»   » സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം മാധു പറയുന്നു, ഒന്നും ചെയ്യാനില്ല എന്നത് തന്നെ!!

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കാരണം മാധു പറയുന്നു, ഒന്നും ചെയ്യാനില്ല എന്നത് തന്നെ!!

By: Rohini
Subscribe to Filmibeat Malayalam

തൊണ്ണൂറുകളില്‍ തമിഴ് - മലയാളം - ഹിന്ദി സിനിമയിലെ താരറാണിയായിരുന്നു മാധു. റോജ നായിക എന്ന് ഇന്നും സ്‌നേഹത്തോടെ ആരാധകര്‍ വിളിയ്ക്കുന്ന മാധുവിനെ ഇടക്കാലത്ത് സിനിമാ ലോകത്ത് നിന്നും കാണാതായി. വിവാഹത്തോടെ സിനിമ വിട്ടതാണെന്നാണ് എല്ലാവരും കരുതിയത്.

പിന്നീട് ദുല്‍ഖര്‍ സല്‍മാനും നസ്‌റിയ നസീമും കേന്ദ്ര കഥാരാത്രങ്ങളായി എത്തിയ വായ് മൂടി പേസുവോം (സംസാരം ആരോഗ്യത്തിന് ഹാനീകരം- മലയാളം) എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ മാധു തിരിച്ചെത്തി. പക്ഷെ അപ്പോഴും സിനിമയില്‍ സജീവമാകുന്നില്ല.

madhoo

ഇപ്പോഴിതാ ടെലിവിഷന്‍ സീരിയലിലൂടെ മൂന്നാം ഇന്നിംഗിസിന് ഒരുങ്ങുകയാണ് മാധു. എന്തിനാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്ന ചോദ്യത്തോട് ആദ്യമായി മാധു പ്രതികരിച്ചു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ലഭിയ്ക്കാത്തത് കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് എന്ന് നടി വ്യക്തമാക്കി. എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സിനിമയില്‍ ആയാലും സീരിയലില്‍ ആയാലും ചെയ്യുമെന്ന് മാധു അറിയിച്ചു.

സ്റ്റാര്‍ പ്ലസ്സില്‍ സംവിധാനം ചെയ്യുന്ന ആരംഭ് എന്ന സീരിയലിലാണ് മാധു ഇപ്പോള്‍ അഭിനയിക്കുന്നത്. ബാഹുബലി ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച കെവി പ്രസാദ് എഴുതുന്ന ആരംഭ് എന്ന സീരിയലില്‍ ഒരു രാജ്ഞിയായിട്ടാണ് മാധു എത്തുന്നത്.

English summary
Why did Madhoo keeping distance from movies?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam