»   » ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണം, ആര്‍ഭാട വിവാഹം മാറ്റിവച്ചത് എന്തിന്?

ലാലു അലക്‌സിന്റെ മകന്‍ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ കാരണം, ആര്‍ഭാട വിവാഹം മാറ്റിവച്ചത് എന്തിന്?

By: Rohini
Subscribe to Filmibeat Malayalam

നടന്‍ ലാലു അലക്‌സിന്റെ മകന്‍ ബെന്‍ വളരെ ലളിതമായി രജിസ്റ്റര്‍ വിവാഹം നടത്തി എന്ന് കേട്ടപ്പോള്‍ ആളുകളെല്ലാം പറഞ്ഞു, ഇതാണ് യഥാര്‍ത്ഥ മാതൃക എന്ന്. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തൂ എന്നേയുള്ളൂ. നാലാളെ കൂട്ടിയുള്ള ആര്‍ഭാട വിവാഹം വരാനിരിയ്ക്കുന്നതേയുള്ളൂ.

പേഴ്‌സണലാക്കിയതല്ല, ലാലു അലക്‌സിന്റെ മകന്റെ രജിസ്റ്റര്‍ മാരേജ് കഴിഞ്ഞു!

യഥാര്‍ത്ഥ വിവാഹത്തിന് മുന്‍പ് എന്തിനാണ് ബെന്‍ മീനു സിറിലുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തത്. അതിന് പിന്നില്‍ വലിയൊരു ഉദ്ദേശമുണ്ട്. രേഖകള്‍ക്ക് വേണ്ടിയാണ് രജിസ്റ്റര്‍ വിവാഹം നടത്തിയത്! എന്ത് രേഖകള്‍ ?

ബ്രിട്ടീഷ് പൗരത്വമുള്ള പെണ്ണ്

കോട്ടയം കിടങ്ങൂര്‍ കൈതവേലില്‍ വീട്ടില്‍ ജോസിന്റെയും മിനി സിറിലിന്റെയും മകളാണ് ബെന്‍ വിവാഹം ചെയ്യുന്ന മീനു സിറിലിന്‍. മാതാപിതാക്കള്‍ മലയാളികളാണെങ്കിലും മീനു ജനിച്ചതും വളര്‍ന്നതും ബ്രിട്ടനിലാണ്. ബ്രിട്ടനിലെ പൗരത്വമാണ് ഉള്ളത്. വിവാഹത്തിന് മുന്‍പ് മീനുവിന് ഇന്ത്യന്‍ പൗരത്വം ലഭിയ്ക്കാന്‍ വേണ്ടിയാണ് രജിസ്റ്റര്‍ വിവാഹം നടത്തിയത്.

ആര്‍ഭാട വിവാഹം ഫെബ്രുവരിയില്‍

ഫെബ്രുവരി രണ്ടിന് കുമരകം വള്ളാറപ്പള്ളിയില്‍ വച്ച് ബെന്നിന്റെയും മീനുവിന്റെയും വിവാഹ നിശ്ചയം നടക്കും. ഫെബ്രുവരി ആറിന് പിറവം ഹോളി കിങ്‌സ് ക്‌നാനായ കത്തോലിക് പള്ളിയില്‍ വച്ചാണ് വിവാഹം.

മീനു പഠിക്കുന്നു, ബെന്‍ ജോലി ചെയ്യുന്നു

ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ ബെന്‍ ഇപ്പോള്‍ ദുബായില്‍ ജോലി നോക്കുകകയാണ്. ബ്രിട്ടനിലെ ബ്രിസ്‌റ്റോളില്‍ എഡുക്കേഷന്‍ ഫോര്‍ ഹെല്‍ത്ത് പ്രൊഫണല്‍സ് മാസ്‌റ്റേഴ്‌സ് പഠിച്ചുക്കൊണ്ടിരിക്കുകയാണ് മീനു.

സിനിമയില്‍ ബെന്‍

ലാലു അലക്‌സിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് ബെന്‍. 2010ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തില്‍ ബെന്‍ അഭിനയിച്ചിട്ടുണ്ട്. മനോജും വിനോദും ചേര്‍ന്ന് സംവിധാന ചെയ്ത ചിത്രത്തില്‍ റീമ കല്ലിങ്കലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

സോഷ്യല്‍ മീഡിയ ട്രോളുകള്‍

ലാലു അലക്‌സിന്റെ മകന്‍ എന്തിന് ലളിതമായി ഒരു രജിസ്റ്റര്‍ വിവാഹം നടിത്തി എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. മാതൃകാ വിവാഹമെന്ന് പലരും പറഞ്ഞു പുകഴ്ത്തുകയും ചെയ്തു.

English summary
Why did Lalu Alex's son got register marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam