»   » മോഹന്‍ലാല്‍ ആയത് കൊണ്ടാണ് കളിയാക്കിയത്, നായികമാര്‍ ഉമ്മ കൊടുത്തപ്പോള്‍ കളിയാക്കിയതിനെ കുറിച്ച് ജയറാം

മോഹന്‍ലാല്‍ ആയത് കൊണ്ടാണ് കളിയാക്കിയത്, നായികമാര്‍ ഉമ്മ കൊടുത്തപ്പോള്‍ കളിയാക്കിയതിനെ കുറിച്ച് ജയറാം

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന് സ്ത്രീ ആരാധികരമാരുടെ എണ്ണം അല്‍പം കൂടുതലാണെന്നത് ഒരു സത്യമാണ്. അത് ലാല്‍ സൃഷ്ടിച്ചെടുക്കുന്നതാണെന്ന് അസൂയക്കാര്‍ പറഞ്ഞ് പരത്തിയെന്നും വരാം. എന്നാല്‍ ഈ സംഭവത്തെ ജയറാം ഒരു പൊതുവേദിയില്‍ വലിച്ചിഴച്ചിരുന്നു.

മോഹന്‍ലാലിനെ ഉമ്മവെച്ച നായികമാര്‍ക്ക് ജയറാമിന്റെ മുന്നറിയിപ്പ്!!! മറുപടിയില്ലാതെ മോഹന്‍ലാല്‍!!!

അച്ചായന്‍സ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു ആ സംഭവം. പേളി മാണി, ശിവദ ഉള്‍പ്പടെയുള്ള നായികമാര്‍ വേദിയില്‍ വച്ച് മോഹന്‍ലാലിന് ഫ്‌ളൈങ് കിസ്സ് നല്‍കിയപ്പോള്‍, ആരോടാണെന്ന് കളിക്കുന്നത് എന്ന് ഇവര്‍ക്കറിയില്ല' എന്ന് ജയറാം മുന്നറിയിപ്പ് നല്‍കുകയായിരുന്നു.

ആ തമശ ചര്‍ച്ചയായി

ജയറാം അങ്ങനെ ഒരു കളിയാക്കല്‍ വേദിയില്‍ വച്ച് നടത്തിയപ്പോള്‍ മറുപടിയൊന്നുമില്ലാതെ മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. ലാല്‍ ഫാന്‍സുകാര്‍ക്കിടയിലും ലാല്‍ ഹേറ്റേഴ്‌സിനിടയും ആ തമാശ വലിയ ചര്‍ച്ചയായി. ലാല്‍ സ്ത്രീ താത്പരനാണ് എന്ന നിലയിലായി ചര്‍ച്ചകള്‍.

പറഞ്ഞത് സത്യമല്ലേ..

ആ സംഭവത്തെ കുറിച്ച് ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പ്രതികരിച്ചു. ഞാന്‍ പറഞ്ഞത് സത്യമല്ലേ എന്നായിരുന്നു ജയറാമിന്റെ മറുചോദ്യം. കുറേ നേരമായി നായികമാരെല്ലാം ഉമ്മ .. ഉമ്മ എന്ന് പറഞ്ഞുകൊണ്ട് നടക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാനങ്ങനെ പ്രതികരിച്ചത്.

മോഹന്‍ലാലിന് മനസ്സിലാവും

മോഹന്‍ലാല്‍ എന്ന നടന്‍ അതൊരു തമാശയായിട്ട് മാത്രമേ എടുക്കുകയുള്ളൂ എന്നെനിക്കറിയാം. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത് എന്ന് ജയറാം പിന്നീട് വ്യക്തമാക്കി. മോഹന്‍ലാല്‍ അതൊരിക്കലും മറ്റൊരു അര്‍ത്ഥത്തില്‍ എടുക്കില്ല എന്നുറപ്പുണ്ടത്രെ.

ഒരു അനുഭവം

മുമ്പൊരിക്കല്‍ അമ്മയുടെ ഒരു ആഘോഷമുണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ നടത്തുന്ന ഒരു സ്‌കിറ്റില്‍, കെപി ഉമ്മറില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന നായിക 'ലാലേട്ടാ..' എന്ന് വിളിച്ചു കരയും. അപ്പോള്‍ ഉമ്മര്‍ 'എരുതീയില്‍ നിന്ന് വറുചട്ടിയിലേക്ക്' എന്ന് പറയുന്ന ഒരു ഡയലോഗുണ്ട്. ലാലേട്ടന്റെ കുടുംബമൊക്കെ പരിപാടി കാണാന്‍ വന്നതുകൊണ്ട് ഇങ്ങനെ ഒരു ഡയലോഗ് പറയേണ്ട ആവശ്യമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. പക്ഷെ അദ്ദേഹം തന്നെയാണ് അത് വേണം എന്ന് പറഞ്ഞത്. അത് രസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

മഹാനായ വ്യക്തി

തമാശകളെ ആ രീതിയില്‍ കാണാന്‍ കഴിയുന്ന കലാകാരന്‍ എന്നതിനപ്പുറം ഒരു മഹാനായ വ്യക്തിയാണ് ലാലേട്ടന്‍. അതുകൊണ്ടാണ് ആ സ്‌റ്റേജില്‍ ഞാന്‍ അങ്ങനെ പറഞ്ഞത്. മോഹന്‍ലാലിന്റെ സ്ഥാനത്ത് മറ്റൊരു മുതിര്‍ന്ന നടനായിരുന്നെങ്കില്‍ ഞാനത് പറയില്ലായിരുന്നു - ജയറാം പറഞ്ഞു

English summary
Why did Jayaram comment about actresses who kissed Mohanlal at the audio launch function of Achayans.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam