»   » നിവിൻ പോളി ദേഷ്യം പിടിപ്പിച്ചു, അജു വർഗ്ഗീസ് സംവിധായകനാകാനുള്ള മോഹം ഉപേക്ഷിച്ചു!!

നിവിൻ പോളി ദേഷ്യം പിടിപ്പിച്ചു, അജു വർഗ്ഗീസ് സംവിധായകനാകാനുള്ള മോഹം ഉപേക്ഷിച്ചു!!

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിൽ ഇപ്പോൾ ഒഴിച്ചു കൂടാനാകാത്ത ഹാസ്യ നടനാണ് അജു വർഗ്ഗീസ്. ഹാസ്യ താരമായി അഭിനയിക്കുമ്പോൾ തന്നെ ഒന്ന് രണ്ട് ചിത്രങ്ങളിൽ നായക വേഷത്തിലും അജു എത്തി. നായകനായി കഴിഞ്ഞപ്പോൾ ഇനിയൊന്ന് സംവിധായകനാകണം എന്നായിരുന്നു അജുവിൻറെ മോഹം.

അങ്ങനെ ഒടുവിൽ പൃഥ്വിരാജ് തന്നെ മകളുടെ മുഖം ആരാധകരെ കാണിച്ചു, ഇതാണ് ആ സുന്ദരിക്കുട്ടി!

നായകന്മാരും സംവിധാന മേഖല പരീക്ഷിക്കുന്നത് കണ്ടപ്പോൾ അജുവും സംവിധാനം പഠിക്കാൻ തീരുമാനിച്ചു. തന്നെ സിനിമയിലെത്തിച്ച സംവിധായകൻ വിനീത് ശ്രീനിവാസൻറെ തന്നെ അസിസ്റ്റൻറായി ഇറങ്ങി. പക്ഷെ ആദ്യ ചിത്രത്തിലൂടെ തന്നെ അജു സംവിധാന മോഹം ഉപേക്ഷിച്ചു. അതിൻറെ കാരണത്തെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അജു വെളിപ്പെടുത്തി.

ജേക്കബിൻറെ സ്വർഗ്ഗരാജ്യം

സംവിധാനം പഠിക്കണം എന്ന മോഹവുമായി അജു ചെന്നെത്തിയത് ജേക്കബിൻറെ സ്വർഗ്ഗരാജ്യം എന്ന വിനീത് ശ്രീനിവാസൻ - നിവിൻ പോളി ചിത്രത്തിൻറെ സെറ്റിലാണ്. ചിത്രത്തിൽ അതിഥി താരമായും അജു അഭിനയിച്ചിട്ടുണ്ട്.

കാണുന്നത് പോലെയല്ല

ആക്ഷൻ, കട്ട് എന്ന് പറയുന്നത് മാത്രമാണ് സംവിധായകൻറെ പണി എന്ന് കരുതിയ അജുവിന് തെറ്റി. അഭിനയം തന്നെയാണ് എളുപ്പം എന്ന സത്യവും അജു മനസ്സിലാക്കി.

എനിക്കതില്ല

അത്രയും മെനക്കേടും ഡെഡിക്കേഷനും വേണ്ട ജോലിയാണ് സംവിധാനം. എനിക്ക് അത്രയും ബുദ്ധിമുട്ടാനുള്ള ക്ഷമ ഇല്ല എന്നാണ് അജു വർഗ്ഗീസ് പറയുന്നത്.

ഒരു കാര്യം പഠിച്ചു

എന്തായാലും സഹസംവിധായകനായി പ്രവൃത്തിച്ചത് കൊണ്ട് അജു ഒരു കാര്യം പഠിച്ചു. ഇനി സംവിധായകൻറെ ഭാഗത്ത് നിന്ന് കൂടെ ചിന്തിയ്ക്കും. സെറ്റിൽ കൃത്യത പാലിക്കും.

പണ്ട് ഞാൻ

ജേക്കബിൻറെ സ്വർഗ്ഗരാജ്യത്തിന് മുൻപ് വരെ, ഷോട്ട് റെഡിയായി എന്ന് സഹസംവിധായകൻ വന്ന് പറയുമ്പോൾ, ഒരു അഞ്ച് മിനിട്ട് എന്ന് പറയുന്ന ആളായിരുന്നു ഞാൻ. ജേക്കബിൻറെ സെറ്റിൽ വച്ച് ആ ബുദ്ധിമുട്ടി മനസ്സിലായി.

നിവിൻ ദേഷ്യം പിടിപ്പിച്ചു

ഷോട്ട് എടുക്കാനാകുമ്പോൾ നിവിനോട് ചെന്ന് പറയും. അളിയാ ഷോട്ട് റെഡി.. പക്ഷെ നിവിൻ ദാ വരുന്നെടാ എന്ന് പറഞ്ഞ് ഇരിക്കും. അന്നേരം വരുന്ന ദേഷ്യമുണ്ടല്ലോ.. പിടിച്ചാൽ കിട്ടില്ല - അജു വർഗ്ഗീസ് പറഞ്ഞു.

English summary
Why did Aju Varghese give up his dream about as a director
Please Wait while comments are loading...

Malayalam Photos

Go to : More Photos