»   » മഞ്ജു നൃത്തമാടും നേരം ദിലീപ് എവിടെ?

മഞ്ജു നൃത്തമാടും നേരം ദിലീപ് എവിടെ?

Posted By:
Subscribe to Filmibeat Malayalam
Manju Warrier-Dileep
നീണ്ട ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ ചിലങ്കയണിഞ്ഞപ്പോള്‍ ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞത് ആയിരങ്ങളാണ്. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറവും മഞ്ജുവിന്റെ താരത്തിളക്കത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ ജനക്കൂട്ടം. എന്നാല്‍ ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സദ്ദസ്സില്‍ ഒരാളുടെ മാത്രം അസാന്നിധ്യം പ്രത്യേകം ശ്രദ്ധിയ്ക്കപ്പെട്ടു. വേറാരുമല്ല മഞ്ജുവിന്റെ ഭര്‍ത്താവ് ദിലീപ് തന്നെയാണ് അസാന്നിധ്യത്തിലൂടെ ശ്രദ്ധേയനായത്.

നടന വേദിയിലെ മഞ്ജുവിന്റെ രണ്ടാം അരങ്ങേറ്റം കാണാന്‍ ദിലീപ് എത്താഞ്ഞതെന്തെന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. ചില സിനിമാത്തിരക്കുകളില്‍ കുടുങ്ങിപ്പോയതിനാലാണ് ഗുരുവായൂര്‍ എത്താന്‍ കഴിയാതിരുന്നതെന്നാണ് വിശദീകരണം. ആദ്യ തെലുങ്ക് ചിത്രമായ സത്യസായിയുടെ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മുംബൈയിലേക്ക് പോയതായിരുന്നുവെന്ന് ദിലീപെന്ന് നടനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.

കോടി രാമകൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സത്യസായിബാബയുടെ വേഷത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. മലയാള ചിത്രമായ 'മൈ ബോസി'ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ദിലീപ് 'ബാബാ സത്യസായി'യുടെ ഡേറ്റ് ചര്‍ച്ചകള്‍ക്കായി മുംബെയില്‍ തങ്ങിയതത്രേ.

ഒരുപക്ഷേ മഞ്ജു വാര്യരും അവരുടെ പ്രധാന്യവും ഒന്നുമറിയാത്തവരായതു കൊണ്ടാവും തെലുങ്ക് സിനിമാക്കാര്‍ അന്നേ ദിവസം തന്നെ ദിലീപിനെ മുംബൈയിലേക്ക് ക്ഷണിച്ചത്. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ രണ്ടാംവരവ് നേരില്‍കാണാനുള്ള ഭാഗ്യവും ദിലീപിന് നഷ്ടമായി. എന്നാല്‍ മുംബൈയിലേക്ക് പോകുന്നതിന് മുമ്പ് ഗുരുവായൂരിലെ ഏര്‍പ്പാടുകളെല്ലാം ശരിയാക്കിയാണ് ദിലീപ് മുംബൈയിലേക്ക് പോയതെന്നും സൂചയുണ്ട്. നേരിട്ട് കാണാന്‍ സാധിച്ചില്ലെങ്കിലും മുംബൈയിലിരുന്ന് ടിവിയിലൂടെ മഞ്ജുവിന്റെ നൃത്തം ദിലീപ് കാണുകയും ചെയ്തുവത്രേ.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മഞ്ജുവിന്റെ രണ്ടാം അരങ്ങേറ്റത്തിന് ദിലീപ് ഉണ്ടാവേണ്ടതായിരുന്നുവെന്ന് ഇരുവരെയും സ്‌നേഹിയ്ക്കുന്നവര്‍ ആഗ്രഹിച്ചെങ്കില്‍ അവരെ കുറ്റം പറയാനൊക്കില്ല.

ഒക്ടോബര്‍ 27ന് നാല്‍പത്തിമൂന്നാം ജന്മദിനമാഘോഷിയ്ക്കാനായി ദിലീപ് കേരളത്തില്‍ തന്നെയുണ്ട്. കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാനും ജനപ്രിയനായകന്‍ സമയം കണ്ടെത്തിയിരുന്നു.

English summary
source close to the actor told us that Dileep was in Mumbai, and was held up in an important meeting. "He had informed Manju that he will not be able to attend the event

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X