»   » മമ്മൂട്ടി ചിത്രം ലക്ഷ്മി റായി ഉപേക്ഷിക്കാന്‍ കാരണം, പലരും പറഞ്ഞിട്ടും ലക്ഷ്മി അതിന് തയ്യാറായില്ല!!

മമ്മൂട്ടി ചിത്രം ലക്ഷ്മി റായി ഉപേക്ഷിക്കാന്‍ കാരണം, പലരും പറഞ്ഞിട്ടും ലക്ഷ്മി അതിന് തയ്യാറായില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരറാണി റായി ലക്ഷ്മി എന്ന ലക്ഷ്മി റായിയെ ഇപ്പോള്‍ കുറച്ചു നാളായി സിനിമകളിലൊന്നും അധികം കാണുന്നില്ല. തമിഴില്‍ ഐറ്റം ഡാന്‍സെങ്കിലും ചെയ്ത് വല്ലപ്പോഴും മുഖം കാണിക്കുകയെങ്കിലും ചെയ്തിരുന്നതും നിലച്ചുപോയി.. എവിടെയായിരുന്നു റായി ലക്ഷ്മി..?

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഭാഗ്യ നായിക ഇത്രമാത്രം തുണിയഴിച്ച് അഭിനയിക്കുന്നത് എന്തിനുവേണ്ടി?

ബോളിവുഡില്‍ ചെയ്യുന്ന ജൂലി 2 എന്ന ചിത്രത്തിന്റെ തിരക്കിലായതിനാലാണ് പല സിനിമകളും ഉപേക്ഷിക്കേണ്ടി വന്നത് എന്ന് നടി പറയുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ഒരു സിനിമ ഉപേക്ഷിക്കാന്‍ കാരണം അതല്ലായിരുന്നു.. പിന്നെ എന്തായിരുന്നു ?

വരിവലിച്ച് ചെയ്യേണ്ട

എന്തുകൊണ്ട് ഇത്രയും വലിയൊരു ഇടവേള എടുത്തു എന്ന് ചോദിച്ചപ്പോള്‍, വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ താത്പര്യമില്ല എന്നായിരുന്നു ലക്ഷ്മി റായിയുടെ മറുപടി. പ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രമേ ഇനി ചെയ്യുകയുള്ളൂ..

തിരക്കിലായിരുന്നു

മാത്രമല്ല, ബോളിവുഡില്‍ ചെയ്യുന്ന ജൂലി 2 എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു ഞാന്‍. ഈ സിനിമയ്ക്ക് വേണ്ടി മാനസികമായും ശാരീരികമായും തയ്യാറെടുക്കേണ്ടതുണ്ടായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടു. അതിന്റെയൊക്കെ ഫലം സിനിമ റിലീസ് ആകുമ്പോള്‍ ലഭിയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഒഴിവാക്കിയത്

ജൂലി 2 ചെയ്യുന്നതിനിടയില്‍ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ചില ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അവയെല്ലാം ഞാന്‍ മുന്‍പ് ചെയ്ത ചിത്രങ്ങളുമായി സാമ്യമുള്ളതായിരുന്നു. അത്തരം സിനിമകള്‍ ഇനി എനിക്ക് വേണ്ട. അല്പം വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് താത്പര്യം.

മമ്മൂട്ടി സിനിമ ഒഴിവാക്കി

മലയാളത്തില്‍ നിന്ന് രണ്ട് സിനിമകള്‍ വന്നിരുന്നു. അതിലൊന്ന് മമ്മൂട്ടി ചിത്രമായിരുന്നു. ജൂലിയ്ക്ക് വേണ്ടി ഞാന്‍ ശരീര ഭാരം നന്നായി കുറച്ചിരുന്നു. മലയാളി പ്രേക്ഷകര്‍ എന്നെ ഈ രൂപത്തില്‍ കണ്ടിട്ടില്ല. സിനിമയ്ക്ക് വേണ്ടി അല്പം തടി കൂട്ടാന്‍ പലരും പറഞ്ഞു. എന്നാല്‍ ഞാനിനി അതിന് തയ്യാറല്ലായിരുന്നു. അങ്ങനെ ആ അവസരം പോയി.

പുതിയ ചിത്രം

തമിഴില്‍ യാര്‍ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ഹൊറര്‍ ചിത്രമാണ് യാര്‍. ഒരുപാട് ട്വിസ്റ്റുകളും സസ്‌പെന്‍സുകളുമൊക്കെയുള്ള സിനിമയാണ്. ഒരു ട്രഡീഷണല്‍ പെണ്‍കുട്ടിയായിട്ടാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്.

സ്ത്രീപക്ഷ ചിത്രങ്ങള്‍ വരണം

ഇപ്പോള്‍ ധാരാളം സ്ത്രീപക്ഷ സിനിമകള്‍ വരുന്നുണ്ട്. നായികമാര്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ തയ്യാറാവണം. അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുകയും കഠിനപ്രയത്‌നം ചെയ്യാന്‍ തയ്യാറാവുകയും വേണം. മാറ്റം ആവശ്യമാണ്.

ജൂലി 2

ജൂലി ടു അത്തരമൊരു സ്ത്രീപക്ഷ ചിത്രമാണ്. ഒരു ഗ്രാമീണ പെണ്‍കുട്ടി സിനിമാ നടിയായി മാറുന്നതാണ് കഥ. സിനിമയുടെ മുഴുവന്‍ ഉത്തരവാതിത്വവും ഞാന്‍ ഏറ്റെടുക്കുന്നു. ഗ്ലാമര്‍ വേഷത്തിന് വേണ്ടി 11 കിലോ ശരീരഭാരം കൂറയ്ക്കുകയും, നാടന്‍ വേഷത്തിന് വേണ്ടി പെട്ടന്ന് ശരീര ഭാരം കൂട്ടുകയും ചെയ്തു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ജൂലി 2 പൂര്‍ത്തിയാക്കിയത്.

ബിക്കിനി ധരിച്ചത്

ജൂലി ടുവിന് വേണ്ടി ഞാന്‍ ബിക്കിനി ധരിച്ചിട്ടുണ്ട്. ബിക്കിനി ധരിയ്ക്കുക എന്നത് വെറും ഗ്ലാമറോ തമാശയോ അല്ല. ആ വേഷത്തിന് അനുസരിച്ച ശരീര വടിവുകള്‍ വരുത്തണം. ബിക്കിനി ധരിച്ചാല്‍ അശ്ലീലമായി തോന്നാതിരിക്കണം. അതിന് വേണ്ടി ശരീരം ചിട്ടപ്പെടുത്താന്‍ മാസങ്ങള്‍ വേണ്ടി വന്നു- ലക്ഷ്മി പറഞ്ഞു.

സുനിൽ നരെൻ ഓപ്പണറായതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കഷ്ടകാലവും തുടങ്ങി... അതെങ്ങനെ? കാണൂ!!

English summary
Why did Raai Laxmi said NO to Mammootty film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X