»   » മമ്മൂട്ടിയുടെ അനന്തരവനാണെന്ന ജാഡ എനിക്കില്ല; അഷ്‌കര്‍ പറയുന്നു

മമ്മൂട്ടിയുടെ അനന്തരവനാണെന്ന ജാഡ എനിക്കില്ല; അഷ്‌കര്‍ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ മകന്‍ എന്ന ലേബല്‍ ഉപയോഗിച്ച് സിനിമയില്‍ എത്തിയതല്ല ദുല്‍ഖര്‍ സല്‍മാന്‍. അനുജന്റെ മകന്‍ മഖ്ബൂല്‍ സല്‍മാനും മമ്മൂട്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല. ഇപ്പോള്‍ അനന്തരവന്‍ അഷ്‌കര്‍ സൗദാന്‍ വരുന്നതും അമ്മാവന്റെ പേര് ഉപയോഗിക്കാതെ തന്നെയാണ്.

ഓഡിഷന് പങ്കെടുത്ത ശേഷമാണ് അഷ്‌കര്‍ സിനിമയില്‍ അഭിനയിച്ചത്. അതുകൊണ്ട് തന്നെ താന്‍ മമ്മൂട്ടിയുടെ അനന്തരവനാണോ എന്ന് പലര്‍ക്കും സംശയമുണ്ടെന്ന് അഷ്‌കര്‍ പറയുന്നു. മമ്മൂട്ടിയുടെ അനന്തരവന് എന്തിനാണ് ഓഡീഷന്‍ എന്ന ചോദ്യത്തിന് അഷ്‌കറിന്റെ മറുപടി തുടര്‍ന്ന് വായിക്കാം

മമ്മൂട്ടിയുടെ അനന്തരവനാണെന്ന ജാഡ എനിക്കില്ല; അഷ്‌കര്‍ പറയുന്നു

ഞാന്‍ മമ്മൂട്ടിയുടെ അനന്തരവനാണെന്ന് പലര്‍ക്കും അറിയില്ല. ഓഡിഷനൊക്കെ ചെല്ലുമ്പോഴാണ് പലരും ഇക്കാര്യം ചോദിയ്ക്കുന്നത്. മമ്മൂട്ടിയുടെ അനന്തരവന് എന്തിനാണ് ഓഡീഷന്‍ എന്നാണ് മറ്റ് ചിലരുടെ ചോദ്യം

മമ്മൂട്ടിയുടെ അനന്തരവനാണെന്ന ജാഡ എനിക്കില്ല; അഷ്‌കര്‍ പറയുന്നു

എന്നാല്‍ സ്വന്തം അധ്വാനത്തിലൂടെ വേണം വിജയം നേടാന്‍ എന്ന കാഴ്ചപ്പാടാണത്രെ മമ്മൂട്ടിയ്ക്ക്. അദ്ദേഹം അങ്ങനെ ഉയര്‍ന്ന് വന്നത് ആയതുകൊണ്ട് തന്നെ ഞങ്ങളെയും അങ്ങനെയാക്കാനാണ് ആഗ്രഹിക്കുന്നത്.

മമ്മൂട്ടിയുടെ അനന്തരവനാണെന്ന ജാഡ എനിക്കില്ല; അഷ്‌കര്‍ പറയുന്നു

മമ്മൂട്ടിയുടെ അനന്തരവനായതുകൊണ്ട് എനിക്ക് ജാഡയുണ്ടാവുമെന്ന മുന്‍വിധിയോടെ പലരും സംസാരിക്കാറുണ്ട്. എന്നാല്‍ എന്നോട് സംസാരിച്ച് തുടങ്ങിയാല്‍ ആ ധാരണ മാറിക്കൊള്ളും- അഷ്‌കര്‍ പറയുന്നു

മമ്മൂട്ടിയുടെ അനന്തരവനാണെന്ന ജാഡ എനിക്കില്ല; അഷ്‌കര്‍ പറയുന്നു

അഷ്‌കര്‍ അഭിനയിച്ച കൊലമാസ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. സനൂപ് - അനില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വില്ലന്റെ വേഷത്തിലാണ് അഷ്‌കര്‍ എത്തുന്നത്.

English summary
Why did Mammootty's nephew Ashkar Saudan attend audition
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam