»   » പുതിയ നിയമത്തില്‍ മമ്മൂട്ടി നയന്‍താരയുടെ പേര് നിര്‍ദ്ദേശിക്കാന്‍ കാരണം ഗ്ലാമര്‍ മാത്രമല്ല!!

പുതിയ നിയമത്തില്‍ മമ്മൂട്ടി നയന്‍താരയുടെ പേര് നിര്‍ദ്ദേശിക്കാന്‍ കാരണം ഗ്ലാമര്‍ മാത്രമല്ല!!

By: Rohini
Subscribe to Filmibeat Malayalam

വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ നയന്‍താര മലയാളത്തില്‍ ചെയ്യാറുള്ളൂ. അങ്ങനെയുള്ള നയന്‍താര തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍ ചെയ്യാന്‍ മലയാളത്തിലെത്തി. അതും മമ്മൂട്ടിയ്‌ക്കൊപ്പം. ഭാസ്‌കര്‍ ദ റാസ്‌ക്കലിന് ശേഷം പുതിയ നിയമത്തില്‍ അഭിനയിക്കാന്‍ നയന്‍താരയുടെ പേര് നിര്‍ദ്ദേശിച്ചത് മമ്മൂട്ടിയാണെന്ന് അന്ന് സംവിധായകന്‍ സാജന്‍ പറഞ്ഞിരുന്നു.

മോഹന്‍ലാലില്‍ നിന്ന് വ്യത്യസ്തമായ തന്റെ അഭിനയത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്


ഇപ്പോഴിതാ അതിന്റെ കാരണത്തെ കുറിച്ച് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച എസ് എന്‍ സ്വാമി പറയുന്നു. മലയാളത്തില്‍ അല്ലെങ്കിലും, മറ്റ് ഭാഷകളില്‍ സൂപ്പര്‍ താരമാണ് നയന്‍താര. അവര്‍ക്ക് അവിടെ ഡിമാന്റുണ്ട്.. ബിസിനസ്സുമുണ്ട്. അതുകൊണ്ട് മാത്രമല്ല നയന്‍താരയെ പുതിയ നിയമത്തിലേക്ക് മമ്മൂട്ടി നിര്‍ദ്ദേശിച്ചത് എന്നാണ് സ്വാമി പറയുന്നത്.


കഥ കേട്ടതും മമ്മൂട്ടി പറഞ്ഞത്

നയന്‍താരയ്ക്ക് അന്യഭാഷയില്‍ കിട്ടുന്ന പ്രതിഫലമൊന്നും മലയാളത്തില്‍ കൊടുക്കാനാകില്ല. അത് മമ്മൂട്ടിയ്ക്കും അറിയാം. എന്നാല്‍ കഥ കേട്ടതും മമ്മൂട്ടി പറഞ്ഞത് നയന്‍താരയുടെ പേരാണ്. അത്ര പെട്ടന്ന് ആ കഥയും കഥാപാത്രവും മമ്മൂട്ടി ഉള്‍ക്കൊണ്ടു എന്നതിന് തെളിവാണ് ആ പ്രതികരണം.


മമ്മൂട്ടി പറയാറുള്ളത്

തനിക്കൊപ്പം അഭിനയിക്കുന്ന നായിക ശരിയായില്ലെങ്കില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്ന് മമ്മൂട്ടി എപ്പോഴും പറയും. അങ്ങനെ വരുമ്പോള്‍ എന്റെ അഭിനയം കൈവിട്ടുപോവും. സീമയെ പോലുള്ള നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് നല്ല താത്പര്യമാണ്. സീമയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ എന്റെ പ്രകടനത്തിന് യാതൊരു സംശയവും വരില്ല എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ടത്രെ.


മമ്മൂട്ടിയുടെ ഉള്‍ക്കാഴ്ച

നയന്‍താരയെ പോലൊരു നായികയെ കാസ്റ്റ് ചെയ്യുന്നത് പണച്ചെലവാണ്. എന്നാല്‍ ഒരിക്കലും ആ സിനിമ റിലീസ് ചെയ്തതിന് ശേഷം അയ്യോ വേണ്ടായിരുന്നു എന്ന ചിന്ത ആര്‍ക്കും ഉണ്ടാവില്ല. മമ്മൂട്ടിയുടെ ഉള്‍ക്കാഴ്ചയാണ് ആ കാസ്റ്റിങ്. നയന്‍താരെ അല്ലാതെ മറ്റൊരു നടിയെ വച്ച് പുതിയ നിയമം ചെയ്തിരുന്നെങ്കില്‍ ഈ റിസള്‍ട്ട് കിട്ടുമോ എന്ന് പറയാന്‍ കഴിയില്ല.


ഗ്ലാമറുള്ള നായികയെ അല്ല നോക്കിയത്

സ്വന്തം അഭിനയവും, കൂടെ അഭിനയിക്കുന്ന നടിയുടെ ഗ്ലാമറും മാത്രമല്ല അവിടെ മമ്മൂട്ടി നോക്കിയത്. തനിക്കൊപ്പം അഭിനയിക്കുന്ന നടിയുടെ കഴിവാണ്. ശരിയ്ക്കും പറഞ്ഞാല്‍ പുതിയ നിയമം വാസുകിയുടെ കഥയാണ്. പെണ്ണിന്റെ കഥ മമ്മൂട്ടിയെയും താണ്ടി ആളുകളില്‍ എത്തണമെങ്കില്‍ അത്രയും ആകര്‍ഷണമുള്ള അഭിനയമായിരിക്കണം.


മമ്മൂട്ടി വെറുതെ പറയില്ല

അന്ന് ഞാന്‍ സാജനോട് പറഞ്ഞു, മമ്മൂട്ടി നയന്‍താരയുടെ പേര് പറഞ്ഞെങ്കില്‍ ചെലവ് നോക്കേണ്ട.. അവരെ തന്നെ വിളിക്കൂ. കാരണമില്ലാതെ മമ്മൂട്ടി ആരെയും കാസ്റ്റ് ചെയ്യില്ല.. ആ റിസള്‍ട്ട് സിനിമയ്ക്ക് ലഭിയ്ക്കുകയും ചെയ്തു - എസ് എന്‍ സ്വാമി പറഞ്ഞു.English summary
Why did Mammootty recommend Nayanthara's name for Puthiya Niyamam?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam