»   » ആനക്കൊമ്പ് കേസ്: ലാലിനെതിരെ നടപടിയെടുക്കാത്തതെന്ത്

ആനക്കൊമ്പ് കേസ്: ലാലിനെതിരെ നടപടിയെടുക്കാത്തതെന്ത്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/why-forest-dept-not-taking-action-against-mohanlal-2-101797.html">Next »</a></li></ul>
Mohanlal
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡ് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. റെയ്ഡിന്റെ വിശദാംശങ്ങളറിയാന്‍ കേരള ജനത ആകാംക്ഷയോടെ കാത്തിരുന്നു.

ഇതിനിടെയാണ് പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തുവെന്ന വാര്‍ത്ത വന്നത്. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണെന്നും ഇല്ലെങ്കില്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞിരുന്നു. ലാലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് ആനക്കൊമ്പ് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആവശ്യമാണെന്നും ഇതിനായി പിടിച്ചെടുത്ത വസ്തു വനംവകുപ്പിന് കൈമാറുമെന്നും ഇവര്‍ പ്രഖ്യാപിച്ചു.

പിന്നീട് ലാലും ആനക്കൊമ്പും വാര്‍ത്തകളില്‍ നിന്ന് മറഞ്ഞു. നിയമസഭയില്‍ പിടിഎ റഹീം എംഎല്‍എ ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചിരുന്നു. ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പു പോലെയുള്ള വസ്തു കണ്ടെത്തിയെന്നും അത് യഥാര്‍ത്ഥ ആനക്കൊമ്പാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്നതേയുള്ളൂവെന്നുമായിരുന്നു വനംവകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ അന്ന് മറുപടി നല്‍കിയത്.

വീണ്ടും മോഹന്‍ലാലും ആനക്കൊമ്പും ചര്‍ച്ചയാവുകയാണ്. വിവരാവകാശനിയമപ്രകാരം ഒരാള്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് നല്‍കിയ മറുപടിയാണ് ആനക്കൊമ്പ് വിവാദം വീണ്ടും മാധ്യമങ്ങളില്‍ നിറയാന്‍ കാരണം.
അടുത്ത പേജില്‍
മോഹന്‍ലാല്‍ ഒളിവിലെന്ന് വനംവകുപ്പ്

<ul id="pagination-digg"><li class="next"><a href="/news/why-forest-dept-not-taking-action-against-mohanlal-2-101797.html">Next »</a></li></ul>
English summary
Why Forest Department is not taking action against Actor Mohanlal on elephant tusk case?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam