»   » കമല്‍ ഹസന്‍ കാര്‍ത്തികയുടെ ചെകിട്ടത്തടിച്ചത് എന്തിനായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കമല്‍ ഹസന്‍ കാര്‍ത്തികയുടെ ചെകിട്ടത്തടിച്ചത് എന്തിനായിരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. മണിരത്‌നം സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് കമല്‍ ഹസന്‍ നടി കാര്‍ത്തികയുടെ ചെകിട്ടത്തടിച്ചു. അടിച്ച അടിയില്‍ കാര്‍ത്തികയുടെ ചെവിയില്‍ നിന്ന് ചോര വന്നു. അന്ന് ആ അടി വലിയ ചര്‍ച്ചയായിരുന്നു.

പ്ലാസ്റ്റിക് സര്‍ജറി നടത്തി സുന്ദരികളായ തെന്നിന്ത്യയിലെ 10 നായികമാരിതാ

അന്ന് വിഷയത്തെ കുറിച്ച് കാര്‍ത്തികയോട് ചോദിച്ചപ്പോള്‍ എനിക്കറിയില്ല, നിങ്ങള്‍ കമല്‍ ഹസനോട് ചോദിക്കൂ എന്നായിരുന്നു നടിയുടെ മറുപടി. കമല്‍ ഹസനോട് ചോദിച്ചപ്പോള്‍ രംഗത്തിന്റെ പെര്‍ഫക്ഷന് വേണ്ടിയാണ് അടിച്ചത് എന്ന് നടന്‍ പറഞ്ഞു.

മലയാള സിനിമയിലെ മാനസിക രോഗികളായി മാറിയ നടികളെ കണ്ടോ? ഇവര്‍ക്ക് എന്താണ് സംഭവിച്ചത്

എന്നാല്‍ സംഭവത്തിന് പിന്നില്‍ ഞെട്ടിയ്ക്കുന്ന മറ്റൊരു സത്യമുണ്ട്. സിനിമ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ പെല്ലിശ്ശേരി അതിനുള്ള മറുപടി നല്‍കി. കമല്‍ ഹസന്‍ കാര്‍ത്തികയെ അടിച്ചതെന്തിന് എന്ന തലക്കെട്ടോടെ വന്ന ലേഖനത്തില്‍ നിന്ന്,

ക്ലീന്‍ ഇമേജുള്ള കാര്‍ത്തിക

മലയാള സിനിമയില്‍ ക്ലീന്‍ ഇമേജുണ്ടായിരുന്ന നായികമാരില്‍ ഒരാളാണ് കാര്‍ത്തിക. നല്ല റോളുകള്‍ മാത്രം അഭിനയിച്ച കാര്‍ത്തിക ഒരിക്കലും നായകന്‍ തൊട്ട് അഭിനയിക്കുന്നത് അനുവദിച്ചിരുന്നില്ല. മലയാളത്തില്‍ എണ്‍പതുകളിലെ മിന്നും താരമായിരുന്നു കാര്‍ത്തിക. മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികള്‍ സൂപ്പര്‍ ഹിറ്റുകളുമായി കളം നിറഞ്ഞ കാലം.

തമിഴിലേക്ക്

ആ സമയമാണ് ഉലകനായകന്‍ കമല്‍ ഹസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത നായകനില്‍ അഭിനയിക്കാനുള്ള ക്ഷണം കാര്‍ത്തികയെ തേടിയെത്തിയത്. കാര്‍ത്തികയ്ക്ക് പറ്റിയ സിനിമാ രീതിയല്ല തമിഴിലുള്ളതെന്ന് പലരും പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ നായകനെ വിട്ടുകളയാന്‍ കാര്‍ത്തിക തയ്യാറായില്ല. അങ്ങനെ തമിഴകത്ത് കാര്‍ത്തിക എത്തി.

സിനിമയിക്ക് വേണ്ടി ഫോട്ടോ ഷൂട്ട്

നായകനില്‍ കമലിന്റെ മകളായ കാര്‍ത്തികയും മകനായി നിഴലുകള്‍ രവിയുമായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രത്യേക ഫോട്ടോഷൂട്ട് കമല്‍ ഹസന്‍ പദ്ധതിയിട്ടു. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഒരു പ്രത്യേക രീതിയില്‍ ഫോട്ടോ എടുക്കാന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറെ കമല്‍ ചുമതലപ്പെടുത്തി. കാര്‍ത്തികയുടേയും രവിയുടേയും തോളത്ത് കൈവച്ചു കമല്‍ നില്‍ക്കുന്ന ഫോട്ടോയാണ് ഉദ്ദേശിച്ചത്. ഫോട്ടോ ഷൂട്ടിന്റെ കാര്യം കാര്‍ത്തികയേയും രവിയേയും അറിയിക്കുകയും ചെയ്തു. അങ്ങനെ മൂവരും എത്തി. എന്നാല്‍ സംഭവം മാത്രം നടന്നില്ല.

കാര്‍ത്തികയുടെ പെരുമാറ്റം

ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്യാന്‍ സമയത്ത് കമല്‍ കാര്‍ത്തികയുടേയും രവിയുടേയും തോളില്‍ കൈവച്ചു. ഉടന്‍ കാര്‍ത്തിക തട്ടിമാറ്റി. ആദ്യം കൈ തട്ടിമാറ്റല്‍ കമല്‍ കാര്യമാക്കിയില്ല. രണ്ടാമത് വീണ്ടും ഫോട്ടോ ഷൂട്ടിന് ഒരുങ്ങി. അപ്പോള്‍ തോളില്‍ കൈവച്ചപ്പോഴും കാര്‍ത്തിക ഇഷ്ടമില്ലാത്ത തരത്തില്‍ പെരുമാറി. കൈ തട്ടിമാറ്റുകയും ചെയ്തു. ഇത്തവണ പക്ഷേ കമലിന് അത് പിടിച്ചില്ല. എന്താ നീ കാണിച്ചത്? ഇതെന്താ തമാശയാണോ? എന്നായിരുന്നു കമലിന്റെ ചോദ്യം. എനിക്ക് ഇങ്ങനെയൊന്നും പോസ് ചെയ്യാനാകില്ലെന്നായിരുന്ന കാര്‍ത്തികയുടെ മറുപടി. അതിന് ഇതെന്താ മോശപ്പെട്ട രംഗമാണോ? കമല്‍ ശബ്ദമുയര്‍ത്തി ചോദിച്ചു. എന്തായാലും ആവശ്യമില്ലാതെ തൊട്ടഭിനയിക്കുന്നത് എനിക്കിഷ്ടമില്ല. കാര്‍ത്തിക വെട്ടിത്തുറന്ന് പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. പിന്നീട് ഫോട്ടോഷൂട്ട് നടന്നില്ല.

അതിന് ശേഷം രംഗം

അതു കഴിഞ്ഞായിരുന്നു കാര്‍ത്തികയെ തല്ലുന്ന സീന്‍ അഭിനയിക്കാനെത്തിയത്. എല്ലാം മറന്നത് പോലെ കാര്‍ത്തികയോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന കമല്‍ വാശിതീര്‍ക്കാനായി കാര്‍ത്തികയെ ആഞ്ഞടിച്ചെന്നാണ് പല്ലിശ്ശേരി പറയുന്നത്. ആ അടിയില്‍ കാര്‍ത്തികയുടെ ചെവിയില്‍ നിന്ന് ചോര വന്നു.

പതിയെ സിനിമ വിട്ടു

അടികൊണ്ട കാര്‍ത്തിക വേദനയോടെ നിലവിളിച്ചു. ഇനി തമിഴ് സിനിമ ചെയ്യില്ലെന്ന് കാര്‍ത്തിക തീരുമാനിച്ചെന്നും പല്ലിശ്ശേരി പറയുന്നു. നായകന്‍ സൂപ്പര്‍ഹിറ്റായെങ്കിലും കാര്‍ത്തിക പിന്നീട് തമിഴില്‍ അഭിനയിച്ചില്ല. പതിയെ മലയാളത്തില്‍ നിന്നും പിന്മാറുകയും ചെയ്തുവെന്നാണ് പല്ലിശ്ശേരി പറഞ്ഞത്.

ആ രംഗം

ഇതാണ് കാര്‍ത്തികയെ കമല്‍ ഹസന്‍ തല്ലുന്ന ആ രംഗം. ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ നിന്ന്

കമല്‍ ഹസന്റെ ഫോട്ടോസിനായി...

English summary
Why did Kamal Hassan beat Karthika

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam