോഴും സാറ്റലൈറ്റ് റേറ്റാണ്. സാറ്റലൈറ്റ് അവകാശത്തുക ലക്ഷ്യമിട്ട് മാത്രമാണ് ചിലപ്പോള്‍ സിനിമ നിര്‍മിക്കുന്നതും. ഇനിയത് വിലപ്പോകില്ല. സാറ്റലൈറ്റ് റേറ്റ് മാത്രം നോക്കി സിനിമ നിര്‍മിക്കുന്നതിനെതിരെ ചലച്ചിത്രമേഖലയിലെ വിവിധ സംഘനടനതള്‍ യോജിച്ച് നടപടിയെടുക്കും.

    സാറ്റലൈറ്റ് അവകാശം ലഭിക്കാതെ നൂറിലധികം സിനിമകള്‍ കെട്ടികിടക്കുന്ന സാഹചര്യത്തിലാണ് സിനിമാ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്തത്. കെട്ടിക്കിടക്കുന്ന സിനിമകള്‍ക്ക് സാറ്റലൈറ്റ് തുക നിശ്ചയിക്കാന്‍ പ്രൊഡ്യൂസര്‍മാരുടെ സാന്നിധ്യത്തില്‍ അദാലത്ത് സംഘടിപ്പിക്കും. ഇതിനായി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സബ് കമ്മിറ്റിക്ക് യോഗം രൂപം നല്‍കി.

    malayalam-movie

    കമ്മറ്റിയുടെ ഗ്രീന്‍ സിഗ്നല്‍ ലഭിച്ചാല്‍ മാത്രമേ ഇനി കേരള ടെലിവിഷന്‍ ഫെഡറേഷന്‍ വാങ്ങുകയുള്ളൂ. കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, അമ്മ ഫെഫ്ക, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ എന്നിവയുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. സിനിമാ നിര്‍മാണ ചിലവ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും പുതിയ നിര്‍മാതാക്കളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുമായി മുന്നോട്ടു പോകാനും യോഗത്തില്‍ തീരുമാനമായി.

    ന്യൂജനറേഷന്‍ ലേബലോടെ ഇറങ്ങുന്ന മിക്ക ചിത്രങ്ങളും സാറ്റലൈറ്റ് തുകമാത്രം ലക്ഷ്യമിട്ടാണ് നിര്‍മിക്കുന്നതെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഒട്ടേറെ ചിത്രങ്ങള്‍ ഒരുമിച്ച് പുറത്ത് വന്നതോടെ കുറച്ച് ചിത്രങ്ങള്‍ക്ക് മാത്രമേ സാറ്റലൈറ്റ് റേറ്റ് ലഭിക്കുന്നുള്ളൂ. മാത്രമല്ല ലഭിച്ച തുക കുറഞ്ഞെന്ന പരാതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം.

    English summary
    Mollywood is facing a crisis thanks to a standoff between the industry and television channels over rocketing satellite rights
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X