»   » ചിത്രീകരണം വൈകുന്നതിന്റെ കാരണം ദുല്‍ഖറിന്റെ തിരക്ക് മാത്രമല്ലെന്ന് സംവിധായകന്‍

ചിത്രീകരണം വൈകുന്നതിന്റെ കാരണം ദുല്‍ഖറിന്റെ തിരക്ക് മാത്രമല്ലെന്ന് സംവിധായകന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖറിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. പേര് നിശ്ചയിച്ചിട്ടില്ലെങ്കിലും ദുല്‍ഖറും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം തുടക്ക മുതല്‍ക്കെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴും വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്.

എന്നാലിപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങി കിടക്കുകയാണ്. പാലായിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ചിത്രത്തിന്റെ വിദേശ ശ ഷെഡ്യൂളാണ് മുടങ്ങി കിടക്കുന്നത്.

ചാര്‍ലിയ്ക്ക് ശേഷം പേടി മാറിയോ? ദേ വീണ്ടും ദുല്‍ഖര്‍

കഴിഞ്ഞ ദിവസം മുതല്‍ ദുല്‍ഖര്‍ സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ തിരക്കിലുമായി. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് വൈകാന്‍ ദുല്‍ഖറിന്റെ തിരക്ക് മാത്രമല്ലെന്ന് സംവിധായകന്‍ അമല്‍ നീരദ് പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല്‍ നീരദ് പറഞ്ഞത്.

സംവിധായകന്‍ അമല്‍ നീരദ് പറയുന്നു

യുഎസില്‍ വച്ച് ഒരു മാസത്തോളം ഷൂട്ടിങ് ഉണ്ടാകുമെന്ന് സംവിധായകന്‍ അമല്‍ നീരദ് പറയുന്നു. ലൊക്കേഷന്‍ സംബന്ധമായ കാര്യങ്ങള്‍ തീരുമാനിക്കാനായി 45 ദിവസത്തോളം താന്‍ അവിടെയുണ്ടാകുമെന്നും അമല്‍ നീരദ് പറഞ്ഞു.

കേരളത്തില്‍ ചിത്രീകരണം പൂര്‍ത്തിയായി

കേരളത്തില്‍ ചിത്രീകരണം പൂര്‍ത്തിയായി. കോട്ടയം, പാലായായിരുന്നു പ്രധാന ലൊക്കേഷന്‍. വിദേശ ചിത്രീകരണം വൈകുന്നത് വിസ സംബന്ധമായ ചില സാങ്കേതിക പ്രശ്‌നങ്ങളാണെന്ന് അമല്‍ നീരദ് പറയുന്നു.

വിദേശത്തെ ചിത്രീകരണം

ഒക്ടോബര്‍ പകുതിയോടെ ചിത്രത്തിന്റെ വിദേശത്ത് വച്ചുള്ള ഷൂട്ടിങ് ആരംഭിക്കും.

പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തം

അമല്‍ നീരദിന്റെ പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. പുതിയ ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നും കേള്‍ക്കുന്നുണ്ട്.

ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകള്‍

ബോളിവുഡ് ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. അമല പോളിനെ നേരത്തെ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു.

English summary
Why Dulquer Salman's film delayed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam