»   » ശ്രീനാഥ് എന്നെ കുഗ്രാമത്തിലേക്ക് മാറ്റി! സിനിമയില്‍ നിന്നും മാറിയതിനെ കുറിച്ച് ശാന്തി കൃഷ്ണ പറയുന്നു

ശ്രീനാഥ് എന്നെ കുഗ്രാമത്തിലേക്ക് മാറ്റി! സിനിമയില്‍ നിന്നും മാറിയതിനെ കുറിച്ച് ശാന്തി കൃഷ്ണ പറയുന്നു

By: Teresa John
Subscribe to Filmibeat Malayalam

1980- കള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമായ നടിയായിരുന്നു ശാന്തി കൃഷ്ണ. എന്നാല്‍ നടന്‍ ശ്രീനാഥുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ശാന്തി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്. സെപ്റ്റംബര്‍ ഒന്നിന് റിലീസ് ചെയ്യുന്ന നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയാണ് ശാന്തി അഭിനയിക്കുന്ന പുതിയ സിനിമ.

മോഹന്‍ലാലിന്റെയും ലിച്ചിയുടെയും പ്രണയം കണ്ടോ? ലിച്ചി ഏത് ലുക്കില്‍ വന്നാലും പ്രണയം പൂത്തുലയും!!!

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നത് എന്തിനാണെന്നുള്ള കാരണം ശാന്തി തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയില്‍ അവസരങ്ങള്‍ വന്നപ്പോള്‍ എന്തിനാണ് നീ ഇനിയും സിനിമയില്‍ അഭിനയിക്കുന്നതെന്ന് ശ്രീനാഥ് ചോദിച്ചിരുന്നു. നഗരത്തില്‍ ജനിച്ച് വളര്‍ന്ന താന്‍ ശ്രീനാഥിനൊപ്പം ഒരു കുഗ്രാമത്തില്‍ പോയി ജീവിക്കുകയും ചെയ്തിരുന്നതായും ശാന്തി പറയുന്നു.

shanthi-krishna

പിന്നീട് തനിക്ക് സിനിമയില്‍ ബന്ധപ്പെടാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നെ സിനിമയെ കുറിച്ചുള്ള കാര്യം താന്‍ മറന്ന് തുടങ്ങിയിരുന്നു. പിന്നീട് മലയാളത്തിലെ പ്രമുഖ സംവിധായകനായ പ്രിയദര്‍ശന്‍ ഉള്‍പ്പെടയുള്ളവര്‍ ഇതേ പറ്റി ചോദിച്ചെങ്കിലും തനിക്ക് പ്രശ്‌നമില്ലെന്നും ശാന്തിക്ക് താല്‍പര്യം ഇല്ലെന്നും ശ്രീനാഥ് മറുപടി കൊടുക്കുകയായിരുന്നു. ഗ്രഹലക്ഷ്മിയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ ശാന്തി തുറന്ന് സംസാരിച്ചിരിക്കുന്നത്.

കാവ്യ മാധവനാണ് ആ നല്ല നടി! സിനിമയ്ക്കുള്ളിലും ജീവിതത്തിലും അഭിനയം മാത്രം! തിരിച്ചടി കാവ്യയ്ക്കല്ല!!!

അദ്ദേഹത്തിന് താന്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് മനസിലാക്കിയ താന്‍ പിന്നീട് ഒരു പ്രശ്‌നം ഉണ്ടാവാതിരിക്കാന്‍ മാറി നില്‍ക്കുകയായിരുന്നു. ശ്രീനാഥിന് പതിയെ സിനിമകള്‍ ഒന്നും കിട്ടാതെ ആയത് അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരുന്നു. ശേഷം ചില ഈഗോ പ്രശ്‌നങ്ങളും അതിനൊപ്പം ഉടലെടുത്തിരുന്നെന്നും ശാന്തി പറയുന്നു.

English summary
Why did Shanti Krishna stay away from the cinema after marriage?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam