»   » മമ്മൂട്ടിയെ നായകനാക്കാന്‍ ആഗ്രഹിച്ച സംവിധായകന്‍, മോഹന്‍ലാലിനെ പോലെ തന്നെയായിരുന്നു മമ്മൂട്ടിയും

മമ്മൂട്ടിയെ നായകനാക്കാന്‍ ആഗ്രഹിച്ച സംവിധായകന്‍, മോഹന്‍ലാലിനെ പോലെ തന്നെയായിരുന്നു മമ്മൂട്ടിയും

Posted By: Sanviya
Subscribe to Filmibeat Malayalam


കമലഹാസനെയും ജയറാമിനെയും കേന്ദ്ര കഥാപാത്രമാക്കി 1989-ല്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ചാണക്യന്‍. ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു ചിത്രം.

എന്നാല്‍ ചിത്രത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയം ആസ്വദിക്കേണ്ടത് മമ്മൂട്ടിയായിരുന്നു. കമല്‍ഹാസനെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നതിന് മുമ്പ് മമ്മൂട്ടിയെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളും പറഞ്ഞ് മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറി.

ചാണക്യന്‍ വേണ്ടന്ന് വയ്ക്കാന്‍ കാരണം ഇതായിരുന്നോ? മമ്മൂട്ടിക്ക് നഷ്ടമായത്

ചാണക്യന്റെ കഥയുമായി രാജീവ് കുമാര്‍ മമ്മൂട്ടിയെ സമീപിച്ചു. ആ സമയത്ത് പല കാരണങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതുകൊണ്ട് മമ്മൂട്ടി പറഞ്ഞത്. പത്ത് ചിത്രങ്ങള്‍ക്ക് വേണ്ടി താന്‍ ഡേറ്റു കൊടുത്തിട്ടുണ്ടെന്ന് വരെ മമ്മൂട്ടി പറഞ്ഞു.

മോഹൻലാലിനെ പോലെ മമ്മൂട്ടിയും ചെയ്തിരുന്നു

നവാഗത സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കാന്‍ താത്പര്യമില്ലാത്തതായിരുന്നു മമ്മൂട്ടി ചാണക്യനില്‍ അഭിനയിക്കാത്തതെന്നാണ് പിന്നീട് അറിഞ്ഞത്.

സംവിധായകൻറെ ആഗ്രഹം നടന്നില്ല, മമ്മൂട്ടി ചെയ്തത്

മൈഡിയര്‍ കുട്ടി ചാത്തന്‍ എന്ന ചിത്രത്തിന്റെ സഹസംവിധായകനായും ടെലിഫിലിമുകള്‍ ചെയ്തും ശ്രദ്ധേയനായ സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ ആഗ്രഹമായിരുന്നു തന്റെ ആദ്യ ചിത്രം മമ്മൂട്ടിയ്‌ക്കൊപ്പമായിരിക്കണമെന്നത്.

കമലഹാസനെ തേടിയതിന് പിന്നില്‍ നവോദയ അപ്പച്ചൻ

മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ കമലഹാസനെ ചിത്രത്തില്‍ നായകനാക്കാന്‍ രാജീവ് കുമാര്‍ തീരുമാനിച്ചു. കമലഹാസനെ ചിത്രത്തിലേക്ക് ക്ഷണിക്കാന്‍ രാജീവ് കുമാര്‍ കാണിച്ച ധൈര്യത്തിന് പിന്നില്‍ നിര്‍മാതാവ് നവോദയ അപ്പച്ചനായിരുന്നു.

വിജയം ആസ്വദിച്ചത് കമലഹാസനും ജയറാമും

കഥ വായിച്ചതും കമലഹാസന്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. അങ്ങനെയാണ് 1989ല്‍ കമലഹാസനെയും, ജയറാമിനെയും കേന്ദ്ര കഥാപാത്രമാക്കി ചാണിക്യന്‍ സംഭവിക്കുന്നത്. ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ചാണക്യന്‍.

വീണ്ടും ഒന്നിക്കുന്നു, സൂപ്പര്‍ ഹിറ്റാകുമൊ

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കമല ഹാസനെ രാജീവ് കുമാര്‍, കമല്‍ഹാസനെ നായകനാക്കി വീണ്ടുമൊരു ചിത്രം ഒരുക്കാന്‍ പോകുകയാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിച്ചിരുന്നു.

English summary
Why did Mammootty rejected Malayalam film Chanakyan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam