»   » ഇളയദളപതി വിജയ് കീര്‍ത്തി സുരേഷിന് ബ്രേസിലേറ്റ് സമ്മാനിച്ചു, എന്തിനാണെന്നറിയാമോ ?

ഇളയദളപതി വിജയ് കീര്‍ത്തി സുരേഷിന് ബ്രേസിലേറ്റ് സമ്മാനിച്ചു, എന്തിനാണെന്നറിയാമോ ?

Posted By: Rohini
Subscribe to Filmibeat Malayalam

കീര്‍ത്തി സുരേഷ് ഇപ്പോള്‍ കീര്‍ത്തി നേടുന്നത് തമിഴ് - തെലുങ്ക് സിനിമാ ലോകത്താണ്. തുടക്കത്തില്‍ തന്നെ ധനുഷ്, വിജയ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തമിഴില്‍ അവസരം ലഭിച്ചു. സൂര്യ ഉള്‍പ്പടെയുള്ള താരങ്ങളുടെ സിനിമകള്‍ വരാനിരിയ്ക്കുന്നു.

പുലിമുരുകന്റെ റെക്കോര്‍ഡ് തകര്‍ത്തു,പൂട്ടികിടന്ന തിയേറ്ററുകളില്‍ എത്തിയ ഭൈരവയുടെ കളക്ഷന്‍!

തമിഴില്‍ കീര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ റിലീസായത് വിജയ്‌ക്കൊപ്പം അഭിനയിച്ച ഭൈരവ എന്ന ചിത്രമാണ്. ഇപ്പോഴിതാ ഇളയദളപതി വിജയ് ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിന്റെ ഭാഗമായി നടിയ്ക്ക് ഒരു ബ്രേസിലേറ്റ് സമ്മാനമായി കൊടുത്തിരിയ്ക്കുന്നു.

കീര്‍ത്തിക്ക് ബ്രേസിലേറ്റ്

ഓരോ സിനിമ വിജയ്ക്കുമ്പോഴും സഹതാരങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനം നല്‍കുന്നത് വിജയ് യുടെ രീതിയാണ്. വിജയ് മാത്രമല്ല ധനുഷും അജിത്തുമൊക്കെ ഈ രീതി പിന്തുടരുന്നവരാണ്. അതിന്റെ ഭാഗമായിട്ടാണ് കീര്‍ത്തിയ്ക്ക് വിജയ് ബ്രേസിലേറ്റ് സമ്മാനമായി നല്‍കിയത്.

മറ്റുള്ളവര്‍ക്ക് മാല

കീര്‍ത്തിയ്ക്ക് മാത്രമല്ല, മറ്റ് സഹതാരങ്ങള്‍ക്കും വിജയ് സ്വര്‍ണ സമ്മാനം നല്‍കിയിട്ടുണ്ട്. സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവൃത്തിച്ച മറ്റുള്ളവര്‍ക്ക് സ്വര്‍ണത്തിന്റെ മാലയാണ് ഇളയദളപതിയില്‍ നിന്നും സമ്മാനമായി ലഭിച്ചത്.

വിജയ്ക്ക് പൂമാല

എല്ലാവര്‍ക്കും സ്വര്‍ണ സമ്മാനം നല്‍കിയപ്പോള്‍, ഇളയദളപതിയെ പൂമാലയിട്ട് സ്വീകരിച്ചു. ഭൈരവയുടെ റിലീസ് കഴിഞ്ഞ്, വിജയം ആരാധകര്‍ ഉറപ്പിച്ചപ്പോള്‍ തന്നെ സമ്മാനം കൊടുക്കാനിരുന്നതായിരുന്നു. എന്നാല്‍ ജെല്ലിക്കെട്ടും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും കാരണം നീണ്ടു നീണ്ടു പോയി.

ഭൈരവയുടെ വിജയം

അഴകിയ തമിഴ്മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും ഒന്നിച്ച ചിത്രമാണ് ഭൈരവ. സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രം സമ്മിശ്രപ്രതികരണങ്ങളാണ് നേടിയത്.

വിജയ് യുടെ പുതിയ ചിത്രം

തെറിയ്ക്ക് ശേഷം സംവിധായകന്‍ അറ്റ്‌ലി കുമാറിനൊപ്പം ഒന്നിയ്ക്കുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന് ശേഷം ഇളയദളപതി എ ആര്‍ മുരുഗദോസ് ചിത്രത്തിലേക്ക് കടക്കും.

English summary
Why did Vijay present gold bracelet to Keerthy Suresh?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam