»   » മുക്കുപണ്ടം ഇട്ട് അഭിനയിക്കാന്‍ കഴിയില്ല, സ്വര്‍ണാഭരണം തന്നെ വേണം; സുരേഷ് ഗോപി സിനിമ നിരസിച്ചു !!

മുക്കുപണ്ടം ഇട്ട് അഭിനയിക്കാന്‍ കഴിയില്ല, സ്വര്‍ണാഭരണം തന്നെ വേണം; സുരേഷ് ഗോപി സിനിമ നിരസിച്ചു !!

Posted By: Rohini
Subscribe to Filmibeat Malayalam

ശത്രുഘ്‌നന്റെ തിരക്കഥയില്‍ പിജി വിശ്വംബരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച. വാണി വിശ്വനാഥ്, ദേവന്‍, സിദ്ദിഖ്, ക്യാപ്റ്റന്‍ രാജു, കുഞ്ചാക്കോ ബോബന്‍, ജോമോള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

സുന്ദര പുരുഷന്‍ പരാജയപ്പെടാന്‍ കാരണം സുരേഷ് ഗോപി കോമാളിയായതോ?

വടക്കന്‍ പാട്ടിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ ആരോമല്‍ ചേകവറിന്റെ വേഷം ധരിച്ചത് സിദ്ദിഖ് ആയിരുന്നു. ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് സുരേഷ് ഗോപിയെയായിരുന്നുവത്രെ. പിന്നെ എന്തുകൊണ്ട് സുരേഷ് ഗോപി പിന്മാറി?

ഒരു വടക്കാന്‍ വീരഗാഥയില്‍

ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ആരോമല്‍ ചേകവറായി അഭിനയിച്ചത് സുരേഷ് ഗോപിയായിരുന്നു. മമ്മൂട്ടിയോടൊപ്പം മത്സരിച്ച് അഭിനയിച്ച് സുരേഷ് ഗോപി പ്രശംസകള്‍ പിടിച്ചുപറ്റി.

വീണ്ടും ഒരവസരം

ഒരു വടക്കന്‍ വീരഗാഥയില്‍ ആരോമല്‍ ചേകവരായി അങ്കം കുറിച്ച സുരേഷ് ഗോപിയ്ക്ക് ഒരിക്കല്‍ കൂടെ ആ അവസരം നല്‍കാന്‍ പിജി വിശ്വംബരന്‍ തീരുമാനിച്ചു. അങ്ങനെയാണ് പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കുന്നത്

സുരേഷ് ഗോപി പിന്മാറി

എന്നാല്‍ ചിത്രത്തില്‍ നിന്ന് സുരേഷ് ഗോപി പിന്മാറി. സ്വര്‍ണം കൊണ്ടല്ലാതെ ഉണ്ടാക്കുന്ന ആഭരണങ്ങള്‍ അണിഞ്ഞാല്‍ തനിക്ക് അലര്‍ജി വരും എന്ന് പറഞ്ഞാണത്രെ ആക്ഷന്‍ ഹീറോ ചിത്രം നിരസിച്ചത്

പകരം എത്തിയത്

അങ്ങനെ സുരേഷ് ഗോപി പിന്മാറിയ സാഹചര്യത്തിലാണ് സിദ്ദിഖ് ചിത്രത്തിലെത്തുന്നത്. പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയില്‍ ആരോമല്‍ ചേകവരായി സിദ്ദിഖ് വേഷമിട്ടു.

സുരേഷ് ഗോപിയുടെ ഫോട്ടോസിനായി

English summary
Why did Suresh Gopi refused to act in 'Puthooram Puthri Unniyarcha'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam