twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമലിനോട് ആമീര്‍ പരസ്യമായി മാപ്പ് പറഞ്ഞതെന്തിന്?

    By Aswathi
    |

    ആരാന്റമ്മയ്ക്ക് പ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേലാ. തന്റെ അമ്മയ്ക്ക് വന്നാലേ അതിന്റെ പൊരുള്‍ അറിയൂ. നമുക്ക് സംഭവിയ്ക്കുന്നതുവരെ എന്തും കഥകള്‍ മാത്രമാണല്ലോ. ആമീര്‍ ഖാന് ആ ബോധോദയം ഉണ്ടായത് തന്റെ പികെ എന്ന ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട രാഷ്ട്രീയക്കാരും മതപണ്ഡിതരും രംഗത്ത് വന്നപ്പോഴാണ്. അപ്പോഴാണ് മുമ്പ് താന്‍ ചെയ്ത തെറ്റും നടന്‍ തിരിച്ചറിഞ്ഞത്

    2013 ല്‍ കമല്‍ ഹസന്റെ വിശ്വരൂപം എന്ന ചിത്രം നിരോധനം നേരിടുമ്പോള്‍ ആമീര്‍ ഖാന് അതിന്റെ കടുപ്പം അറിയില്ലായിരുന്നു. അതുകൊണ്ടാണല്ലോ അന്നങ്ങനെ ഒരു പരമാര്‍ശം നടത്താന്‍ താരം മുതിര്‍ന്നത്. ചിത്രം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടത്തിരിക്കുമ്പോള്‍, സിനിമയിലെ പ്രമേയം ആളുകളെ വേദനിപ്പിക്കുന്നുണ്ട് എങ്കില്‍ അത് നിരോധിക്കണമെന്ന് അന്ന് ആമീര്‍ ഖാന്‍ പറഞ്ഞിരുന്നു.

    aamir-kamal

    വര്‍ഷം രണ്ട് കഴിഞ്ഞപ്പോള്‍ സമാനമായ അനുഭവം അമീര്‍ ഖാനും നേരിടേണ്ടി വന്നു. ആമീറിന്റെ പികെ എന്ന, ആത്മീയതയെ പരിഹസിക്കുന്ന ചിത്രത്തിനെതിരെ മതനേതാക്കള്‍ രംഗത്ത് വരികയും സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആമീര്‍ ഇപ്പോള്‍ കമല്‍ ഹസനോട് പരസ്യമായി മാപ്പ് പറഞ്ഞത്. വിവാദങ്ങള്‍ കൊണ്ട് സിനിമകള്‍ നിരോധിയ്ക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ അമീറിന്റെ ഭാഷ്യം

    മുംബൈയില്‍ നടന്ന ഒരു പൊതു ചടങ്ങിനിടെ മിസ്റ്റര്‍ പെര്‍ഫക്ട് ഖാന്‍ ഉലകനായകനോട് മാപ്പ് പറഞ്ഞു. ഒരേ മേഖലയില്‍ നിന്നും വന്നവര്‍ എന്ന നിലയില്‍ താങ്കള്‍ക്ക് പിന്തുണ നല്‍കേണ്ട ബാധ്യത എനിയ്ക്കുണ്ടായിരുന്നു. എന്നാല്‍ അന്ന് അങ്ങനെ പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. താന്‍ വ്യക്തിപരമായ തകര്‍ന്ന സമയത്താണ് അങ്ങനെ പറയേണ്ടി വന്നതെന്നും ഇപ്പോള്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പു ചോദിയ്ക്കുന്നു എന്നും ആമീര്‍ പറഞ്ഞു.

    English summary
    Actor Aamir Khan came down heavily on the Censor Board over banning of content in movies, saying banning any kind of material in media or films is not right. Speaking at a FICCI event in Mumbai, Mr Khan also apologised to actor and filmmaker Kamal Haasan for not standing by him when his movie Vishwaroopam was banned.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X