»   » ഉടന്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു, മമ്മൂട്ടി വാക്ക് മാറ്റി; ആ ചിത്രം സംഭവിക്കാത്തതിന് കാരണം?

ഉടന്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു, മമ്മൂട്ടി വാക്ക് മാറ്റി; ആ ചിത്രം സംഭവിക്കാത്തതിന് കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും എത്ര കണ്ട് മത്സരിച്ചാലും ഇരുവരും ഒന്നിയ്ക്കുന്ന ചിത്രം എന്ന് പറയുമ്പോള്‍ ആരാധകര്‍ക്ക് ആവേശമാണ്. അമ്പതിലേറെ ചിത്രങ്ങള്‍ക്ക് വേണ്ടി ലാലും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇത് കണ്ടതാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചാല്‍ വാണിജ്യം വിജയം ഉറപ്പിയ്ക്കാം.

പിരിഞ്ഞേ പറ്റൂ, 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി പറഞ്ഞത് സംഭവിച്ചു, ഞങ്ങള്‍ പിരിഞ്ഞു; ഉദയ് കൃഷ്ണ

2008 ല്‍ പുറത്തിറങ്ങിയ ട്വന്റി 20 എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവുമൊടുവില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചത്. അതിന് ശേഷം പല തവണ ഇരുവരും ഒന്നിയ്ക്കുന്നതായ വാര്‍ത്തകള്‍ വന്നെങ്കിലും അതൊന്നും നടന്നില്ല. ഏറ്റവുമൊടുവില്‍ ഉദയ്കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരുവരും ഒന്നിയ്ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതും സംഭവിച്ചില്ല. അത് സംഭവിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ച് ഉദയ് കൃഷ്ണ പറയുന്നു.

പുറത്തുവന്ന വാര്‍ത്തകള്‍

തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിയ്ക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പ്രഖ്യാപിച്ചതിലും വേഗത്തില്‍ സിനിമ ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ വന്നു. അതിന്റെ കാരണമാണ് ഇപ്പോള്‍ ഉദയ്കൃഷ്ണ പറയുന്നത്.

മമ്മൂക്ക അഡ്വാന്‍സ് തന്നു

ഞാന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മമ്മൂക്ക നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. മമ്മൂക്ക എനിക്ക് അഡ്വാന്‍സും തന്നു. അതില്‍ ലാലേട്ടനും മമ്മൂക്കയുമായിരുന്നു പ്രധാന താരങ്ങള്‍. പക്ഷേ അന്ന് അത് നടന്നില്ല.

ലാലേട്ടന് ഇഷ്ടമായി

ആ സിനിമയുടെ സ്‌ക്രിപ്റ്റ് അന്നേ പൂര്‍ത്തിയാക്കിയതാണ്. അന്ന് ലാലേട്ടന്‍ അത് കേട്ടിട്ടില്ലായിരുന്നു. അടുത്തിടെ ലാലേട്ടന്‍ ആ സ്‌ക്രിപ്റ്റ് കേട്ടു. വളരെ ഇഷ്ടമായി. ഉടനെ ചെയ്യാമെന്ന് അദ്ദേഹം പറയുകയും ചെയ്തു.

മമ്മൂക്കയ്ക്ക് നിര്‍മിക്കാന്‍ താത്പര്യമില്ല

പക്ഷേ ഇപ്പോള്‍ മമ്മൂക്കയ്ക്ക് അത് നിര്‍മ്മിക്കാന്‍ താല്‍പ്പര്യമില്ല. അങ്ങനെ അത് എങ്ങുമെത്താതെ കിടക്കുകയാണ്. ഒരു സംവിധായകന്റെ റിസ്‌ക് അറിയാവുന്നതുകൊണ്ട് താനും മിണ്ടാതിരിയ്ക്കുകയാണെന്ന് വെള്ളിനക്ഷത്രം വാരികയിലാണ് ഉദയ്കൃഷ്ണ പറഞ്ഞത്.

നിര്‍മാതാവ് വന്നാലോ?

അതേ സമയം സിനിമ നിര്‍മിയ്ക്കാന്‍ മറ്റാരെങ്കിലും തയ്യാറായാല്‍ മമ്മൂട്ടി അഭിനയിക്കാന്‍ തയ്യാറാകുമോ എന്നാണ് ആരാധകരുടെ ചോദ്യം. അത് സംഭവിച്ചാല്‍ താരരാജാക്കന്മാര്‍ വീണ്ടും ഒരേ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും, ആ സിനിമ വമ്പന്‍ വിജയമായി തീരുകയും ചെയ്യും എന്നുറപ്പ്.

മമ്മൂട്ടിയുടെ പിന്മാറ്റം ആദ്യമല്ല

ഇതാദ്യമല്ല മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് മെഗാസ്റ്റാര്‍ പിന്മാറുന്നത്. ട്വന്റി 20 യ്ക്ക് ശേഷം, 2014 ല്‍ ഷാജി കൈലാസ്- രഞ്ജിത്ത് - രണ്‍ജി പണിക്കര്‍ ടീം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമകള്‍ എടുക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. മമ്മൂട്ടി പിന്മാറിയത് കൊണ്ടാണത്രെ ആ സിനിമയും ഉപേക്ഷിച്ചത്.

English summary
Why did Udaykrishna dropped Mammootty - Mohanlal project

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam